Theyyam Details

  • Home
  • Theyyam Details

Muthappan Theyyam / Muthappan Vellattam

Feb. 12, 2024

Description

MUTHAPPAN മുത്തപ്പന്‍:

നായാട്ടു ദൈവങ്ങളുടെ ഗണത്തിലാണ് മുത്തപ്പന്‍ ഉള്‍പ്പെടുന്നത്. വര്‍ഷത്തില്‍ എല്ലാ ദിവസവവും മുത്തപ്പന്‍ കെട്ടിയാടുന്നത്‌ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയിലാണ്. മുത്തപ്പന്റെ ആരൂഡ സ്ഥാനമായി കണക്കാക്കുന്നത് കുന്നത്തൂര്‍ പാടി, പുരളിമല എന്നിവിടങ്ങളാണ്. ശ്രീ മുത്തപ്പന്‍ ഒരു ദൈവമാണെങ്കിലും രണ്ടു ദൈവിക രൂപങ്ങളെപ്രതിനിധാനം ചെയ്യുന്നു. തിരുവപ്പന, വെള്ളാട്ടം എന്നിവയാണ് ആ രൂപങ്ങള്‍. മത്സ്യത്തിന്റെ രൂപത്തിലുള്ള കിരീടം വെച്ച് വിഷ്ണുവിനെയും, ചന്ദ്രക്കലയുടെ രൂപത്തിലുള്ള കിരീടം വെച്ച് ശിവനെയും ഒരേ പോലെ പ്രതിനിധാനം ചെയ്യുന്നു. പറശ്ശിനിക്കടവില്‍ ഇവ രണ്ടും കെട്ടിയാടിക്കുമ്പോള്‍ കുന്നത്തൂര്‍ പാടിയില്‍ ഇവ രണ്ടും ഒന്നിച്ചു കെട്ടിയാടിക്കാറില്ല.

അയ്യങ്കര ഇല്ലത്ത് വളര്‍ത്തിയ കുട്ടിയാണ് ‘തിരുവപ്പന’ എന്നും അദ്ദേഹത്തിന്റെ യാത്രയില്‍ ലഭിച്ച ശൈവംശമുള്ള ചങ്ങാതിയാണ് ‘മുത്തപ്പന്‍’ എന്നുമൊരു വിശ്വാസം നിലവില്‍ ഉണ്ട്. തിരുവപ്പന്‍ വെള്ളാട്ടത്തെ പുരളിമലയില്‍ വെച്ച് കണ്ടെത്തിയപ്പോള്‍ കൂടെ കൂട്ടിയതാണെന്നും പറയപ്പെടുന്നു. മറ്റൊന്ന് തിരുവപ്പനയെയും മുത്തപ്പന്‍ എന്ന് വിളിക്കാറുണ്ട് എന്നുള്ളതാണ്. ഇത് പ്രകാരം തിരുവപ്പന്റെ ചെറുപ്പം ‘പുതിയ മുത്തപ്പന്‍’ എന്ന കോലത്തിലും കൌമാരം ‘പുറങ്കാല മുത്തപ്പന്‍’ എന്ന രൂപത്തിലും യൌവനം ‘നാടുവാഴിശ്ശന്‍ തെയ്യമായും’ പിന്നീടുള്ള രൂപം ‘തിരുവപ്പന’യായും കെട്ടിയാടിക്കുന്നു എന്നൊരു വിശ്വാസവും കൂടിയുണ്ട്. കൂട്ടുകാരനായി കൂട്ടിയ മുത്തപ്പനാണ് ശരിക്കുമുള്ള മുത്തപ്പന്‍ തെയ്യമത്രെ. നരച്ച മീശയും വൈക്കോല്‍ കൊണ്ടുണ്ടാക്കിയ മുടിയും ഉള്ള ഈ രൂപമാണ് മുത്തപ്പന്‍. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഏതു സ്ഥലങ്ങളിലും കെട്ടിയാടിക്കാം. പക്ഷെ തെയ്യം ആരൂഡ സ്ഥാനങ്ങളിലും മടപ്പുരകളിലും പൊടിക്കളങ്ങളിലും മാത്രമാണ് കെട്ടിയാടിക്കുക. പെരുവണ്ണാന്‍ സമുദായക്കാരാണ് ഇത് കെട്ടിയാടുന്നത്‌.

ആദ്യകാലങ്ങളില്‍ അഞ്ഞൂറ്റാന്‍ സമുദായക്കാരാണ് വലിയ മുടിയും പൊയ്ക്കണ്ണ്‍ എന്നിവയുള്ള തിരുവപ്പന കെട്ടിയാടിയിരുന്നതെങ്കില്‍ ഇന്ന് അതും വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് കെട്ടുന്നത്. മുത്തപ്പന്‍ തിരുവപ്പനയെ സംബോധന ചെയ്യുന്നത് ‘നായനാര്‍’ എന്നാണു. തിരുവപ്പന് ഇരുന്നു വാഴ്ചയും മുത്തപ്പനും വെള്ളാട്ടത്തിനും നടന്നു വാഴ്ചയുമാണ് പഥ്യം. വൈഷ്ണവംശവും ശൈവാശവും ഉള്ള തിരുവപ്പനെ മുത്തപ്പന്‍ എന്ന് വിളിക്കുന്നതിനാല്‍ ഈ തെയ്യക്കോലങ്ങളുടെ പേരുകള്‍ ചിലര്‍ക്ക് വലിയ ആശയക്കുഴപ്പം ഉണ്ടാക്കാറുണ്ട്.

തിരുവപ്പന്‍ എന്ന യഥാര്‍ത്ഥ ശക്തി രൂപത്തിന് വെള്ളാട്ടം സാധാരണമല്ല. പറശ്ശിനിക്കടവില്‍ മുത്തപ്പനെന്ന പേര്‍ വെള്ളാട്ടത്തെയാണ് കുറിക്കുന്നത്. പക്ഷെ കുന്നത്തൂരില്‍ മുത്തപ്പനെന്ന പേര് തിരുവപ്പനാണ്. മുത്തപ്പന്‍ എന്ന സഹായിയെ എല്ലാ കാര്യത്തിനും ഏല്‍പ്പിക്കുന്നതിനാല്‍ തിരുവപ്പന് പകരമായാണ് മുത്തപ്പന്‍ വെള്ളാട്ടത്തെ കെട്ടിയാടിക്കുന്നതത്രേ.

മക്കളില്ലാതിരുന്ന അയ്യങ്കര ഇല്ലത്തെ വാഴുന്നോര്‍ക്കും, പാടിക്കുറ്റിഅമ്മയ്ക്കും പ്രാര്‍ത്ഥനയുടെ ഫലമായി പുഴക്കരയില്‍ വെച്ച് ഒരു ആണ്‍കുഞ്ഞിനെ കിട്ടുകയും സ്വന്തം മകനെ പോലെ അവനെ ഇല്ലത്ത് വളര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ചെറുപ്പത്തിലെ തന്നെ കുട്ടി അടുത്തുള്ള കാട്ടില്‍ പോയി വേട്ടയാടി കിട്ടുന്ന ഇറച്ചി ഭക്ഷിക്കുകയും കാട്ടുവാസികളുമായി കൂട്ടുകൂടി നടക്കുകയും ചെയ്തു. ഇതറിഞ്ഞ വാഴുന്നോര്‍ കുട്ടിയെ ശാസിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ കുട്ടി തന്റെ വിശ്വരൂപം വാഴുന്നോര്‍ക്കും പാടിക്കുറ്റിയമ്മക്കും കാട്ടിക്കൊടുത്ത ശേഷംസ്വന്തമിഷ്ടപ്രകാരം വീട് വിട്ടിറങ്ങി.

കുന്നത്തൂര്‍ മലയില്‍ എത്തിയ ദേവന്‍ പനങ്കള്ളിന്റെ ഗന്ധം വല്ലാതെ ഇഷ്ടപ്പെടുകയും പനയില്‍ കയറി കള്ളുകുടിക്കുകയും ചെയ്തു. പിന്നീട് ഇതൊരു ശീലമാക്കി മാറ്റി. സ്ഥിരമായി കള്ളുമോഷണം പോകുന്നത് മനസ്സിലാക്കിയ കള്ളെടുക്കാന്‍ വരുന്ന ചന്തന്‍ എന്ന തീയന്‍ കള്ളനെ പിടിക്കാന്‍ അമ്പും വില്ലുമായി കാത്തിരുന്നു. പതിവ് പോലെ കള്ളു എടുത്ത് കുടിക്കുന്ന ദേവനെ കണ്ടു അമ്പെയ്യാന്‍ ശ്രമിച്ച ചന്തന്‍ കല്ലായി മാറി.

നേരം ഇരുട്ടിയിട്ടും ചന്തനെ കാണാതെ ചന്തന്റെ ഭാര്യ പനയുടെ ചുവട്ടില്‍ വന്നു നോക്കിയപ്പോള്‍ കണ്ടത് തന്റെ ഭര്‍ത്താവ് ഒരു കല്ലായി മാറിയതായിരുന്നു. പനയുടെ മുകളില്‍ നോക്കിയ ചന്തന്റെ ഭാര്യ അവിടെ വയസ്സായ ഒരു ദിവ്യ രൂപം കള്ളുകുടിക്കുന്നത് കാണുകയും ചെയ്തു. എന്റെ മുത്തപ്പാ എന്ന് വിളിക്കുകയും (വയസ്സുള്ള ആളുകളെ മുത്തപ്പാ എന്ന് വിളിക്കുമായിരുന്നു)ദേവനെ പ്രീതിപ്പെടുത്തന്‍ കടലയും പയറും വേവിച്ചു മത്തിയും ചുട്ടു ഒരു കുടം കള്ളും കൊടുക്കുകയും ചെയ്തു. ഇതാണ് മുത്തപ്പന്റെ ആദ്യ നിവേദ്യം. സന്തുഷ്ടനായ മുത്തപ്പന്‍ ചന്തനെ പഴയ രൂപത്തിലാക്കി.

അവിടെ നിന്നും യാത്ര തിരിച്ച ദേവന്‍ വഴിയില്‍ ശൈവംശമായ മുത്തപ്പനെ കണ്ടുമുട്ടുകയും രണ്ടു പേരും ചേര്‍ന്ന് തങ്ങള്‍ക്ക് ഇരിക്കാന്‍ യോഗ്യമായ ഒരിടം തേടുകയും ചെയ്തു. അങ്ങിനെ കുന്നത്തൂര്‍ നിന്ന് മുത്തപ്പന്‍ ഒരു അമ്പ്‌ അയക്കുകയും അത് ചെന്ന് വളപട്ടണം പുഴയുടെ അരികിലുള്ള പറചീനി കടവില്‍ ഇരിപ്പുറപ്പിക്കുകയും ചെയ്തുവത്രേ. പറചീനികടവ് ലോപിച്ചാണ് പറശ്ശിനിക്കടവായത് എന്നാണ് വിശ്വാസം. 

അങ്ങിനെ ഒരു പേരില്‍ രണ്ടു മൂര്‍ത്തികള്‍ എന്നതാണ് മുത്തപ്പന്റെ പ്രത്യേകത. ചന്ദ്രക്കല അണിഞ്ഞിരിക്കുന്ന ശിവന്റെ അവതാരമായ മുത്തപ്പനും (വെള്ളാട്ട മുത്തപ്പന്‍), മത്സ്യാവതാര രൂപമണിഞ്ഞ വിഷ്ണുവിന്റെ അവതാരമായ മുത്തപ്പനും (തിരുവപ്പന). ജാതി മത വര്‍ണ വിത്യാസമില്ലാതെ എല്ലാവരെയും ഒരേ പോലെ സ്വീകരിക്കുന്ന മടപ്പുരയാണ് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ മടപ്പുര. തീയ ജാതിയില്‍പ്പെട്ട മടയനാണ് മടപ്പുരയുടെ അധികാരി. മരുമക്കത്തായ സമ്പ്രദായപ്രകാരമാണ് ഇവിടെ മടയന്‍ അധികാരമേല്ക്കുന്നത്.

മുത്തപ്പന്‍ തെയ്യം ആടുന്നയാള്‍ കള്ളുകുടിക്കുകയും കാണികള്‍ക്ക് കള്ളുകൈമാറുകയും ചെയ്യാറുണ്ട്. മുത്തപ്പനെ ഇപ്പോഴും ഒരു നായ അനുഗമിക്കാറുണ്ട്. അത് കൊണ്ട് തന്നെ മടപ്പുരയില്‍ നായയെ പാവനമായി കരുതുന്നു. മടപ്പുരയുടെ പ്രവേശനകവാടത്തില്‍ തന്നെ രണ്ടു നായ്ക്കളുടെ പിച്ചള പ്രതിമകളുണ്ട്. മടപ്പുരയില്‍ പ്രസാദം തയ്യാറാകുമ്പോള്‍ ആദ്യം എപ്പഴും നല്‍കാറ് മടപ്പുരയുടെ ഉള്ളിലുള്ള നായക്കാണ്. മുത്തപ്പന് മുന്നില്‍ നായ്ക്കളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള പല കഥകളില്‍ ഒന്ന് ഇങ്ങിനെയാണ്‌. വര്‍ഷങ്ങള്‍ക്ക് മുമ്പ്മടപ്പുരയിലെ അധികാരികള്‍ മടപ്പുരയില്‍ നായ്ക്കളുടെ എണ്ണം കുറയ്ക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കുറച്ചു നായ്ക്കളെയും കുഞ്ഞുങ്ങളെയും മടപ്പുരയില്‍ നിന്ന് പുറത്താക്കി. പക്ഷെ അന്നത്തെ ദിവസം തെയ്യം അവതരിപ്പിക്കുന്ന ആള്‍ക്ക് തെയ്യം ആടുവാന്‍ കഴിഞ്ഞില്ല. (മുത്തപ്പന്റെ ശക്തി കോലധാരിയില്‍ പ്രവേശിച്ചാണല്ലോ തെയ്യം തുള്ളുന്നത്. തെയ്യം തീരുന്നത് വരെ കോലധാരി മുത്തപ്പന്‍ ആയി മാറുന്നു എന്നാണു വിശ്വാസം). നായ്ക്കളെ മടപ്പുരയില്‍ നിന്ന് പുറത്താക്കിയത് കൊണ്ടാണ് മുത്തപ്പന്‍ തെയ്യം കോലധാരിയില്‍ പ്രവേശിക്കാത്തത് എന്ന് മനസ്സിലാക്കിയ മടപ്പുര അധികാരികള്‍ നായ്ക്കളെ മടപ്പുരയിലെക്ക് തിരിയേ കൊണ്ടുവന്നു അന്ന് മുതല്‍ തെയ്യം വീണ്ടും സാധാരണ ഗതിയിലായി എന്നുമാണ് കഥ.

വേറൊരു കഥയുള്ളത് ഇങ്ങിനെയാണ്‌: അയ്യങ്കര മതിലകത്തെ പാര്‍വ്വതിക്കുട്ടി അന്തര്‍ജ്ജനത്തിന് ശ്രീ മഹാദേവനായ വയത്തൂര്‍ കല്യാറീശ്വരന്റെ വര പ്രസാദമായി തിരുവഞ്ചിറ ക്കടവില്‍ നിന്നും കളഞ്ഞു കിട്ടിയ പൊന്മകനാണ് മുത്തപ്പന്‍. മനയില്‍ ഓമനയായി വളര്‍ന്ന ഈ ശിവപുത്രന്‍ കാടരോടും വേടരോടും കൂട്ടുകൂടി പുല്ലിനെയും പ്രാവിനെയും വേട്ടയാടി ചുട്ടു തിന്നും മദ്യപിച്ചും മുന്നോട്ടു പോയപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ടു. കുന്നത്തൂര്‍ പാടിയിലെ മടയില്‍ പന്തീരാണ്ടു കാലം തപസ്സു ചെയ്തു ദിവ്യനായി പാവങ്ങളുടെ പ്രിയങ്കരനായി നാടിറങ്ങി. അക്കാലത്ത് പ്രയാട്ടുകര മഹാ രാജാവ് ഹരിശ്ചന്ദ്ര പെരുമാള്‍ പ്രജാഹിതം മറന്നു നാടുഭരിച്ചപ്പോള്‍ അടിമകളെ സംഘടിപ്പിച്ച് പടയൊരുക്കി പെരുമാളുടെ ധാന്യപ്പുര കയ്യടക്കി അവയെല്ലാം ഏഴകള്‍ക്ക് കോരിക്കൊടുത്തു. അങ്ങിനെ പാവങ്ങളുടെ കണ്ണീര്‍ വീണ വിളികളില്‍ മനസ്സളിയുന്ന ദേവന്‍ അവര്‍ക്ക് കണ്‍കണ്ട ദൈവമായി, മുത്തപ്പനായി മാറി.

മുത്തപ്പന്റെ പ്രീതി നേടുവാനായി ഭക്തര്‍ നടത്തുന്ന പ്രാര്‍ത്ഥനകളില്‍ ഒന്നാണ് പൈങ്കുറ്റി. കൊടുമുടി വെള്ളാട്ടം, ഊട്ടും വെള്ളാട്ടം എന്നിവ കോലം കെട്ടിയാട്ടത്തോടൊപ്പമുള്ള പ്രാര്‍ത്ഥനകളാണ്. തറവാടുകളിലും പൊടിക്കളങ്ങളിലും മറ്റും തീയ്യന്‍, വണ്ണാന്‍ അടിയാന്‍ എന്നിവരില്‍ ആരെങ്കിലും ഭക്ത്യാദരപൂര്‍വം നടത്തുന്ന അനുഷ്ഠാനകര്മ്മങ്ങളാണ് പൈങ്കുറ്റി. പൈങ്കുറ്റി എന്നാല്‍ ചെറിയ മണ്ണ് ഭരണികളിലെ കള്ളു നിവേദ്യമാണ്. വന്‍പയര്‍, കടല, തുടങ്ങിയ അഞ്ചു വര്‍ഗം പയറുകള്‍വറുത്ത് വേവിച്ചതും ഉണക്ക മീന്‍, തെങ്ങാപ്പൂള്‍ എന്നിവ ചേര്‍ന്നതുമായ പഞ്ചങ്ങളും കോല്‍പ്പാടും പൈങ്കുറ്റിക്ക് മുതൃച്ച വെക്കും. അടിച്ചു തളിച്ചു ശുദ്ധമായ ഇടത്ത് പലകവെച്ചു നിറദീപം വെച്ച് ഇളനീര്‍ കൊത്തി കലശമാടി ആദ്യം കുറി കൂട്ടും. വാഴയിലയില്‍ ഭസ്മം ചാലിച്ച് കുറിക്കൂട്ടുണ്ടാക്കി കുറിവരയക്കുന്ന ചടങ്ങാണിത്‌. പീഠം ചാര്‍ത്തല്‍, മുതൃച്ച വെക്കല്‍, വീത്, നായൂട്ടു, ധൂമം കാട്ടല്‍ തുടങ്ങിയ അനുഷ്ഠാനത്തിലൂടെ മുത്തപ്പ പ്രീതി വരുത്തുന്ന ഭക്തി നിര്‍ഭരമായ കര്മ്മമാണിത്.

വളരെ വ്യാപകമായി കാണുന്ന റെയില്‍വേ പുറമ്പോക്കിലെ മുത്തപ്പന്‍ മടപ്പുരയുമായി ബന്ധപെട്ടു ഒരു കഥ പറഞ്ഞു കേള്‍ക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പ് ഒരിക്കല്‍ ബ്രിട്ടിഷുകാരനായ ഒരു ഉദ്യോഗസ്ഥന്‍ കണ്ണൂരിലേക്ക് വണ്ടി കയറി. കണ്ണൂരില്‍ വണ്ടിയിറങ്ങിയ അദ്ദേഹത്തിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ കാണാതായി വിഷമിച്ചു നില്‍ക്കുന്ന സമയത്ത് ഇനി എന്താ ചെയ്യുക എന്നോരാളോടു ചോദിച്ചപ്പോള്‍ മുത്തപ്പനെ വിളിച്ചു പ്രാര്‍ഥിച്ചാല്‍ കിട്ടുമെന്നു പറയുകയും അത് പ്രകാരം ഇംഗ്ലീഷുകാരനായ ആ ഉദ്യോഗസ്ഥന്‍ മുത്തപ്പനെ വിളിച്ചു പ്രാര്‍ഥിച്ചുവെന്നും നഷ്ടപ്പെട്ട തന്റെ സാധനം തിരിച്ചു കിട്ടിയ അദ്ദേഹം പിന്നീട് റെയില്‍വേയില്‍ എവിടെയൊക്കെ പുറമ്പോക്ക് സ്ഥലങ്ങള്‍ ഉണ്ടോ അവിടെയൊക്കെ മുത്തപ്പന്റെ മടപ്പുര പണിയുന്നതിനു സമ്മതമേകിയത്രെ. അങ്ങിനെയാണ് ഇന്ന് കാണുന്ന രീതിയില്‍ വ്യാപകമായി റെയില്‍വേ മുത്തപ്പന്‍ മടപ്പുരകള്‍ പിന്നീട് ഉണ്ടായതത്രേ.

വീഡിയോ കാണാന്‍:
http://www.youtube.com/watch?v=UQlu_PEPso0
കടപ്പാട്: ശ്രീദീപ് ചക്കാട്ടില്‍.

മുത്തപ്പൻ തോറ്റം

മലകീക്കൽ:

വാഴ്ക വാഴ്ക തിരവൻ കടവെ
തിരുനെറ്റിക്കല്ലേ ... നാട്ടിക്കല്ലേ
വീട്ടിക്കല്ലേ നന്മേനാർ പാടിയേ
പാടിമലം കുറ്റിയേ മുക്കൂട് പായേ
മൂവർ മലക്കുന്നേ പാമ്പാടിക്കൊഴുവലേ
ചെക്കി മന്നൻ കടവെ ചേര മന്നൻ കടവെ 
പാടാനും കളിക്കാനും മേരുവിനു വല കെട്ടാനും 
എല്ലെല്ലാ ഊടും പാവും വൺമെരുവത്തൈയെല്ലാം
എയ്തുകുത്തി ആണവാഴ്ത്തി വാഴുവോർ 
ഈശ്വരൻ പുരളിമല മുത്തപ്പനെ

പൊലിച്ചുപാട്ട്

വാഴ്കപൊലികാ ദൈവമേ പൊലികാ
ചേലകുറുവടി ചൊൽ വളർത്തമ്മ കേൾക്ക ദൈവേ
നാലുപുരയും പൊടിക്കളവും പൊലിച്ചു ഞാൻ പാടുമ്പോൾ 
കേട്ടുവരികാ പൊടിക്കളം വാഴുന്ന പൊൻമുത്തപ്പൻ 
ആരറിവൊരു ദൈവമേ തമ്മപ്പനാരിവരോ
പേരെന്തെന്നു ദൈവത്തിന്റെ തായ്ത്തമ്മരവിയമ്മം 
കാനവാഴും കരിങ്കുറത്തി ആയവരാരോയവരെ
ഓമനമകനല്ലേ പൊൻമുത്തപ്പൻ 
പാടിക്കുറ്റി നല്ലമ്മ ആയവരാരവരോ
കണ്ടെടുത്ത മകനല്ലേ പൊൻമുത്തപ്പൻ 
കുന്നത്തൂർപാടിയോ കാൺകവരുവോരെ
കുന്നത്തൂർ ആളടിയാനെ കാൺകവരുവോരെ
കുന്നത്തൂർ കാട്ടുപ്പന്നീന കാൺകവരാരിവരോ
പറശ്ശിനിക്കടവാലേ നീരാടുവാരാരിവരോ
പറശ്ശിനിമടപ്പുരസ്ഥാനം കാൺവരുവോരെ
നായിനാറെ ബ്രഹ്മകലശം കയ്യേൽപ്പാരിവരോ 
നായിനാറെ കയ്യുംപിടിച്ച് ആടിവരുവോരെ 

Description

MUTHAPPAN:

Muthappa belongs to the group of Nayatu gods. Every day of the year Muthappan is tied at Parasshinikadav Muthappan Madapura. Kunnathur Padi and Puralimala are considered to be Muttappan's Aaruda Sthana. Sri Muthappan is one God but represents two divine forms. Those forms are Thiruvapana and Vellattam. Vishnu is similarly represented with a fish-shaped crown and Shiva with a crescent-shaped crown. At Parassinikadam, these two are tied together, but at Kunnathur Pathi, these two are not tied together.

There is a current belief that 'Thiruvappana' was the child brought up by Iyenkara Illat and 'Muthappan' was a friend of his Saiva descent on his journey. It is also said that Thiruvaappan took Vellatta with him when he found them at Puralimala. Another is that Thiruvappana is also called Muthappa. According to this, there is also a belief that Thiruvaappan's youth is depicted as 'Putiya Muthapan', youth as 'Purangala Muthapan', youth as 'Naduvazhissan Theiyama' and later form as 'Thiruvappana'. A real grandfather is a grandfather who has become a friend. Muttappan is this figure with a gray mustache and straw hair. The Vellatam of this Theiyat can be tied at any place. But they are tied only in Aruda positions, paddy fields and dust fields. It is tied by the Peruvannan community.

In the early days, the Anjutan community used to tie Tiruvapana with big hair and eyes, but today it is also tied by the Vannan community. Muthappan addresses Thiruvappana as 'Nayanar'. Thiruvaappan sat and reigned and Muthappan and Vellattam walked and reigned. The names of these Theiyakolams cause great confusion to some as Thiruvaappan, who is of Vaishnavism and Shaiva descent, is called Muthappan.

Vellatam is not common to the original Shakti form of Thiruvaappan. In Parasshinikadu, the name Muthapapan refers to Vellattam. But in Kunnathur the name Muthappan is Thiruvappan. Muthappan instead of Tiruvaappan, because he entrusts his helper named Muthappan to do everything, Muthappan takes care of Vellatta.

As a result of the prayers of Patikuti Amma, who was childless, Illate's king and mother, Illate got a baby boy and brought him up in Illate like her own son. But at an early age, the boy went to the nearby forest and ate the meat he got after hunting and walking with the forest dwellers. Knowing this, Vazhunnor reprimanded the boy but to no avail. Finally the child left the house of his own accord after showing his universal form to Vazhunor and Patikutiamma.

On reaching the Kunnathur mountain, the deity liked the smell of the palm tree and climbed into the palm tree and drank it. Later this became a habit. Chantan, a fireman who came to pick up the stolen goods, was waiting with a bow and arrow to catch the thief. As usual, Chantan, who tried to shoot the god who took toddy and drank it, turned into stone.

Chantan's wife came under the palm tree and saw that her husband had turned into a stone. Chanta's wife looked at the top of the palm tree and saw an old divine figure skulking there. Called my Muttappa (old people used to be called Muttappa) and cooked peas and lentils and baked sardines and gave him a pot of toddy to please the god. This is the grandfather's first offering. Grandpa was pleased and changed Chantan back to his old form.

From there Deva returned on his journey and on the way he met Muthappa who was a Shaiva and the two together sought a suitable place for them to sit. So Muttappan sent an arrow from Kunnathur and it went and landed on Parachini Quay on the side of Valapattanam river. It is believed that Parachinikadav was created by Lopi. 

Muthappan's specialty is two idols in one name. Mutthappan (Vellatta Mutthappan), an incarnation of Shiva wearing the crescent moon, and Mutthappan (Thiruvappana), an incarnation of Vishnu in the form of a fish. Parasshinikadav Sri Muthappan Madapura is a Madapura that welcomes everyone equally regardless of caste, religion and color. Madayan is the ruler of Madapura. Here Madayan takes over according to the system of Marumakkataya.

Muthappan Theyam swinger drinks toddy and passes toddy to the audience. Grandfather is still accompanied by a dog. That is why the dog is considered holy in Madapura. There are brass statues of two dogs at the entrance of Madapura. When prasad is prepared in the matapura, the dog inside the matapura is always served first. One of the many stories about the importance of dogs to grandfather goes like this. Many years ago the authorities of Madapura decided to reduce the number of dogs in Madapura and some dogs and puppies were expelled from Madapura. But on that day, the person performing theyam could not swing theyam. (Theyam jumps because the power of the grandfather enters the Koladhari. It is believed that the Koladhari becomes the Muthappan until the Theiyam ends). The story goes that the Madapura authorities brought the dogs back to Madapura when they realized that the grandfather Theyam did not enter Koladhari because the dogs were expelled from Matapura and since then Theyam has returned to normal.

There is another story like this: Muthapa is the gold coin that was taken from the Thiruvanchira pond as a boon to Lord Vayathur Kalyareeswaran for Parvatikutty's death in the Iyenkara Matilakam. This son of Shiva, who grew up in Mana as Amana, joined the forest and the deer, hunted grass and pigeons, ate and drank, and was thrown out of his home. He did penance for 20 years at Mada in Kunnathur Padi and became divine and became the beloved of the poor. At that time, when King Harishchandra Perumal, the great king of Prayatukara, forgot about Prajahitam and ruled the country, he organized the slaves and made an army, seized Perumal's granary and gave them all to the seven. In this way, the God who listens to the tearful cries of the poor became a God with eyes and a grandfather for them.

Painkutty is one of the prayers performed by devotees to gain the favor of Grandfather. Kodumudi Vellattam and Oottum Vellattam are the prayers that accompany the Kolam netiyattam. Painkuti is a religious ritual performed by one of the Thiyans and Vannan Adiyans at homesteads, dust fields, etc. Pinkutty means tofu offerings in small earthen jars. Panchas and kolpads, which are fried and cooked five types of pulses such as cowpeas, chickpeas, and dried fish and coconut flour, will be added to the pincuti. It is beaten and sprinkled in a clean place and placed on a board with a lamp. This is a ritual where ashes are made into a banana leaf and then a circle is drawn. It is a pious act in which Muttappa is pleased through rituals such as Peetham Chartham, Mutricha Vekal, Veet, Nayutu and Dhoom Kattal.

There is a story being told about Muthappan Madapura in the far reaches of the railway, which is very widely seen. Before independence, once a British officer drove to Kannur. When he got off the train in Kannur and was worried that his valuables were missing, when he asked someone what to do next, he was told that he would get it if he called his grandfather and prayed. According to that, the English officer called him and prayed and he got his lost goods back. That is how the widespread railway Muthappan Matapuras as seen today came to be later.

To watch the video:

http://www.youtube.com/watch?v=UQlu_PEPso0

Credit: Srideep Chakattil.

Kavu where this Theyyam is performed