Nattikkeel Bhagavathi Theyyam (Thaipparadevatha Theyyam)

Nattikkeel Bhagavathi Theyyam (Thaipparadevatha Theyyam)

Description

Nattikkeel Bhagavathi Theyyam (Thaipparadevatha Theyyam)

തായിപ്പരദേവത / അഷ്ടമച്ചാൽ ഭഗവതി/ കളരിയാൽ ഭഗവതി /വീരഞ്ചിറ ഭഗവതി /  തിരുവർകാട്ട് ഭഗവതി / തായിപ്പരദേവത

ദാരികവധത്തിനായി അവതരിച്ച കാളിതന്നെയാണ് മാടായിക്കാവിലെ പ്രതിഷ്ഠയായ തായിപ്പരദേവത.കോലത്തുനാടിന്റെ  പരദേവതയാണ് ഈ ദേവി.മാടായിക്കാവിലച്ചി എന്നും തിരുവർകാട്ട് ഭഗവതി എന്നും അറിയപ്പെടുന്ന തായിപ്പരദേവതയുടെ  കോലം കെട്ടിയാടുന്നത് സാധാരണയായി വണ്ണാൻ സമുദായക്കാരാണ് .അഞ്ഞൂറ്റാൻമാരും കെട്ടിയാടാറുണ്ട്. അഷ്ടമച്ചാൽ ഭഗവതി, കളരിയാൽ ഭഗവതി,,വീരഞ്ചിറ ഭഗവതി തുടങ്ങി അതതു കാവുകളുടെയും ഗ്രാമങ്ങളുടെയും പേരുചേർത്ത് ഈ ഭഗവതിയെ  വിവിധ സങ്കല്പങ്ങളിൽ കെട്ടിയാടിക്കാറുണ്ട്.

വേഷം

ഏറ്റവും ഉയരമേറിയ തിരുമുടി തായിപ്പരദേവതയുടെതാണ് .[അവലംബം ആവശ്യമാണ്] പ്രാക്കെഴുത്ത്  ആണ് മുഖത്തെഴുത്ത്‌. അരച്ചമയത്തിന്  വിതാനത്തറ എന്നു പേര്. മുള കൊണ്ട് നിർമ്മിച്ച തിരുമുടിയിൽ ചുവപ്പും കറുപ്പും  നിറങ്ങളിൽ വരകളുള്ള  വെളുത്ത തുണി പൊതിഞ്ഞ് അലങ്കരിച്ചിട്ടുണ്ടാകും. ചുകന്നമ്മ, നീലിയാർ ഭഗവതി എന്നിവരുടെ  തിരുമുടിയുമായി വളരെ  സാമ്യമുണ്ട്. നീളമുടി എന്ന് അറിയപ്പെടുന്നു ഈ തിരുമുടി.വെള്ളികൊണ്ടുള്ള  എകിറ് (ദംഷ്ട്ര )യും  വേഷത്തിന്റെ ഭാഗമാണ്.വാളും  ഏറെക്കുറെ ചതുരാകൃതിയിലുള്ള പരിചയുമാണ്‌ തിരുവായുധങ്ങൾ .തെയ്യം വടക്ക് തിരിഞ്ഞാണ്  തിരുമുടി അണിയുക  പോലെ പടിഞ്ഞാറ് തിരിഞ്ഞാണ് തിരുമുടി അഴിക്കുക. ഈ തെയ്യം  നൃത്തമാടുന്നതിനിടയിൽ  വാദ്യഘോഷങ്ങൾ  നിർത്തിച്ചു  കൊണ്ട്  പറയുന്ന വാമൊഴി പ്രസിദ്ധമാണ്:

“പൈതങ്ങളെ എന്റെ ശ്രീ മഹാ ദേവൻ തിരുവടി നല്ലച്ചൻ എനിക്ക് നാല് ദേശങ്ങൾ കല്പിച്ചു തന്നിട്ടുണ്ടല്ലോ… ഈ സ്ഥലം  മുൻ ഹേതുവായിട്ടു  ഈ കാൽ കളിയാട്ടം കൊണ്ട് കൂട്ടിയിട്ടുണ്ടല്ലോ നിങ്ങളും… ആയതിനാൽ എന്റെ നല്ലച്ചൻ  എനിക്ക് കൽപ്പിച്ചു  തന്ന ഈ  തിരുവർക്കാട്ട് വടക്ക് ഭാഗം ഞാൻ രുചിക്ക് തക്കവണ്ണം ആസ്വദിക്കട്ടെ…

Kavu where this Theyyam is performed

Theyyam on Makaram 16-18 (January 30-31-February 01, 2024)

Scroll to Top