Theyyam Details

  • Home
  • Theyyam Details

Pattar Theyyam

Feb. 20, 2024

Description

പട്ടർ തെയ്യം

അന്നൂർ തെക്കേക്കര ചുവറ്റ വലിയവീട് പനയക്കാട്ട് ഭഗവതിക്കാവ് ക്ഷേത്രത്തിലാണ് തെയ്യം കെട്ടിയാടുന്നത്. പട്ടർ തെയ്യത്തിന്റെ കഥ ഈ തറവാടുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഏകദേശം 100 വർഷം മുമ്പ്, പയ്യന്നൂരിനടുത്ത് അന്നൂരിലെ അരയിൽ ചുവറ്റ തറവാട്ടിലെ ഒരു സ്ത്രീ പട്ടർ അല്ലെങ്കിൽ ബ്രാഹ്മണനെ വിവാഹം കഴിച്ചു. വിവാഹശേഷം പട്ടർ കച്ചവടത്തിനായി ദൂരസ്ഥലത്തേക്ക് പോയി. പട്ടർ മടങ്ങിവരാഞ്ഞതിനെത്തുടർന്ന് കുടുംബത്തിലെ മുതിർന്നവർ യുവതിയെ വീണ്ടും വിവാഹം കഴിക്കാൻ നിർബന്ധിച്ചു. അവൾ മറ്റൊരാളെ വിവാഹം കഴിച്ച് വീട്ടിൽ താമസമാക്കി.

രണ്ട് വർഷങ്ങൾക്ക് ശേഷം, പട്ടർ തിരിച്ചെത്തി, ഭാര്യ വീണ്ടും വിവാഹം കഴിച്ചത് കണ്ട് ഞെട്ടി. സങ്കടവും നാണക്കേടും തോന്നിയ പട്ടർ വീടിനു മുന്നിലെ ആൽമരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്തു.

പട്ടർ വീടിനുമുന്നിൽ അസ്വാഭാവിക മരണം സംഭവിച്ചതിനാൽ വീട്ടുകാർക്കും കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ വീട്ടുകാർ പട്ടരുടെ തെയ്യം കെട്ടിത്തുടങ്ങി.

പട്ടരുടെ കോലം സവിശേഷമാണ്, പരമ്പരാഗത ഓലക്കുടയുമായി (പനയോലക്കുട) അദ്ദേഹം എത്തുന്നു.

ചിറക്കൽ തമ്പുരാന്റെ ദൂതനായിരുന്നു പട്ടർ എന്നും അടുത്തുള്ള കാവിൽ വേട്ടക്കൊരുമകൻ തെയ്യം നിർത്താൻ സന്ദേശം നൽകാൻ ഒരിക്കൽ അദ്ദേഹത്തോട് പറഞ്ഞുവെന്നും മറ്റൊരു കഥയുണ്ട്. എന്നാൽ പട്ടർ സന്ദേശം നൽകാതെ സ്വയം കൊലപ്പെടുത്തി തെയ്യമായി.

അന്നൊരു മകരം മാസം ചിറക്കൽ തമ്പുരാൻ വാരം നെല്ലളവ് തിട്ടപ്പെടുത്താൻ കൊട്ടൂർമഠത്തിലേക്ക് മഞ്ചലേറി വന്നതായിരുന്നു. നെല്ലളവ് കഴിഞ്ഞു തമ്പുരാൻ ചിറക്കലേക്ക് തിരിച്ചു. ചൂരിയത്തോട് വയൽ വരമ്പിലൂടെ അമാലന്മാർ ഹീ ഹോ മുഴക്കിക്കൊണ്ട് മഞ്ചലും ചുമന്നു കൊട്ടണച്ചേരി കാവിനടുത്തെത്തി. ചെണ്ടമേളവും കതിനവെടിയും ആളും ആരവങ്ങളും കണ്ടു കോപാകുലനായ തമ്പുരാൻ കാര്യമന്വേഷിച്ചു. തന്റെ എഴുന്നെള്ളത്ത് അറിയാതെ കൊട്ടും പാട്ടും തെയ്യാട്ടവും നടത്തുന്നതിൽ അസഹിഷ്ണുവായി വേഗം തെയ്യം നിർത്തണമെന്ന് തമ്പുരാൻ കൽപ്പിച്ചു. രണ്ടു നായന്മാർ കൽപ്പന അറിയിക്കാൻ കാവിലേക്ക് പാഞ്ഞു ചെന്നു. അവർ തിരിച്ചു വരാത്തതിൽ കോപാകുലനായ തമ്പുരാൻ മഞ്ചലും താഴ്ത്തി കൂട്ടത്തിലുള്ള പട്ടരെ അങ്ങോട്ടയച്ചു. എന്നാൽ തിരുനൃത്തമാടുന്ന വേട്ടയ്ക്കൊരുമകന്റെ തീഷ്ണ നോട്ടത്തിൽ പോയവർ മൂന്നും മരിച്ചു വീണതറിഞ്ഞ തമ്പുരാൻ വേഗം സ്ഥലം വിടാനൊരുങ്ങി. പക്ഷെ അമാലന്മാർ എത്ര ശ്രമിച്ചിട്ടും മഞ്ചലുയർത്താൻ കഴിഞ്ഞില്ല. പരിഭ്രാന്തനായ തമ്പുരാൻ ചെയ്തുപോയ അപരാധം പൊറുക്കണമെന്നു ദേവനോട് കേണപേക്ഷിച്ചു. അന്ന് വരെ നടന്നു വന്ന ഒരു ദിവസത്തെ കളിയാട്ടം മൂന്നു ദിവസത്തെ കളിയാട്ടമായി നടത്താനാവശ്യമായ ഭൂസ്വത്തും ദ്രവ്യങ്ങളും കാവിലേക്ക് ചാർത്തിക്കൊടുത്തു തമ്പുരാൻ പ്രായശ്ചിത്തം ചെയ്തു. 

കളിയാട്ടക്കാലത്ത് കാവിൽ കെട്ടിയാടുന്ന പട്ടരും കിടാങ്ങളും അന്ന് തെയ്യം മുടക്കാൻ തമ്പുരാൻ പറഞ്ഞു വിട്ടവരുടെ തെയ്യക്കോലങ്ങളാണ്. കാവിനു താഴെ തെയ്യം അന്ന് താഴ്ത്തിയ മഞ്ചലിന്റെ മാതൃക ഇന്നും നിലകൊള്ളുന്നു. 

Description

Pattar Teyam

Theyam is tied in the Panayakkat Bhagavathikav temple near Valiyaveedu on the south side of Annur.

The story of Pattar Theiyat is related to this ancestral home.

About 100 years ago, a woman of the Arail Chuvatta family of Annur near Payyannur married a Patar or Brahmin.

After marriage, Pattar went to a distant place for business. When Pattar did not return, the elders of the family forced the girl to remarry. She married someone else and settled down at home.

Two years later, Pattar returned and was shocked to find that his wife had remarried. Feeling sad and ashamed, Pattar committed suicide by hanging himself from the banyan tree in front of his house.

Due to the unnatural death of Pattar in front of the house, the family members started to make the pattar's teyam so that the family and the family members would not face any difficulties.

 

Pattar's kolam is unique and he arrives with the traditional olakuda (palm leaf umbrella).

Another story has it that Pattar was the messenger of Lord Chirakal and once told him to send a message to a nearby Kavil hunter to stop Theyam.

But Pattar killed himself without giving the message. 

Kavu where this Theyyam is performed