Theyyam Details

  • Home
  • Theyyam Details

Nangolangara Bhagavathi Theyyam

Feb. 20, 2024

Description

നങ്ങോളങ്ങര ഭഗവതി തെയ്യം

ഇരിണാവ് ദേശത്ത് കുടികൊള്ളുന്ന ശക്തിസ്വരൂപിണിയും ഭക്ത വൽസലയുമായ അമ്മ മാടായി കാവിലമ്മയുടെ സോദരിയാണെന്നു പറയപ്പെടുന്നു. ഈ രൂപത്തിൽ അമ്മയ്ക്ക് വേറേതു കാവിലും കെട്ടിക്കോലമില്ല.. സന്താന ലബ്ദിക്കായാണ് ഇവിടെ ഭക്ത ജനങ്ങൾ നേർച്ച കഴിപ്പിക്കുന്നത്. തുലാം 11 മുതൽ തുലാസം (കമം വരെ അമ്മ ഭക്ത ജനങ്ങളെ അനുഗ്രഹിക്കുന്നു. കളിയാട്ടക്കാലത്ത് ടൂബ് ലൈറ്റുകളുടെ അതിപ്രസരമില്ലാത്ത ഇവിടെ ഇന്നും കുത്തുവിളക്കിന്റെയും ചൂട്ടിന്റെയും മാത്രം വെളിച്ചത്തിലാണ് തെയ്യം അരങ്ങേറുന്നത്.ഇവിടെ അമ്മയ്ക്ക് ക്ഷേത്രമില്ല. എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടുവെന്നാണ് അമ്മയുടെ അരുൾപ്പാട് .

ഇരിണാവ് നങ്ങോളങ്ങര ഭഗവതി കാവിൽ മൂന്നാഴ്ചയോളം ദിവസേന ഭഗവതി തെയ്യം കെട്ടിയാടും. തുലാം 11 ന് തുടങ്ങുന്ന തെയ്യം കെട്ടിയാടിക്കൽ വൃശ്ചിക സംക്രമം വരെ നടക്കും. ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്. വിളക്കു വെക്കാനുള്ള മൺതറയും വള്ളിക്കെട്ടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് കാവിലുള്ളത്. സന്ധ്യയ്ക്ക് ഒരു മണിക്കൂർ നേരം മാത്രമായിരിക്കും ചടങ്ങ്.  കാവിന്റെ തറവാട്ടുകാരായ യരോത്തു വീട്ടുകാരാണ് ആദ്യം തെയ്യം കെട്ടിയാടിച്ചത്. ആദ്യ 3 ദിവസങ്ങളിൽ തറാവാട്ടുകാരുടെ തെയ്യം നടന്നതിനു ശേഷം നേർച്ചത്തെയ്യം കെട്ടിയാടും. വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം നടക്കുന്നത്. കൊടിയിലത്തോറ്റമോ, അന്തി തോറ്റമോ ഇല്ലാതെ ഒരു വീക്കു ചെണ്ടയുടെ പതിഞ്ഞ താളത്തിൽ ഭഗവതി സ്തുതി പാടിയാണ് തെയ്യം മുടി വക്കുന്നത്.

കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശേരിക്കടുത്ത ഇരിണാവിലാണ് നങ്ങാളങ്ങര ഭഗവതിക്കാവ്.  വിളക്കു വയ്ക്കാൻ ഒരു മൺതറയും വള്ളിക്കാടുകൾക്കിടയിലെ നാഗസ്ഥാനവും മാത്രമാണ് ഈ കാവിലുള്ളത്. സന്താനലബ്ധിക്കായി ഭക്തരെ അനുഗ്രഹിക്കുന്ന അമ്മ ദൈവമാണ് നങ്ങാളങ്ങരപ്പോതി. പല അമ്മത്തെയ്യങ്ങളെയും പോലെ ദാരികനെ വധിക്കാൻ അവതരിച്ച സാക്ഷാല്‍ ഭദ്രകാളിയോട് ബന്ധപ്പെട്ടതാണ് ഈ തെയ്യത്തിന്‍റെ ഐതിഹ്യവും. 

ദുഷ്‍ടനായ ദാരികനെക്കൊല്ലാൻ കാളിക്ക് പിന്നാലെ ഒന്നല്ല, ഒരുപാട് അമ്മമാര്‍ പിറന്നു. കാരണമെന്തെന്നോ? ഭൂമിയില്‍ വീഴുന്ന ഓരോതുള്ളി ദാരിക രക്തത്തില്‍ നിന്നും പതിനായിരക്കണക്കിന് അസുരന്മാര്‍ ഉയിര്‍ക്കും. അതുകൊണ്ട് ദാരിക വധത്തിന് തൊട്ടുമുമ്പ് ഭൂമിമുഴുവനും നാവുവീശി മറച്ചു കാളിയമ്മമാര്‍. ഇറ്റുവീഴുന്ന ദാരിക രക്തം ഒരിറ്റുപോലും നിലം തൊടീക്കാതെ, തുള്ളിയൊന്നൊഴിയാതെ, പാനം ചെയ്‍തു കാളിയമ്മമാര്‍. അതിലൊരു ദേവിയാണ് നങ്ങാളങ്ങര ഭഗവതി. സാക്ഷാല്‍ മാടായിക്കാവിലയമ്മയുടെ സഹോദരി. ഭഗവതി ചെറുമനുഷ്യരുടെ ഇടയിലെത്തിയ കഥ ഇങ്ങനെ. കീഴ്‍ലോകത്ത് ആധിയും വ്യാധിയും പെരുകിയപ്പോള്‍ പരമശിവൻ തിരുമകളെ അരികില്‍ വിളിച്ചു. എന്നിട്ട് പറഞ്ഞു:

"നീ കീഴ്ലോകത്ത് ചെല്ലണം.. ചെറുമനുഷ്യരുടെ ആധിയും സങ്കടങ്ങളും മാറ്റണം.. കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കണം.."

നല്ലച്ഛന്‍റെ ആജ്ഞ അനുസരിച്ച് മേല്‍ലോകത്ത് നിന്നും ചെറുമനുഷ്യരുടെ അരികത്തെത്തി കാളിത്തിരുമകള്‍. ആദ്യം നേരെ മാടായിക്കാവിലെത്തി ചേച്ചിയെ കണ്ടു കാളിത്തിരുമകള്‍. വടക്കോട്ടേക്ക് പോകണം എന്ന് പിന്നെത്തോന്നി. അങ്ങനെ ചുഴലി സ്വരൂപത്തിന് കീഴിലെ കണ്ടിയില്‍ വീടും കരിയില്‍ വീടും കണ്ടു. അവരുടെ ദീപം കണ്ട് ബോധിച്ചു. അങ്ങനെ ചെറുകുന്നിലമ്മയെയും ചുഴലി ഭഗവതിയെയും വന്ദിച്ച് നങ്ങാളങ്ങരയില്‍ കുടിയിരുന്നു ഭഗവതി. 

പ്രദേശത്ത് ദൈവിക സാനിധ്യം മനസിലാക്കിയ ചെറുമനുഷ്യര്‍ അവിടൊരു ക്ഷേത്രം പണിയാമെന്ന് തീരുമാനിച്ചു. മനസറിയാൻ പ്രശ്‍നം വച്ചപ്പോള്‍ വിചിത്രമായിരുന്നു വിധി. 'എറവെള്ളം കടലിലിറങ്ങുന്ന നേരത്ത് മാത്രമേ തനിക്ക് ക്ഷേത്രം വേണ്ടൂ' എന്നായിരുന്നു അമ്മയുടെ അരുളപ്പാട്. അതായത് ക്ഷേത്രത്തിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്ന മഴവെള്ളം നേരിട്ട് കടലില്‍ പതിക്കണമെന്ന് അര്‍ത്ഥം. ഒരിക്കലും നടക്കാനിടയില്ലാത്ത ആ നിര്‍ദ്ദേശത്തിന്‍റെ പൊരുള്‍ ഇത്രമാത്രം -

 "എനിക്ക് ക്ഷേത്രം വേണ്ട, അങ്ങനൊരു ചിന്തയേ വേണ്ടെന്‍റെ ചെറുമനുഷ്യരേ..!

വണ്ണാൻ സമദായത്തിനാണ് നങ്ങാളങ്ങര ഭഗവതിയെ കെട്ടിയാടുന്നതിനുള്ള  ജന്മാവകാശം. നാല് തലമുറകളെങ്കിലും പഴക്കമുണ്ടാകും തങ്ങളുടെ കുടുംബം നങ്ങാളങ്ങര ഭഗവതിയെ കെട്ടിയാടിത്തുടങ്ങിയിട്ടെന്ന് പറയുന്നു നിലവിലെ കോലധാരിയായ ഇരിണാവിലെ നികേഷ് പെരുവണ്ണാൻ. തുലാം 11 മുതല്‍ വൃശ്ചിക സംക്രമം വരെയുള്ള 20 ദിവസമാണ് നങ്ങാളങ്ങരക്കാവിലെ കളിയാട്ടക്കാലം. സന്താനലബ്‍ദിക്കായുള്ള നേർച്ചയായാണ് തെയ്യം കെട്ടിയാടിക്കുന്നത്.  

തലേ വര്‍ഷത്തെ കളിയാട്ട ശേഷം കാടുമൂടിക്കിടക്കുന്ന കാവില്‍ പിറ്റേ വര്‍ഷം തുലാം 11ന് രാവിലെ മാത്രമേ മനുഷ്യപ്രവേശനം പാടുള്ളു. അന്നേദിവസം സ്ഥലശുദ്ധി വരുത്തി ദീപം വയ്ക്കും. 20 ദിവസത്തെ ദീപം മാത്രം. വണ്ണാരമില്ല. നിത്യവിളക്കില്ല. എല്ലാ സന്ധ്യകളിലും ഏകദേശം ഒരു മണിക്കൂർ നേരം മാത്രമായിരിക്കും ചടങ്ങ്. ആദ്യദിനം രയരോത്തു തറവാട്ടുകാരാണ് തെയ്യം കെട്ടിയാടിക്കുക. രണ്ടാം ദിനം പഞ്ചക്കീല്‍ തറവാട്ടുകാരും മൂന്നാം ദിവസം പുളീക്കണ്ടി തറവാട്ടുകാരും. പിന്നെയുള്ള 17 ദിവസങ്ങള്‍ സന്താനലബ്‍ദിക്കായുള്ള ഓരോ ഭക്തരുടെ വീതം നേർച്ചയായാണ് തെയ്യം കെട്ടിക്കുക.

വാദ്യഘോഷങ്ങളും ആർഭാടവും ആരവങ്ങളുമില്ലാതെയാണ് കളിയാട്ടം. കാവിനുള്ളിലെ വള്ളിക്കുടിലിനുള്ളിൽ വച്ചാണ് മുഖത്തെഴുത്ത്. നാഗം താക്കല്‍ അഥവാ പുരികോം ചൊട്ടേം എന്ന മുഖത്തെഴുത്ത് ശൈലിയാണ് ഈ തെയ്യത്തിന്. ഇത് കോലക്കാരൻ സ്വയം തന്നെ ഇരുന്നെഴുതണം.  കൊടിയിലത്തോറ്റമോ, അന്തി തോറ്റമോ ഇല്ല. ഒരു വീക്കു ചെണ്ടയുടെ മാത്രം പതിഞ്ഞ താളത്തിൽ ഭഗവതി സ്‍തുതി പാടി തെയ്യം മുടി വയ്ക്കും.  മുടി നിറയെ കോത്തിരി കുത്തിയാണ് ഭഗവതിയുടെ വരവ്. കോത്തിരിക്ക് തീ കൊളുത്തുന്നത് കനലാടിയല്ല, കലശക്കാരനാണ്. തെയ്യം ഉറഞ്ഞാടുമ്പോള്‍ കുട്ടികള്‍ കുരുത്തോല കഷണങ്ങള്‍ തെയ്യത്തിനു നേരെ ഇടയ്ക്കിടെ എറിയും; ചെറുമനുഷ്യരുടെ പുഷ്‍പവൃഷ്‍ടിയുടെ ഓര്‍മ്മപ്പെടുത്തല്‍.  കളത്തില് കരു കുറയുന്ന കാലങ്ങളില്‍ തള്ളയെയും പിള്ളയെയും തുള്ളിക്കണമെന്നാണല്ലോ നല്ലച്ഛന്‍റെ നിര്‍ദ്ദേശം. അതുകൊണ്ട് സന്താനലബ്‍ദിയാണ് നേര്‍ച്ച. വിവാഹം കഴിഞ്ഞ് സംവത്സരത്തോട് സംവത്സരമായിട്ടും സന്താനമില്ലാത്തവരുടെ പ്രാര്‍ത്ഥന അമ്മ കേള്‍ക്കും. കളത്തില് കരു കുറയാതെ അമ്മ കാക്കും. നല്ലച്ഛന്‍റെ ആജ്ഞ അക്ഷരംപ്രതി നടപ്പാക്കും.

ക്ഷേത്രം നിര്‍മ്മിക്കുന്നതിനും നേര്‍ച്ചപ്പെട്ടി സ്ഥാപിക്കുന്നതിനും മാത്രമല്ല അമ്മ എതിര്.  കോണ്‍ക്രീറ്റ് കൊണ്ടൊരു തറയുണ്ടാക്കാൻ ശ്രമിച്ചപ്പോള്‍ സര്‍പ്പത്തിന്‍റെ കണ്ണടയ്ക്കരുതെന്നായിരുന്നു അരുളപ്പാട്. ഓരോ വർഷവും അനുഗ്രഹം തേടി അനേകം ഭക്തരാണ് ഇവിടെയെത്തുന്നത്. എന്നാല്‍ വര്‍ഷത്തിലെ 17 നേര്‍ച്ചകളുടെ എണ്ണം കൂട്ടാനും അനുവാദമില്ലെന്ന് പറയുന്നു നികേഷ് പെരുവണ്ണാൻ. മനുഷ്യര്‍ക്ക് വെറുതെ ആശ കൊടുക്കരുതെന്നാണ് അമ്മയുടെ പക്ഷം. ആഗ്രഹം നടന്നുകഴിഞ്ഞാല്‍ മാത്രം നേര്‍ച്ച നടത്തിയാല്‍ മതിയെന്നത് മറ്റൊരു പ്രത്യേകത.

മേല്‍ലോകത്ത് നിന്ന് കീഴ്ലോകത്തേക്ക് കയ്യെടുക്കുന്ന കാലങ്ങളില്‍ മടിയില്‍ നന്നായി അളന്നിട്ടല്ല കയ്യെടുത്തതെന്നും വന്ദിച്ചവര്‍ക്ക് വരം കൊടുക്കും, നിന്ദിച്ചവര്‍ക്ക് നിറവും കൊടുക്കും എന്നുമാണ് അരുളപ്പാട്. അതായത് ഒന്നുമില്ല, വെറും കയ്യോടെ ആണ് ദേവി ഇങ്ങോട്ട് വന്നതെന്ന് അര്‍ത്ഥം. എങ്കിലും അനുഗ്രഹത്തിന് പഞ്ഞമൊന്നും ഉണ്ടാകില്ലെന്നും അരുളപ്പാട്. 

20 ദിവസങ്ങള്‍ തികയുന്ന വൃശ്ചിക സംക്രമത്തലേന്നു പത്തെണ്ണി പതിരു തിരിക്കും. തറയ്ക്ക് പ്രദക്ഷിണം ചെയ്‍ത് ഏറിയോരു ഗുണം വരാൻ എണ്ണിയെണ്ണി പ്രാര്‍ത്ഥിക്കും. പിന്നെ ദേവിയെ അകംപാടി അടയ്‍ക്കും. പിന്നത്തെ ഒരു വർഷക്കാലത്തേക്ക് ഈ ദേവസ്ഥാനത്തേക്ക് മനുഷ്യന് പ്രവേശനമില്ല.

ഇതോടെ, മനുഷ്യസ്‍പര്‍ശമില്ലാതെ ഭൂമിയില്‍ ഒരു കാടുകിളിര്‍ക്കും. കാടകപ്പൊന്തയിലെ ഇരുളിന്‍റെ ആഴങ്ങളില്‍ ഈറകളും കാട്ടുവള്ളികളും പുള്ളും പരുന്തും കുരുത്തോല നാഗങ്ങളുമൊക്കെ ആത്മബോധത്തിന്‍റെ ഈണം കൊരുക്കും. മനുഷ്യപ്പേടിയില്ലാതെ ചെറുജീവികളുടെ തള്ളമാരും പിള്ളകളുമൊക്കെ അവിടെ തുള്ളിക്കളിക്കും. കളത്തിലെ കരു കുറയാത്ത ആ കാഴ്‍ച കണ്ട് മേല്‍ലോകത്തെ നല്ലച്ഛനും കീഴ്‍ലോകത്തെ തിരുമകളും തമ്മില്‍നോക്കി പുഞ്ചിരിക്കും. 

കടപ്പാട് : Prashobh Prasannan

Description

Nangolangara Bhagavathy Theyam

It is said that Amma Matai, a Shaktiswarupini and Bhakta Valsala who resides in the land of Irinav, is the sister of Kavilamma.

In this form, Amma is not bound by any other means. Devotees take vows here for Santana Labdi. Amma blesses the devotees from Tulam 11 to Tulasam (Kamam). There are no tube lights during the festival, and even today, Theiyam is staged in the light of torches and heat. There is no temple for Amma here. Amma's message is that she needs a temple only when the water falls into the sea.

Bhagavathy Theyam will be performed daily for three weeks at Irinav Nangolangara Bhagavathy Kav. Starting on Libra 11th, Theyam will be held till the transit of Scorpio. Every year many devotees come here to seek blessings. There is only a mud floor for the lamp and a nagasthana between the vines. The ceremony will last for one hour in the evening. Theyam was first tied up by the Yarothu family, Kavin's family members. In the first 3 days, after the teyam of the Tharavats takes place, the vows will be tied. The play takes place without musical instruments, pomp and fanfare. Theyam does his hair by singing Bhagwati Stuti to the rhythm of a Veeku Chenda without beating the flag or beating the end.

Nangalangara Bhagavathikav is located in Irinav near Papinisheri in Kannur district. This kawi only has a mud floor to place the lamp and a nagasthanam among the vines. Nangalangarapothi is the Mother God who blesses the devotees for having children. Like many Ammatheiyams, the legend of this Theiyam is related to Bhadrakali who actually appeared to kill Darika.

Not one, but many mothers were born after Kali to kill the evil Darika. What is the reason? Tens of thousands of demons will rise from every drop of Darika blood that falls on the earth. Therefore, just before the death of Darika, the Kaliyammas hid the entire land. The Kaliyammas drank the falling blood without even touching the ground, without shedding a single drop. One such goddess is Nangalangara Bhagavathy. Actually the sister of Madaikavilayamma. This is the story of how Bhagwati came among the little humans. Lord Shiva called Thiruma to his side when Adhi and Vyadhi were rampant in the nether world. Then he said:

"You have to go to the underworld.. You have to change the adhi and sorrows of the little people.. You have to drop the mother and the child in the times when there is less cash in the field.."

Kalithirumas came to the side of small humans from the upper world according to the order of the good father. Kalithirumas first came straight to Madaikava and saw Chechi. Then I decided to go north. Thus Chuzhali found a house in Kandi under Swarupa and a house in charcoal. Seeing their lamp, he was enlightened. So Bhagavathy saluted Cherukunnilamma and Chuzhali Bhagavathy and drank in Nangalangara.

Realizing the divine presence in the area, the little humans decided to build a temple there. When the problem was put to mind, the fate was strange. Amma's admonition was that she only wants a temple when the water flows into the sea. This means that the rainwater falling on the roof of the temple should directly fall into the sea. This is the battle of that proposal which may never happen –

"I don't want a temple, you don't want a thought my little man..!

Vannan Samadayam has the birthright to bind Nangalangara Bhagwati. Nikesh Peruvannan of Irinav, the current Koladhari, says that his family has started tying Nangalangara Bhagavathy for at least four generations. The 20 days from Libra 11 to Scorpio Transit is the period of playfulness in Nangalangarakkau. Theyam is tied as a vow for procreation.

After the previous year's play, Kavil, which is covered with forest, is allowed to enter only on the morning of Tulam 11 of the following year. On that day, the place will be cleaned and the lamp will be lit. Only 20 days deepa. There is no worship. No eternal light. Every evening the ceremony lasts for about an hour. On the first day, the Rayarothu tribe will tie the theyam. On the second day, the Panchakeel tribe and on the third day, the Pulikekandi tribe. For the next 17 days, theyam is made as a vow by each devotee for child birth.

The play is without musical instruments, pomp and fanfare.

The face writing is inside the vine hut inside Kavi. Nagam Thakal or Purikom Chotem is the calligraphy style for this theiyam. This should be written by the kolakaran himself. There is no flag loss or final defeat. Bhagwati sings praises to the beat of only one Veeku Chenda and they do their hair. Bhagwati arrives with her hair in a bun. It is not Kanaladi who lights the Kothiri, but Kalasaka. While the Theiyam is moving, the children will occasionally throw pieces of Kuruthola at the Theiyam; Reminder of Little Men's Flower Shower. Nallachan's suggestion is to drop the thala and the chickpeas in the field when the crop is low. So the vow is to have children. Mother will hear the prayers of those who are childless year after year after marriage. The mother will keep the lambs in the field. Nallachan's order will be carried out to the letter.

Amma is not only against building the temple and setting up the votive box. When trying to make a concrete floor, Arulapad said not to close the eyes of the snake. Every year many devotees come here to seek blessings. But Nikesh Peruvannan says that it is not allowed to increase the number of 17 vows in the year. Mother's side is that people should not be given hope. Another peculiarity is that it is enough to make a vow only after the wish is fulfilled.

Arulapad says that in the times when the hand is taken from the upper world to the lower world, the hand is not measured well in the lap, and those who saluted will be blessed, and those who insulted will be given color. It means that the goddess came here with nothing, bare hands. But Arulapad said that there will be no cotton for blessing.

The 20-day Scorpio transit will turn ten straws. They will go around the floor and pray for many blessings. Then the goddess will be accompanied and closed. For the next one year there is no human access to this shrine.

With this, a forest will flourish on earth without human touch. In the depths of the darkness of Kadakaponta, reeds, wild vines, grasshoppers, hawks and black-skinned snakes will create the melody of self-consciousness. Mothers and cubs of small creatures will frolic there without fear of humans. Seeing the unreduced blackness in the field, the good man of the upper world and the true daughter of the lower world will look at each other and smile.

Credit : Prashobh Prasannan

Kavu where this Theyyam is performed