പാടാർകുളങ്ങര വീരൻ
പുതിയ ഭഗവതിയുടെ അനുചരവൃന്ദങ്ങളില്‍ ഒരാളായ ദേവന്‍ ..പാടാര്‍ കുളങ്ങര പുഴയ്ക്കരികില്‍ കൂടി നടന്നു പോകുമ്പോള്‍ പുതിയ ഭഗവതിയും പരിവാരങ്ങളും നീരാടുന്നത് കണ്ട ബ്രാഹ്മണ യുവാവ് ദേവിമാരുടെ നീരാട്ട് കണ്ട് രസിച്ചു നിന്നു .. ബ്രാഹ്മണ യുവാവ് തങ്ങളെ നോക്കുന്നത് മനസ്സിലാക്കിയ ദേവിമാര്‍ തങ്ങളുടെ കൂടെ കുളിക്കുന്നോ എന്നു ചോദിച്ച് അരികിലേക്ക് വിളിച്ചു ..തന്നെ വിളിക്കുന്നത് പുതിയ ഭഗവതിയാണ് എന്നറിയാതെ അവിടെ ചെന്ന യുവാവിനോട് ഒന്ന് മുങ്ങി നിവരുവാന്‍ ദേവി ആവശ്യപെട്ടു … ദേവിയുടെ നിര്‍ദ്ദേശ പ്രകാരം പുഴയില്‍ മുങ്ങിയ ബ്രാഹ്മണനെ നിവര്‍ന്നപ്പോള്‍ ദേവി തലയറുത്തു .. ദേവിയുടെ കൈകൊണ്ടു മരിച്ച ബ്രാഹ്മണന്‍ ദൈവകരുവായി മാറി.. പിന്നീട് പുതിയ ഭഗവതി ,വീരകാളി എന്നിവരോടൊത്ത് പെരിങ്ങളായി കമ്മളുടെ പടിഞ്ഞാറ്റയില്‍ സ്ഥാനം ലഭിക്കുകയും പിന്നീടിങ്ങോട്ട് എല്ലാ പുതിയഭഗവതി ക്ഷേത്രങ്ങളിലും സ്ഥാനം കിട്ടുകയും ചെയ്തു..
വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടറുള്ളത്..പല വീരന്മാരെയും തെയ്യമായി കെട്ടിയാടാറുണ്ട് എങ്കിലും ഈ തെയ്യം കെട്ടുന്നത് മിക്കവാറും തെയ്യം കെട്ടിതുടങ്ങുന്ന തുടക്കകാര്‍ ആയിരിക്കും … പിന്നീട് പേരെടുത്ത മിക്കവാറും പെരുവണ്ണാന്മാരും ആദ്യം കെട്ടിയ തെയ്യം മിക്കവാറും പാടാര്‍കുളങ്ങര വീരന്‍ ആയിരിക്കും.. ആദ്യം ബ്രാഹ്മണനെ പോലെ ഓല കുടയും നെയ്യമൃത് കുടവും കയ്യിലേന്തി അരങ്ങിലെത്തുന്ന തെയ്യം പിന്നീട് തന്‍റെ പൂണൂല്‍ പറിച്ചെറിഞ്ഞ് കോഴി അറവു നടത്തി ബ്രാഹ്മണനല്ലാതായി തീരുന്നു.. അത്ര പ്രാധാന്യം ഉള്ളതെയ്യം അല്ലെങ്കിലും ഈ തെയ്യത്തിന്റെ തോറ്റം ഉയര്‍ന്നു ചാടുകയും മലക്കം മറിയുകയും ചെയ്ത് കാണികളെ പിടിച്ചിരുത്തും .. മിക്കവാറും പുതിയ ഭഗവതി ക്ഷേത്രങ്ങളില്‍ ആദ്യം കെട്ടിയാടുന്ന തെയ്യകോലം വീരന്‍ ആയിരിക്കും
Patarkulangara Veeran
Devan who is one of the retinue of New Bhagwati, was walking by the Kulangara river. When he saw New Bhagwati and her entourage bathing, the Brahmin youth was amused by the bathing of the goddesses.
The goddess was required to take a dip... As per the instructions of the goddess she lifted the Brahmin who had drowned in the river and the goddess raised her head.
This theyyam is tied by the Vannan community..Many heroes are tied as theyam, but most of the theyam is tied by the beginners who started tying theyam. He becomes non-Brahmin.