Pazhassi Bhagavathi Theyyam
ശ്രീ കൃഷ്ണ സഹോദരിയായ യോഗമായ ദേവിയാണ് ശ്രീ കണ്ണങ്ങാട്ട് ഭഗവതി. ശ്രീകൃഷ്ണന്‍ തന്റെ സ്വര്‍ഗാരോഹണ സമയത്ത് തന്റെ പിന്മുറയിലുള്ളവര്‍ക്ക് ആരാധിക്കാന്‍ യോഗമായ ദേവിയെ കാട്ടിക്കൊടുത്തുവെന്നും അങ്ങിനെ കണ്ണന്‍ കാട്ടിയ ദൈവമായത് കൊണ്ടാണ് കണ്ണങ്ങാട്ട് ഭഗവതി എന്ന പേര് വന്നതെന്നും അതല്ല ദേവകിയുടെ എട്ടാമത്തെ കുട്ടിയാണെന്ന് തെറ്റിദ്ധരിച്ചു തന്നെ കൊല്ലാന്‍ ഒരുങ്ങിയ കംസനോട് ഞാനല്ല നിന്റെ അന്തകന്‍ അവന്‍ ജനിച്ചു കഴിഞ്ഞുവെന്നും പറഞ്ഞ് കണ്ണനെ കാട്ടികൊടുത്തത് കൊണ്ടാണ് കണ്ണങ്ങാട്ട് ഭഗവതി എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. മലബാറിന്റെ വടക്ക് ഭാഗത്ത് കൂടുതലായി കണ്ടു വരുന്ന യാദവ സമുദായക്കാരായ മണിയാണിമാരുടെ കുലദേവതയാണ് ഈ ദേവത. പയ്യാവൂര്‍ പ്രദേശങ്ങളില്‍ പയറ്റിയാല്‍ ഭഗവതി, പഴശ്ശി ഭഗവതി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്നു ഈ രൌദ്ര ദേവത.
To watch out:
https://youtu.be/sIpGkbCA06Q?si=yiN0Wy-jlQ1x5s8B