Theyyam Details

  • Home
  • Theyyam Details

Poolinkeezhil Daivam Theyyam

Feb. 20, 2024

Description

പൂലിൻകീഴിൽ ദൈവം

ഉത്തര കേരളത്തിലെ ഒരു പ്രധാന ഭഗവതി ക്ഷേത്രമാണ് പയ്യന്നൂർ കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രം. പുലി ദൈവങ്ങൾ, കരിന്തിരി നായർ, പുതിയ ഭഗവതി രക്തചാമുണ്ഡി, മടയിൽ ചാമുണ്ഡി, വിഷ്ണുമൂർത്തി, കുണ്ടോർ ചാമുണ്ഡി, കളരി മൂർത്തികൾ എന്നീ ആരാധനാ മൂർത്തികൾക്കു പുറമെ മറ്റ് തെയ്യക്കാവുകളിൽ കാണാത്ത പരമേശ്വരരൂപയായ പൂലിൻകീഴിൽ ദൈവം ഇവിടുത്തെ പ്രധാന ആരാധന മൂർത്തിയാണ്.

പൂലിൻ കീഴിൽ ദൈവം തെയ്യം

നൂറ്റാണ്ടുകൾക്ക് മുൻപ് പയ്യന്നൂരിനടുത്ത്  കുണ്ടമംഗലം എന്ന പേരിൽ പ്രസിദ്ധമായ പ്രദേശം  (ഇന്നത്തെ കണ്ടോത്ത്) ഇടത്തിൽ നായർ എന്ന ഇടപ്രഭുവിന്റെ അധീനതയിൽ ആയിരുന്നു. ഒരിക്കൽ തെക്കൻ ദിക്കിൽ നിന്ന് പടയാളികൾക്കൊപ്പം  കടൽ കടന്നുവന്ന തലക്കോടൻ  എന്ന തിയ്യ പ്രമാണി ഇടത്തിൽ നായരെ പരാജിതനാക്കി നാട് സ്വന്തമാക്കി.

അക്കാലത്താണ്  കാലദോഷം കൊണ്ട് വീടും കുടിയും ഉപേക്ഷിച്ചു രാമന്തളി നാട്ടിൽ നിന്നും പരക്ക  ഇല്ലത്തെ രണ്ട് യുവതികൾ പയ്യന്നൂർ പെരുമാളുടെ സന്നിധിയിൽ എത്തിയത്. സങ്കടമുണർത്തിച്ചു  തൊഴുത്കരയുന്ന  യുവതികൾക്ക് തന്ത്രീശ്വരന്റ  സാന്ത്വനവാക്കുകൾ മംഗളാനുഭവമായി. ക്ഷേത്രത്തിൽ നിന്നും വഴികാട്ടിയായി മുന്നിൽ നടന്ന ദിവ്യകന്യകയോടൊപ്പം അവർ രണ്ടുപേരും കണ്ടോത്ത്  നാട്ടിലെ പവിത്രമായ കിഴക്കേ വീട്ടിൽ എത്തി.

ഗൃഹനാഥനായ തലക്കോടർ  അവരെ സ്വീകരിച്ചു സ്വന്തം കുടുംബക്കാരെ എന്നപോലെ കൂടെ താമസിപ്പിച്ചു. വഴികാട്ടുവാൻ വന്ന ദിവ്യകന്യക കൂവമളക്കുവാൻ കല്പ്പിച്ചു മായയിൽ മറഞ്ഞത് കണ്ട് പരിഭ്രമിച്ച ഗൃഹനാഥൻ ജ്യോതിഷവിധി അറിഞ്ഞു സാക്ഷാൽ ശ്രീ കുറുമ്പയാണ് സഖിയായി വന്ന തരുണി എന്നറിഞ്ഞു.  കുടിയിരുത്തി പരിപാലിച്ചു.

പുറത്തെ അരയാൽ തറയിൽ വേഷപ്രച്ഛന്നനായി നിന്ന പരമേശ്വരസ്വാമി കുറുംബയുടെ പ്രതിഷ്ഠ നോക്കിക്കണ്ടു   പൂൽമരച്ചുവട്ടിൽ മാറി നിന്നയിടം പിന്നീട് പൂലിൻ കീഴിൽ എന്ന് പ്രശസ്തമായി. സാക്ഷാൽ രാജരാജേശ്വരൻ പൂൽ മരച്ചുവട്ടിൽ പൂലിൻ കീഴിൽ ദൈവം  എന്ന പേരിൽ ചണ്ഡാള ദേവനായി പ്രതിഷ്ഠനേടി.

മറ്റു തെയ്യങ്ങളിൽ നിന്നും വ്യത്യസ്തമായി,  ഉടുത്തുകെട്ടുകളോ തിരുമുടിയോ അല്ലാതെ സ്വർണം പൂശിയ കിരീടസദൃശമായ തൊപ്പി ആണ് തെയ്യത്തിന്റെ ശിരോലങ്കാരം. കഴുത്തിൽ സ്വർണമാലകൾ. ഒടയില്ല, പകരം വെളുത്ത മുണ്ടും കറുത്ത  അരികുകളുടെ  പ്രത്യേക ഉടുത്തുകെട്ടും.

നെല്ലും നേർച്ചയും അർപ്പിക്കാൻ പതിനായിരങ്ങളാണ് അന്നേ ദിവസം കാവിൽ എത്തുന്നത്. വിളിപ്പുറത്ത് അനുഗ്രഹം ചൊരിയുന്ന അത്ഭുതശക്തി വൈഭവകഥകളാണ് പൂലിൻ കീഴിൽ  ദൈവത്തെക്കുറിച്ചു ദേശവാസികൾക്ക് പറയാനുള്ളത്.

കണ്ടോത്ത് കൂർമ്പ ഭഗവതി ക്ഷേത്രത്തിലും, പരവന്തട്ട ഉദയപുരം ക്ഷേത്രത്തിലും മാത്രമാണ് ദൈവത്തിന് സ്ഥാനവും കെട്ടിക്കോലവും ഉള്ളത്. കണ്ടോത്തിരുപത്തിരണ്ടു കുടിപ്പാടിനകത്ത് കൂർമ്പയുടെ സ്ഥലകൂറാധാരമായിട്ട് പൂലിന്റെ മുരട്ട് പടിഞ്ഞാറ് ദർശനമായിട്ടാണ് ദൈവം കുടികൊള്ളുന്നത്. 

മറ്റു തെയ്യങ്ങളെ പോലെ വർണമനോഹരങ്ങളായ അണിയലങ്ങളോ, മുഖത്തെഴുത്തോ, സുദീർഘമായ തോറ്റമോ, ചടങ്ങുകളോ, കലാശമോ പൂലിൻ കീഴിൽ ദൈവത്തിനില്ല. കളിയാട്ടത്തിന്റെ സമാപന ദിവസം രാവിലെ മറ്റു ദൈവങ്ങൾ അരങ്ങൊഴിഞ്ഞു അടിച്ചു തളിച്ച ശേഷമാണ് ചടങ്ങുകൾ ആരംഭിക്കുക. 

കോലക്കാരൻ കുളിച്ചു ശുദ്ധിയായി ഭണ്ടാരപുരയിൽ എത്തി കിരീടവും ആഭരണങ്ങളൂം   ഉറുമാലിൽ കെട്ടി ഒരുകയ്യിലും കത്തിയാൾ മറുകൈയിലുമായി പിടിച്ച് അണിയറയിലെത്തും. ശേഷം മുഖത്തു കരി തേച്ച് ഉടുത്തു കെട്ട്. അണിയറയിൽ നിന്ന് അരങ്ങത്തേക്കുള്ള നടത്തത്തിൽ തമാശ കലർന്ന സംഭാഷണങ്ങളും ഉണ്ടാവും. ആറ്റിൽ നിന്ന് വെള്ളം തേവി മീൻ പിടിക്കുന്നതും, നിലം കിളക്കുന്നതുമെല്ലാം അരങ്ങിൽ അവതരിപ്പിക്കും. 

കൂക്യ തണ്ടത്യേ...രണ്ടു പരലിനെ കിട്ടിനേ....  എട്ടില്ലം തണ്ടയാൻമാരുടെ പൂർവ ജീവിതം തന്നെയാണത്. തലേന്ന് മുതൽ ഭക്തജനങ്ങൾ  സമർപ്പിക്കുന്ന നെൽ കൂനക്ക് മുകളിൽ നിന്നാണ് ദർശനം നൽകുക.

ഇടയ്ക്കിടെ ച്ചെയ്യ്.... എന്ന് ഏളയെ  പായിക്കുന്ന ഒച്ച ഉണ്ടാക്കി ഇടതടവില്ലാതെ എത്തുന്ന ഭക്തജനങ്ങൾക്ക്‌ നിന്ന് കൊണ്ട് തന്നെ ദർശനം നൽകും. നെൽ പാടത്തു കാവൽ നിൽക്കുന്നതായി ചടങ്ങുകൾ വിഭാവനം ചെയ്തിരിക്കുന്നു.വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ഉഗ്ര സ്വരൂപനാണ് പൂലിൻ കീഴിൽ ദൈവം. ഓരോ കൊല്ലവും അഭൂത പൂർവമായ ജനസഞ്ചയം ഇത് ശെരി വയ്ക്കുന്നുമുണ്ട്.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Description

Poolinkeezhil God

Payyannur Kandoth Koormpa Bhagavathy Temple is an important Bhagavathy temple in North Kerala. Apart from the worship idols of Puli Gods, Karinthiri Nair, New Bhagavathy Raktachamundi, Madail Chamundi, Vishnumurthy, Kundor Chamundi and Kalari Murthys, God is the main worship idol here under Puli, a form of Parameshwara which is not seen in other Theiyakavs.

This Theyam is associated with tiger or tiger. According to Pulingkeezhil Deva Theiyam Katha, this is a fierce manifestation of Mahadeva Shiva in the form of a tiger. It is believed that a Karnavar of Tharavat saw this deity in the form of a tiger. It is also believed that this form exterminated people who disturbed its peace. A theyam was offered to pacify the deity.

Theyam commits some brutal acts.

The god Theiya is worshiped under Pulinkij to ward off fear and protect cattle.

Every year at Kannur Payyannur Kandoth Koorumba Bhagavathy Kav Temple (February 23rd to February 26th) the Deity is tied.

Kavu where this Theyyam is performed