Theyyam Details

  • Home
  • Theyyam Details

Panchuruli Theyyam (Tulu Theyyam)

Feb. 12, 2024

Description

PANCHURULI പഞ്ചുരുളി:

വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി. പന്നി സങ്കല്‍പ്പത്തിലുള്ള മറ്റൊരു തെയ്യമാണ്‌ മനിപ്പനതെയ്യം. കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്. ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി.

തുളു ഭാഷയില്‍ പഞ്ചി പന്നിയാണ്. പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ!. വേറൊന്ന് പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി പന്നി രൂപമെടുത്ത കാളിയാണ്‌. തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നു ഒഴിച്ചതിനാല്‍ വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്.

ഈ മൂര്‍ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്. ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ്‌ ചെയ്യുക. നൃത്തത്തിന്റെ മൂര്ദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.

മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്. ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്‌. രുദ്ര മിനുക്ക്‌ എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക.

ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ. വിഷ്ണുമൂര്‍ത്തിയാകട്ടെ പാതി ഉടല്‍ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്. (നരഹരി തെയ്യമായ നരസിംഹ രൂപം). ബാലിക്കും,

പുലിദൈവങ്ങള്‍ക്കും, വിഷ്ണുമൂര്‍ത്തിക്കും തണ്ടവാല്‍ എന്ന വിശേഷ ചമയം കാണാവുന്നതാണ്. വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്. ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്. ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിന്റെ ഭാവഹാവാദികള്‍ ഉള്‍ചേര്‍ന്നതാണ്. അത് പോലെ ആടയാഭരണങ്ങളും.

മംഗലാപുരം ഭാഗത്തുള്ള പഞ്ചുരുളി പുരുഷനും  പട്ടുവം പഞ്ചുരുളി സ്ത്രീയുമാണ്.

 

പഞ്ചുരുളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ZbemWgNA2yM
കടപ്പാട്: തെയ്യം രിച്ച്വല്‍

 

പഞ്ചുരുളി അമ്മ തെയ്യം. 

വരാഹി (പന്നി) സങ്കല്‍പ്പത്തിലുള്ള തെയ്യമാണ്‌ പഞ്ചുരുളി അമ്മ. 

ഐതീഹ്യം

കുടകു മലയില്‍ നായാടാന്‍ പോയ അമ്മിണ മാവിലന് ദര്‍ശനം കിട്ടിയ ദേവതയാണിത്.  ശുംഭാസുരനെയും നിശുംഭാസുരനെയും നിഗ്രഹിക്കാന്‍ ദേവി അവതാരമെടുത്തപ്പോള്‍ സഹായത്തിനായി മഹേശ്വരന്റെ ഹോമകുണ്ടത്തില്‍ നിന്ന് ഉയര്‍ന്നു വന്ന ഏഴു ദേവിമാരില്‍ പ്രധാനിയാണ്‌ വരാഹി രൂപത്തിലുള്ള പഞ്ചുരുളി. 


തുളു ഭാഷയില്‍ പഞ്ചി എന്നാൽ വരാഹം (പന്നി)യാണ്.  പഞ്ചിയുരുകാളിയാണ്‌ പഞ്ചുരുളിയായി മാറിയതത്രെ. 

മറ്റൊരു ഐതീഹ്യം

പഞ്ചവീരന്മാരെ വധിച്ചു ഭൂമിയില്‍ ഐശ്വര്യം വിതയക്കാന്‍ അവതരിച്ച കാളി, പന്നി രൂപമെടുത്ത കാളിയാണ്‌.  തുളു നാട്ടില്‍ നിന്നെത്തിയ ദേവി കുളൂര്‍ മാതാവിന്റെ ആവശ്യപ്രകാരം അസുരനെ ശൂലം കൊണ്ട് കൊന്നൊഴിച്ചതിനാൽ  വാഗ്ദാന പ്രകാരം പട്ടുവം കടവില്‍ ഇടം നേടിയ ഐതിഹ്യമുണ്ട്.

ഈ മൂര്‍ത്തി ശാന്തതയും രൌദ്രഭാവവും ഒരേ പോലെ പ്രകടിപ്പിക്കുന്ന മൂര്‍ത്തിയാണ്.  ശാന്ത രൂപത്തില്‍ നൃത്തം തുടങ്ങി രൌദ്ര ഭാവം കൈക്കൊള്ളുകയാണ്‌ ചെയ്യുക. നൃത്തത്തിന്റെ മൂർദ്ദന്യത്തില്‍ ഭക്തരുടെ നേര്‍ക്ക് ഓടി അടുക്കുകയും അലറി ബഹളം വയ്ക്കുകയും മുടി കൊണ്ട് അടിക്കുകയും ഒക്കെ ചെയ്യും. ഇതെല്ലാം കഴിഞ്ഞ ശേഷം ശാന്തമായിരുന്ന്‍ ഭക്തര്‍ക്ക് അനുഗ്രഹം കൊടുക്കുകയും ചെയ്യും.

മലയന്‍, വേലന്‍, മാവിലന്‍, കോപ്പാളന്‍, പമ്പത്താര്‍ എന്നീ ജാതിക്കാരാണ് ഈ തെയ്യം കെട്ടുന്നത്.  ചില കാവുകളില്‍ ദേവിക്ക് പ്രതീകാത്മകമായി മൃഗ ബലി നടത്താറുണ്ട്‌.  രുദ്ര മിനുക്ക് എന്നാണു പഞ്ചുരുളിയുടെ മുഖത്തെഴുത്തിന് പറയുക. 
ഉറഞ്ഞാട്ടത്തിന്റെ ഒരു ഘട്ടത്തില്‍ പന്നിമുഖം വെച്ച് ആടുന്ന തെയ്യങ്ങളാണ്‌ ചാമുണ്ഡി തെയ്യങ്ങളായ മടയില്‍ ചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, കരിമണല്‍ ചാമുണ്ഡി, ചാമുണ്ഡി (വിഷ്ണുമൂര്‍ത്തി) എന്നിവയൊക്കെ. വിഷ്ണുമൂര്‍ത്തിയാകട്ടെ പാതി ഉടല്‍ മനുഷ്യന്റെതും പാതി സിംഹത്തിന്റെതുമാണ്, (നരഹരി തെയ്യമായ നരസിംഹ രൂപം).

ബാലിക്കും, പുലിദൈവങ്ങള്‍ക്കും, വിഷ്ണുമൂര്‍ത്തിക്കും തണ്ടവാല്‍ എന്ന വിശേഷ ചമയം കാണാവുന്നതാണ്.  വാലുള്ള മൃഗം എന്ന സങ്കല്‍പ്പമാണിത്.  ഇവരുടെ ചലനങ്ങളിലും കലാശത്തിലും ഒക്കെ മൃഗ രീതി കാണാവുന്നതാണ്.  ഇവരുടെ മുഖത്തെഴുത്തും അതതു മൃഗത്തിന്റെ ഭാവങ്ങൾ ഉള്‍ചേര്‍ന്നതാണ്.  അത് പോലെ ആടയാഭരണങ്ങളും.

തുളു നാട്ടില്നിന്നും മലനാട്ടിലേക്കു വന്ന ദേവി നേരെ കുളുർ മാതാവ് ദേവി ആയി വാഴുന്ന പട്ടുവം വടക്കേക്കാവിൽ വരികയും അവിടെ ഒരു  സ്ഥാനം നൽകുവാൻ അപേക്ഷിക്കുകയും ചെയ്തു. എന്നാൽ ദ്രോഹിയായ മലരമ്പൻ എന്ന രക്ഷസിനെ നിഗ്രഹിക്കാനാവശ്യപ്പെടുകയാണ് കുളുർ ദേവി ചെയ്തത്. അതുപ്രകാരം രക്ഷസിനെ കൊന്ന ദേവിക്ക്, വാക്ക് പറഞ്ഞത്പ്രകാരം കുളുർദേവി തന്റെ ഇടതു വശത്തു പള്ളിയറ പണിതു കുടിയിരുത്തുകയും ചെയ്തു. അവിടെനിന്നാണ് കീച്ചേരി വയലിലെകോട്ടത്തും, ചെറുകുന്നിലെ കൂരാംകുന്നതും വന്നത്.

തെയ്യം നേരിൽകണ്ട അനുഭവം

നമ്മുടെ ചെറുകുന്ന് ഗ്രാമത്തിൽ ഉള്ള "കൂരാംകുന്ന് ക്ഷേത്രത്തിൽ" നിന്നുള്ള അനുഭവമാണ് നിങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നത്. 

പഞ്ചുരുളി അമ്മയുടെ തിരുമുടി വെക്കാൻ തുടങ്ങുന്നുമുതൽ വളരേ ശാന്ത സ്വഭാവമുള്ള ദേവിയായാണ് കാണപ്പെടുന്നത്.  മുടിവച്ച് അണിയാലങ്ങൾ ഒക്കെ അണിഞ്ഞുകഴിഞ്ഞാൽ ശാന്തമായി പീഠത്തിൽ നിന്നും എഴുന്നേറ്റ് ഓരോ ഭാഗത്തോട്ട് ചാഞ്ഞു ചാഞ്ഞു മെല്ലെ മെല്ലെ കാവിനുമുന്പിൽ കലാശം (ആട്ടം) ഉണ്ടാവും കണ്ണിൽ ആ ശാന്തഭാവം കാണുന്നവരിൽ ഒരു അനുഭവം തന്നെയാണ്.
പിന്നീട് ഓരോ നിമിഷവും ദേവിയുടെ ഭാവം മാറി മാറി കണ്ണുകൾ മിഴിച്ച് ഉരുളുകയും... മുഖം വിറയൽ കൊള്ളുന്നതായും നമുക്ക് കാണാം.


ഭയഭക്തിയോടെ മാത്രമേ ഒരാൾക്ക് ആ രംഗം കണ്ടുനിൽക്കാൻ സാധിക്കൂ. മൂവാളംകുഴി ചാമുണ്ഡി അമ്മയെപ്പോലെ ഉറഞ്ഞു തുള്ളി ആ മുടിയുമായി രൗദ്രഭാവത്തിൽ ഓടി അടുക്കുകയും മുടികൊണ്ട് ആഞ്ഞടിക്കുകയും ചെയ്യുന്നു.
പഞ്ജുരുളി അമ്മ രൗദ്രഭാവത്തിൽ ഉറഞ്ഞു തുള്ളുമ്പോൾ കൂടെയുള്ള കഴകക്കാർ അമ്മയെ ശാന്തമാക്കാൻ ശ്രമിക്കുന്നു. 

വളരെ പാടുപ്പെട്ടാണ് കഴകക്കാർ അമ്മയെ ശാന്തരുപി ആക്കുന്നത്.  ആട്ടം കഴിഞ്ഞാൽ പിന്നെ പാരണയും കഴിഞ്ഞ് മൃഗബലിയും കഴിഞ്ഞ് ശാന്തയായി ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു പ്രസാദം നൽകുന്നു. തെയ്യം ഇറങ്ങുന്നതിന് തലേ ദിവസം രാത്രി 10.00 മണിക്ക് തോറ്റംപാട്ട് തുടങ്ങുന്നു.  ഈ സമയത്ത് കോലക്കാരനിൽ ഉറയുന്നു ഭഗവതി. പിറ്റേദിവസം രാവിലെ 10.30 - 11.00 മണിക്കാണ് തെയ്യത്തിന്റെ പുറപ്പാട്.  തെയ്യം പുറപ്പെട്ടാൽ രാത്രി 10.30-11.00 മണിക്കാണ് മുടി അഴിക്കുക. അതിനാൽ ഈ ഭഗവതി ഒരുദിവസം മുഴുവനും (ഏകദേശം 24 മണിക്കൂര്‍) കോലക്കാരനിൽ ഉറഞ്ഞു നിൽക്കുന്നു എന്നാണ് വിശ്വാസം. 

ഇന്നും കണ്മുന്നിൽ തെളിഞ്ഞുനിൽക്കുന്ന തേജോരൂപം.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Description

PANCHURULI:

Panchuruli is a Theiya in the Varahi (pig) concept. Manipanateyam is another theyam based on the concept of a pig. This is the deity that Ammina Mavilan got darshan of when he went hunting on Kodaku mountain. Panchuruli in the form of Varahi is the main one of the seven goddesses who emerged from Maheswara's Homakundam for help when the goddess incarnated to defeat Shumbhasura and Nisumbhasura. Panchi means pig in Tulu language. It is Panchiurukali that has become Panchuruli! Another is Kali who took the form of a pig and incarnated to bring prosperity to the earth by killing the Panchaviras. There is a legend that Pattuvam got a place in the ghat as per the promise, as per the request of Goddess Kullur Mata who came from Tulu land and killed the demon with a skewer.

This murti is a murti that expresses calmness and rudrabhava alike. Start dancing in a calm form and then take a violent form. At the height of the dance, they run towards the devotees, shout and beat them with their hair. After all this he will bless the devotees who remain calm. Malayan, Velan, Mavilan, Kopalan and Pambatar caste people tie this Theiyam. In some Kavas, symbolic animal sacrifices are performed to the Goddess. Say Rudra Minuk for Panchuruli's handwriting.

Chamundi Theiyams such as Madail Chamundi, Kundora Chamundi, Karimanal Chamundi and Chamundi (Vishnumurthy) are theyas that swing with a pig's face during a stage of rutting. Vishnumurthy is half human and half lion. (Narahari Teyyama form of Narasimha). Balik also 

Tiger Gods and Vishnu Murthy can be seen wearing a special form of Thandawal. This is the concept of the tailed beast. Animal style can be seen in their movements and actions. Their face writing is also embedded with the avatars of their respective animals. Similarly, sheep ornaments.

To watch Panchuruli Theyat's video:

http://www.youtube.com/watch?v=ZbemWgNA2yM

Credit: Theyam Richwal

Kavu where this Theyyam is performed