Theyyam Details

  • Home
  • Theyyam Details

Padinjar Chamundi Theyyam / Padinjatta Chamundi Theyyam

Feb. 20, 2024

Description

പടിഞ്ഞാറെ ചാമുണ്ടി തെയ്യം

മഹാദേവൻ്റെ ഹോമകുണ്ഡത്തിൽ നിന്നും പൊടിച്ചുണ്ടായ ഏഴു ദേവതമാരിൽ ബലവീര്യം ഉള്ള ദേവതയാണ് പടിഞ്ഞാറെ ചാമുണ്ഡി. പരത്തൂർ നാട്ടിലെ പടിഞ്ഞാറെ വീട്ടിൽ ദാഹം തീർക്കാൻ ദേവി വന്നപ്പോൾ അവിടത്തെ കരക്കയിൽ പശുക്കളെ കൊന്നു തിന്നുന്ന നരസിംഹരൂപിയെ തുരത്തി ഓടിച്ചത് ഈ ദേവിയാണ്. പിന്നീട് പടിഞ്ഞാറു വീട്ടുകാർ ദേവിയെ പടിഞ്ഞാറെ ചാമുണ്ഡിയായി ആരാധിക്കാൻ തുടങ്ങി.വേലൻ ,കോപ്പാളൻ എന്നീ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.

 

പടിഞ്ഞാർ ചാമുണ്ഡി

''അങ്കടിക്കോളിക്കാരോൾ''  എന്ന് തെയ്യം വാചാലിൽ
അങ്ങാടിക്കോളിക്കാരോൾ എന്ന് മലയാളമൊഴിയിലും
അറിയപ്പെടുന്ന ധർമ്മദേവതയാണ് പടിഞ്ഞാർ ചാമുണ്ഡി.

കുമ്പളസീമയിൽപ്പെടുന്ന മൊഗ്രാൽപുത്തൂരിലെ 'പുത്തൂർ കൊട്ട്യ'യിൽ വെച്ചാണ് കണ്ണന്റെയൊപ്പം പടിഞ്ഞാർ ചാമുണ്ഡിയും ചേരുന്നത്. ഇവിടെ പലർക്കും വരുന്ന ചോദ്യമാണ് പടിഞ്ഞാർ ചാമുണ്ഡിയാണോ...? അതോ പടിഞ്ഞാറ്റ ചാമുണ്ഡി എന്നോ..?  അതിനുള്ള ഉത്തരം : പടിഞ്ഞാർ ചാമുണ്ഡി.

പഴയ കുമ്പളസീമയിലും പാലക്കുന്ന് കഴകം നിലനിന്നു പോരുന്ന പുടവനാട്ടിലും (ഇളംകുറ്റി സ്വരൂപം) കവയനാട് സ്വരൂപത്തിലും അള്ളടസ്വരൂപത്തിലെ ചിത്താരിപ്പുഴക്ക് തെക്ക്‌ പടന്നക്കാട് വരെയുള്ള  മിക്ക തീയ്യ തറവാടുകളിലും തങ്ങളുടെ ധർമ്മ ദൈവസ്ഥാനത്ത്  നിലകൊള്ളുന്ന ദേവതയാണ് പടിഞ്ഞാർ ചാമുണ്ഡി. (ഇതര ജാതി വിഭാഗങ്ങളലും ഈ ദേവതയെ ധർമ്മ ദൈവസ്ഥാനത്ത് കാണാം)  പാലക്കുന്ന് കഴകത്തിലെ ഭണ്ഡാരവീട്ടിലെ പടിഞ്ഞാറ്റയിലും പടിഞ്ഞാർ ചാമുണ്ഡിതന്നെയാണ് സകലസാക്ഷിയായി നിലകൊള്ളുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ദേവതയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ആർക്കും അറിവില്ല എന്നതും ശ്രദ്ധേയമാണ്. അതിനുള്ള പ്രധാനകാരണം തുളുവിലുള്ള  'പാഡ് ദണകൾ' (തോറ്റംപാട്ട് ) തന്നെ.

തുളുത്തീയ്യരിലെ പ്രസിദ്ധരായ രണ്ട് യോഗി പുരുഷന്മാരാണ് പാണ്ഡബൈദ്യനും മർദ്ദബൈദ്യനും ഇവർ ഒരിക്കൽ ദേശസഞ്ചാരം നടത്തുന്നവേളയിൽ തറവാട്ടിലെ നൂറ്റൊന്ന്  ഉപാസന മൂർത്തികളിൽ പ്രധാന ദേവതയായ  ജൂമാദിയെ (ധൂമാദി - ധൂമാവതി)   കലശ പാത്രത്തിൽ ആവാഹിച്ചായിരുന്നു യാത്രത്തിരിച്ചത്‌. ഒപ്പം ദേവിയുടെ ഉപാസന മന്ത്രങ്ങളടങ്ങിയ ഓലയും. യാത്രവേളയിൽ ഭിക്ഷവാങ്ങിയാണ് ഇവർ ആഹാരം കഴിച്ചിരുന്നത്. രാത്രികാലങ്ങളിൽ വഴിയിലുള്ള വീടുകളിൽ തങ്ങുകയും പിറ്റേന്ന് പുലർച്ചെ വീണ്ടും യാത്ര ആരംഭിക്കും. അങ്ങനെയിരിക്കെ ഇവരുടെ കൈയ്യിൽ നിന്നും ഓല നഷ്ട്ടപ്പെടുകയും ദേവി കോപിഷ്ഠയായി കലശാപത്രത്തിൽ നിന്നും പുറത്തുകടക്കാൻ ശ്രമം നടത്തി. തത്സമയം ഇവർ മൊഗ്രാലിലെ പുത്തൂരങ്ങാടിയിൽ എത്തുകയും  (അങ്കടികോളി - എന്ന് തുളുവിലും, അങ്ങാടിക്കോളി എന്ന് മലയാളത്തിലും പറയുന്നു.)  യാത്രക്ഷീണം തീർക്കാൻ അവിടെ കണ്ട കോളി മരത്തിനടിയിൽ കലശപാത്രം വെച്ച് നിദ്രയിലാണ്ടൂ. ത്രിസന്ധ്യ നേരത്ത് എട്ടുദിക്കുമാറ് മുഴുക്കെ അട്ടഹാസം ചെയ്യ്ത് ദേവി കലശപാത്രം ബേധിച്ചു പുറത്തുകടക്കുകയും ഇത് കണ്ട മാത്രയിൽ പാണ്ഡവൈദ്യനും മർദ്ദവൈദ്യനും ഭയപ്പെട്ട് സ്ഥലം വിടുകയും ചെയ്തു. (ഈ സ്ഥലം ഇന്നും പുത്തൂർ സ്‌കൂളിന്റെ ഗ്രൗണ്ടിനെരുവശം മതിൽ കെട്ടി സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. വർഷം തോറും ഇവിടെ ഉത്സവം നടക്കുന്നു.) ഉഗ്രരൂപം പൂണ്ട ദേവി ആദ്യം ചെന്നത്

'പഡൈയ്ഗുഡ്ഡെ'യിൽ (പഡൈ - പടിഞ്ഞാർ)  നിലനിന്ന കാരണത്താലാണ് പഡൈയ്ധൂമാദി ആയത്'  'പഡൈയ്' എന്നാൽ പടിഞ്ഞാർ എന്ന് തുളുവിൽ പറയുന്നത്. പടിഞ്ഞാർ ചാമുണ്ഡി എന്ന് മലയാളം. ധൂമാവതി - ധൂമാദി/പഡ്യൈയ് ജൂമാത്തി) എന്ന പേര് വരാനുണ്ടായകാരണം.

പിന്നീട് ദേവി നേരെ ചെന്നത് കുമ്പളസീമയുടെ ആസ്ഥാനമായ മായിപ്പാടി കോവിലകത്ത് എത്തുകയും രാമന്തരസുകളോട് കൂലോത്ത് തനിക്ക് സ്ഥാനം വേണമെന്ന് ആവശ്യപ്പെടുകയും രാജാവ് അത് തിരസ്ക്കരിക്കുകയും ചെയ്യ്തു. കോപം പൂണ്ട പഡ്യൈയ് ജൂമാത്തി രാജാവിന് ഏറിയൊരു ദുർനിമിത്തങ്ങളെ കാണിക്കുകയും ചെയ്യ്തു. കോവിലകത്തെ ഗോശാലയ്ക്കും   കുഞ്ഞി കിടങ്ങൾക്കും നാശം വരുത്തി. മായിപ്പാടിയിൽ 'കമ്പളം' നടക്കുന്ന നേരത്ത് വെള്ള പരുന്തിന്റെ രൂപത്തിൽ രാജാവിരിക്കുന്ന പീഠം മറിച്ചിടുകയും പീഠത്തിന്റെ കുട (ബോൾഗുഡ) മുറിച്ചിടുകയും ചെയ്യ്തു. ഇങ്ങനെയുള്ള ദുർനിമിത്തങ്ങൾ കണ്ട രാജാവ് ഭയപ്പെട്ട് ദൈവജ്ഞനെ വരുത്തി വാരിവെച്ചു. പടിഞ്ഞാർ ചാമുണ്ഡിക്കു  സ്ഥാനം നൽകാത്തിന്റെ തിക്ത ഫലങ്ങളാണ് ഈ കണ്ടതൊക്കെയുമെന്ന് ദൈവജ്ഞന്റെ പ്രവചന പ്രകാരം ദേവക്കിക്ക് രാജാവ് സ്ഥാനം നൽകുകയും ചെയ്തു. തുളുത്തീയ്യരിലെ അമീൻ ഇല്ലത്തിൽ (നെല്ലിക്ക) മൊഗ്രാലിലെ പുത്തൂർ കൊട്ടിയ ദേവിയുടെ മൂലസ്ഥാനമായി നിലകൊണ്ടു.

മൊഗ്രാലിൽ എവിടെയും  പഡൈധൂമാദിയുടെ കോലം കഴിക്കണമെങ്കിൽ  പുത്തൂർ കൊട്ടിയയിൽ നിന്നും ഭണ്ഡാരവും തിരുവായുധവും  കൊണ്ടു പോകണം. മായിപ്പാടി കൂലോത്തു ആണെങ്കിൽ പോലും. പഞ്ചദഗുഡ്ഡെ, കോട്ടയ്ക്കാർ, നന്ദ്രാടി ബാരിക്ക ഇവടങ്ങളിൽ സ്ഥാനം ചെയ്യ്തു. തുടർന്ന് ദണ്ഡക്കോളിയിൽ ബൈദ്യർക്കൊപ്പം പോയി സ്ഥാനം നേടുകയും ചെയ്തു. 

വിഷ്‌ണുമൂർത്തിയും പടിഞ്ഞാർ ചാമുണ്ഡിയും ഉള്ള സ്ഥാനങ്ങളിൽ  എല്ലാം വിഷ്ണുമൂത്തിക്കൊപ്പമാണ് പടിഞ്ഞാർ ചാമുണ്ഡിയെയും കെട്ടിയാടുന്നത്.

https://youtu.be/0iHdUv976LI?si=aagZtmu0BMdrTYOW

 

Description

Western Chamundi Theyam

Western Chamundi is the most powerful deity among the seven deities born from the Homakunda of Mahadev. When the goddess came to quench her thirst in the western house of Paratur Nadu, it was this goddess who chased away the Narasimharupi who was killing cows and eating them. Later, western families started worshiping the goddess as Western Chamundi. Velan and Kopalan communities wear this Theyam.

Kavu where this Theyyam is performed