Theyyam Details

  • Home
  • Theyyam Details

Padarkulangara Bhagavathi Theyyam

Feb. 20, 2024

Description

പാടാർകുളങ്ങര ഭഗവതി തെയ്യം

ശിവപുത്രീ സങ്കല്പത്തിലുള്ള ഉഗ്ര സ്വരൂപിണിയായ ദേവി. ഒരു രാത്രി നായാട്ടിനു ഇറങ്ങിയ നായരും കൂട്ടുകാരും പാറപ്പുറത്തു വഴി പിഴച്ചു ഏറെ  നാഴിക നടന്നു വലഞ്ഞപ്പോൾ ഒരു കാക്കവിളക്ക് വെട്ടം കാണുകയും അത് പാടാർകുളങ്ങരയിൽ പ്രത്യക്ഷമായ ദേവിയുടെതാണെന്നു തിരിച്ചറിയുകയും ചെയ്തു.വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

ശിവപുത്രിയായ കാളിയുടെ സങ്കൽപ്പത്തെ തന്നെയാണ് തെയ്യപ്രപഞ്ചത്തിൽ പാടാർ കുളങ്ങര ഭഗവതിയായി ആരാധിച്ച് വരുന്നത്. അവതാരോദ്ദേശ പൂർത്തീകരണത്തിന് ശേഷം ശിഷ്ടജന പരിപാലനത്തിനായി ഭൂമിയിലെത്തിയ ദേവി, നായാട്ടിന് ഇറങ്ങിയ നായർ തറവാട്ടിലെ ഒരു അംഗത്തിന് ദീപത്തിന്റെ രൂപത്തിൽ സാന്നിദ്ധ്യം കാട്ടുകയും പാടാർ കുളങ്ങര ഭഗവതിയാണെന്ന് അരുളപ്പാട് ഉണ്ടാവുകയും ചെയ്തു.

തുടർന്ന് ഭഗവതിക്ക് നാട്ടിൽ സ്ഥാനം നൽകുകയും പാടാർ കുളങ്ങര ഭഗവതിയുടെ തെയ്യക്കോലം കെട്ടിയാടിക്കാനും തുടങ്ങി.

To watch out:

https://youtu.be/2lG5yQdaqz4?si=Qv6haHONPnaUI6sE

https://youtu.be/U67VGeCcv88?si=x1ObUCz_xql7g6eW

പാടാർക്കുളങ്ങര ഭഗവതി 
°°°°°°°°°°°°°°°°°°°°°°°°°°°°°°
നീലേശ്വരത്ത്‌  നിന്ന് കിഴക്കുമാറി ചായ്യോത്ത്‌ എന്ന സ്ഥലത്തിനടുത്തായി പാടാർക്കുളങ്ങര കാവിൽ സ്വയം ഭൂവായി പൊടിച്ചുയർന്ന ഒരു ഗ്രാമ ദേവതയാണ് ഈ ഭഗവതി. ചായ്യോം പ്രദേശത്ത്‌ രാത്രികാലത്ത്‌ നായാട്ടിനിറങ്ങിയ ഒരു സംഘത്തിന്റെ നായാട്ടുവിളക്ക് കെട്ടുപോയി. അങ്ങിനെ ഇരിക്കുമ്പോൾ ഇന്ന് കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത്‌ ഒരു പ്രകാശം കാണാനിടയായി. പ്രകാശം കണ്ട സ്ഥലതേക്ക്‌ കൂട്ടത്തിൽ നിന്നും ഒരാൾ പോയി.അവിടെ എത്തിയപ്പോൾ അയാൾ പ്രകാശത്തിനടുത്തായി കാവിൽ കുടികൊള്ളുന്ന ഭഗവതി വള്ളിക്കെട്ടിൽ ഊഞ്ഞാൽ ആടുന്ന കാഴ്ച കാണാൻ ഇടയായി .തന്റെ പന്തം ഭഗവതി അയാൾക്ക്‌ പ്രകാശമായി കൊടുത്തു .തന്നെ കണ്ട വിവരം ആരോടും പറയരുതെന്നും ഭഗവതി അയാളോട് പറഞ്ഞു. ഉടനേ ആ നായാട്ടുകാരൻ നേരെ തന്റെ വീട്ടിലേക്കോടി വീട്ടിലുള്ള വിളക്കിൽ പന്തത്തിൽ നിന്നും ദീപം കൊളുത്തി. ഉടനെ തന്നെ നായാട്ടുകാരൻ മരിക്കാൻ ഇടയായി.

ഇതേതുടർന്ന് പ്രശ്നചിന്ത നടത്തുകയുണ്ടായി. പാടാർക്കുളങ്ങര കാവിൽ നിന്നും ഭഗവതി ദീപം വഴി തറവാട്ടിലേക്ക് എഴുന്നള്ളിയിരിക്കുന്നു എന്ന സത്യം എല്ലാവരും മനസ്സിലാക്കി. ഇതാണ് കാരിമൂല പാടാർക്കുളങ്ങര ഭഗവതി ക്ഷേത്രം ഇവിടെ പൊന്മുടി വച്ച അച്ചി ആയിട്ടാണ്‌ കുടികൊള്ളുന്നത്. സാധാരണ ചുവന്ന തുണി പൊതിഞ്ഞ മുടിയാണ് .പിന്നീട് ഭഗവതി കയ്യെടുത്ത സ്ഥാനമാണ്‌ പാലായി വള്ളിക്കുന്ന്‌ .

പെരിങ്ങാര അമ്പലത്തിൽ നാട്ടുകൂട്ടം പതിവായിരുന്നു. ഓരോ സമുദായത്തിൽ നിന്നും നിശ്ചിത എണ്ണം പ്രമാണിമാർ പങ്കെടുക്കണം എന്ന നിയമം ഉണ്ടായിരുന്നു. ഒരിക്കൽ നമ്പ്യാൻമാരുടെ എണ്ണത്തിൽ രണ്ടു പേരുടെ കുറവുണ്ടായി. കുറവു തീർത്ത്‌ പാടാർകുളങ്ങര ഭഗവതിയും ചെറളത്ത്‌ ഭഗവതിയും രണ്ട് സ്ത്രീകളായി രൂപംമാറി അഭിമാനം  രക്ഷിച്ചു. ഇതിൽ അതിരറ്റ ഭക്തിയും ബഹുമാനവും തോന്നിയ നമ്പ്യാർ പ്രമാണി കമ്പല്ലൂർ കുറുവാട്ട്‌ നമ്പ്യാർ ദേവിയെ ആരാധിക്കാൻ തീരുമാനിച്ചു. താമസം ചാത്തമത്തേക്കു മാറി. ഭഗവതിയെ കുടിയിരുത്തി. ചാത്തമത്ത്‌ പുതിയറ അങ്ങനെ പ്രധാന സങ്കേതമായി മാറി. മറ്റു സമുദായക്കാർക്കു ഭഗവതിയെ ആരാധിക്കണമെന്ന മോഹമുണ്ടായി. കുറുവാട്ട്‌ നമ്പ്യാർ ചാത്തമത് തന്റെ ആല സ്ഥിതി ചെയ്യുന്ന സ്ഥലം വിട്ടുനൽകി തീയ സമുദായക്കാർക്ക്‌. അങ്ങനെ ചാത്തമത്ത്‌ ആലയിൽ പള്ളിയറ നിലവിൽ വന്നു. ഇതിനു ശേഷം ഭഗവതി പലയിടങ്ങളിലും കയ്യെടുത്തു ശേഷിപെട്ടു .

തട്ടാൻ ചേരിക്കല്ല്, നടുവത്തിടം മാവിച്ചേരി പടിഞ്ഞാറ്റ, കണ്ടമ്പത്ത്‌ അകത്തൂട്, കോറോത് കൊടക്കൽ തറവാട്, അങ്കക്കളരി നീലേശ്വരം എന്നിവ പ്രധാനപ്പെട്ട സ്ഥാനങ്ങൾ ആണ്.  മയിൽ നടനം എന്ന പതിഞ്ഞ നടനവും അരയോടയും കുത്തു പന്തവും, തലയിൽ പ്രത്യേകതരം മുടി, കുറ്റി ശങ്കും വൈരീദളവും എന്ന മുഖതെഴുത്ത്‌ എന്നിവയാണ് സവിഷേതകൾ. ആചാരപ്പെട്ട വണ്ണാൻ സമുദായക്കാർക്ക്‌  ആണ് സാധാരണയായി കോലം ധരിക്കാൻ അവകാശം..*

ശ്രീപാടാർകുളങ്ങര ഭഗവതിയുടെ ആരൂഢ സ്ഥാനം: കിണാവൂർ കാരിമൂല ശ്രീ പാടാർകുളങ്ങര ഭഗവതി ക്ഷേത്രം

ആരൂഢകാവ്:പുത്തരിയടുക്കം കാവുംപാറ പാടാർകുളങ്ങരകാവ്

Description

Patarkulangara Bhagavathy Theyam

The fierce goddess in the Shivaputri concept.

One night, Nair and his friends, who went out for hunting, lost their way on the cliff and walked for a long time. When they saw a crow lantern and realized that it belonged to the goddess who appeared in Patarkulangara. The people of the Vannan community tie this theyam. 

Kavu where this Theyyam is performed