Theyyam Details

  • Home
  • Theyyam Details

Poolon Theyyam

March 2, 2024

Description

Poolon Theyyam

തെയ്യങ്ങളുടെ ഉല്പത്തിയിൽ അല്ലെങ്കിൽ ഐതിഹ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗം ആണ് കിരാതം. ഒരുപാട് തെയ്യകോലങ്ങളുടെ ഇതിവൃത്തം ഈ ഒരു ഭാഗത്തു നിന്നുമാണ്‌ കിരാത ശിവന്റെ രണ്ട് ഭാവത്തിലുള്ള സ്വരൂപങ്ങളാണ് പൂളോനും പുതിച്ചോനും രൗദ്ര സ്വഭാവമുള്ള മൂർത്തിയാണ് പൂളോൻ പയ്യാവൂരിൽനിന്നും കരിവെള്ളൂരിലേക്ക്‌ കയ്യെടുത്തു ആദ്യം ശേഷിപ്പെട്ടത് നിടുവപ്പുറത്തുള്ള മഞ്ഞമ്മാട തറവാട്ടിലും പിന്നീട് അവിടെ നിന്നുംകുറുന്തിൽ തറവാട്ടിലെ അച്ചിയുടെ കൂടെ കുറുന്തിൽ കൊട്ടാരത്തിലും സ്ഥാനമുറപ്പിച്ചു എന്ന് ഐതിഹ്യം.

വട്ടക്കണ്ണും മുള്ളിട്ടെഴുത്തുമാണ് പൂളോൻ ദൈവത്തിന്റേത്. ദൈവീരുവർ എന്നാണ് കിരാത സ്വരൂപത്തിലുള്ള ഈ കോലങ്ങൾ അറിയപ്പെടുന്നത്. കോലം ധരിക്കുന്നത് മൂത്ത മണക്കാടൻമാർ ആണ് .മണക്കാടൻമാർക്ക് മാത്രമേ ഇ കോലം ധരിക്കാൻ പറ്റൂ തോറ്റം മുൻപസ്ഥാനം നടനം എന്നിവ വളരെ അപൂർവം ആണ് . പൂക്കട്ടി മുടിക്ക് സമാനമായ മുടിയും അരക്കു താഴോട്ട് ചിറകും മേലെഴുത്തും താടി മീശയും ആണ് രൂപം .ചടുലമായി തുടങ്ങുന്ന പുറപ്പാട് സവിഷേത ആണ് .ചടുലമായ കലാശങ്ങൾ ആണ് പൂളോൻ ദൈവത്തിന്റേത്. കരിവെള്ളൂർ മഞ്ഞമ്മാട ദൈവീരുവർ സ്ഥാനം , നിടുവപ്പുറം കുറുന്തിൽ കൊട്ടാരം എന്നീ സ്ഥാനങ്ങളിൽ അപൂർവ്വമായ ഈ തെയ്യകോലങ്ങൾ എല്ലാ വർഷവും കെട്ടിയാടുന്നു.

 

കരിവെള്ളൂർ നിടുവപ്പുറം മഞ്ഞ മാട തറവാട്ടിൽ കെട്ടിയാടിക്കുന്ന രണ്ട് അപൂർവ തെയ്യങ്ങളാണ് പൂളോനും പുതുച്ചോനും :: ഈ തെയ്യങ്ങൾ ദൈവീരുവ ർ എന്ന പേരിലാണ് അറിയപ്പെടുന്നത് …. ചിറക്കൽ തമ്പുരാനിൽ നിന്ന് ആചാരം സ്വീകരിച്ച കരിവെള്ളൂർ മൂത്ത മണക്കാടൻമാർക്ക് മാത്രമേ ദൈവങ്ങളുടെ കോല മണിയാൻ അവകാശമുള്ളൂ….

പയ്യാവൂർ തട്ടിൽ നിന്നും ശേഷിപ്പെട്ട ദൈവീരുവർ എന്നാണ് തെയ്യങ്ങൾ സ്വയം സംബോധന ചെയ്യുന്നത് ….

പണ്ട് പയ്യാവൂർ ക്ഷേത്രോൽസവത്തിന് പോയിരുന്ന കരിവെള്ളൂർ മഞ്ഞ പൊതുവാളുടെ വെള്ളോലമെയ് കട ആധാരമായി തെയ്യം കരിവെള്ളൂർ മഞ്ഞ മാട തറവാട്ടിലേക്ക് കൈയെടുത്തു എന്ന് തെയ്യം വഴി നട യിൽ വിശേഷിക്കുന്നുണ്ട്… :എൻ്റെ മഞ്ഞ പൊതാളുടെ കെട്ടും ചുറ്റും കുറിയും അമിതാ ചാരവും കണ്ട് കൊതിച്ചു ഞാൻ എൻ്റെ പ്താളിൻ്റെ വെള്ളോലമെയ് കുട ആധാരമായി ഞങ്ങളിങ്ങോട്ട് ശേഷിപ്പെട്ടു….. മൊഴി:

പാശുപതാസ്ത്രത്തിന്നായി പാർത്ഥനുമായി യുദ്ധം ചെയ്ത കിരാതമൂർത്തിയുടെ സങ്കൽപ്പത്തിലാണ് പൂളാൻ തെയ്യം കെട്ടിയാടിക്കുന്നത് ചടുലു റ്റ കലാശത്തോടെ കത്തിക്കൊണ്ടിരിക്കുന്ന വലിയ ചൂട്ടുകെട്ടുകളുടെ വെളിച്ചം അകമ്പടിയായി അർധരാത്രി പുറപ്പെടുന്ന തെയ്യം കാണികളിൽ ഭീതി ജനിപ്പിക്കുന്നു….

പ്രേത മോചനം പൂളോൻ തെയ്യം തിരുമുറ്റത്ത് നടത്താറുണ്ട്… സന്ധ്യാ സമയം ഈ തെയ്യത്തിൻ്റെ വെള്ളാട്ടത്തിൻ്റെ അണിയറ കൊട്ട് ആരംഭിക്കുമ്പോൾ തന്നെ തറവാട് വരാന്തയിൽ പ്രേതബാധയേറ്റവർ കിടന്നു തെരഞ്ഞുകൊണ്ട് പല ചേഷ്ടകളും കാണിക്കാറുണ്ടെന്ന് എൻ്റെ വല്യമ്മയിൽ നിന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ….

പിന്നീട് പൂളോൻ തെയ്യം പാതിരാപ്പുറം ഉറഞ്ഞ് അടയാള നേരമായാൽ തെയ്യത്തിനു മുമ്പിൽ പ്രേതബാധ ഏറ്റവരെ കൊണ്ടുവരികയും പിണിയാളുകളെ തെയ്യം വിളക്ക് തൊട്ട് സത്യം ചെയ്യിച്ച് ഒഴിഞ്ഞു പോകാൻ കൽപ്പിക്കുകയും – കൊടിയിലയിൽ തെയ്യത്തിൽ നിന്ന് നേരിട്ട് അരി യും കുറിയും വാങ്ങിപ്പിക്കുന്നു:

പലപ്പോഴും തെയ്യത്തിൻ്റെ മുമ്പിൽ എത്തുമ്പോൾ തന്നെ ബാധയേറ്റ വ്യക്തിയുടെ മുഖത്തെ വികാരങ്ങൾക്ക് ക്രൗര്യം വരികയും ചേഷ്ടകൾ അനിയന്ത്രിതമാവുക യും ചെയ്യാറുണ്ട്’: വ്യക്തിയിൽ ആവേശിച്ച പ്രേതാത്മാവിനെ ചടുലമായ വാചാൽ കൊണ്ട് തെയ്യം ചോദ്യം ചെയ്യുകയും പിണിയാളി ൻ്റെ ശരീരത്തിൽ നിന്ന് ഒഴിവാകുന്നതിനും ഇനി തിരിച്ചു വരാതിരിക്കുന്നതിനും ആജ്ഞാപിക്കുന്നു….

തെയ്യത്തിൻ്റെ ദൈവിക ഭാവങ്ങൾ: ആയുധം: കൈവിളക്ക്… പിണിയാളിൻ്റെ ശരീരത്തെ ശക്തിയായി കുലുക്കിക്കൊണ്ടുള്ള തെയ്യത്തിൻ്റെ ഇടപെടൽ ഇവയൊക്കെ ബാധിതരുടെ മനോനില പഴയ പോലെയാക്കുന്നു തെയ്യത്തിൽ നിന്നും കൊടിയിലയിൽ വാങ്ങിച്ച അരിയും കുറിയും സഹിതം അടുത്തുള്ള ചാലിലോ പുഴയിലോ സ്നാനം ചെയ്ത് വീണ്ടും തെയ്യത്തിന് കാണിക്ക സമർപ്പിച്ച് കുറി വാങ്ങുന്നതോടെ ബാധ അകന്ന അനുഭവം ബാധിത നിൽ ഉണ്ടാവുകയും ചെയ്യുന്നു…

ചീമേനി പുലിയന്നൂർ ക്ഷേത്രത്തിലെ പൊയ്യക്കാൽ ഭഗവതി: കമ്മാടത്ത് ഭഗവതി ചീമേനിയിലെ വിഷഹാരിയായ വിഷ്ണമൂർത്തി എന്നീ തെയ്യങ്ങൾ പ്രേത മോചന ചടങ്ങുകൾ നടത്തുന്ന ദേവഭാവങ്ങളാണ് …..


പ്രേത മോക്ഷ ചടങ്ങുക തിരുമുറ്റങ്ങളിൽ ഉറഞ്ഞാടുന്നതും അവസാനം തിരുമുടി എടുക്കുന്നതുമായ തെയ്യങ്ങൾ നടത്തുന്ന അപൂർവ ചടങ്ങാണ്….

ഒരു ക്ഷേത്രത്തിലെ ദൈവികോപാസകർ ആയ അന്തിത്തിരിയൻ, വെളിച്ചപ്പാട് , സമുദായി കൂട്ടായി ,കാർണോൻ മുതലായവർ മൃതിയടഞ്ഞാൽ തെയ്യവുമായി കൂടുതൽ ആഹൂതിയുണ്ടായിരുന്ന ഇവരുടെ ആത്മാക്കൾ ചിലപ്പോൾ തെയ്യത്തിൻ്റെ ബന്ധത്തിലാകാമെന്ന് പറയപ്പെടുന്നു…

ഇതു മായി ബന്ധപ്പെട്ട പല അസ്വസ്ഥതകളും മരണമടഞ്ഞവരുടെ കുടുംബങ്ങളിലോ അവർ പ്രതിനിധീകരിച്ച ക്ഷേത്രത്തിലെ ‘പല കാര്യങ്ങളിലും വന്നു ചേരുന്ന പിഴവുകൾ തെയ്യത്തിൻ്റെ ഭാഷയിൽ അറുമുഖൻ്റെ ദർപ്പണത്തിൽ (പ്രശ്നവശാൽ ) ബന്ധനമായി കാണുന്നു

ഇതു കോല പ്രമാണം മുഖേന മോക്ഷപ്രാപ്തിക്കായി: മരിച്ച് ബന്ധനത്തിലായ വ്യക്തിയുടെ തറവാട്ടിലെ പ്രധാന അംഗം പരേതനെ പ്രതിനിധീകരിക്കുന്ന ഒരു വെള്ളിപ്രതിമയുണ്ടാക്കി തന്ത്രിയെക്കൊണ്ട് നിർദ്ദിഷ്ട നാൾവഴിപോലെ തിലക ഹോമം കഴിച്ച് ക്ഷേത്രത്തിൽ കെട്ടിയാടിക്കുന്ന ഓരോ തെയ്യത്തിൽ നിന്നും അരിയും കുറിയും വാങ്ങിക്കും…

പിന്നീട് പകൽ ക്ഷേത്രത്തിലെ പ്രധാന തെയ്യത്തിൻ്റെ പുറപ്പാട് കഴിഞ്ഞ് തൊഴലൊക്കെ കഴിഞ്ഞതിനു ശേഷമായിരിക്കും പ്രേത മോക്ഷ ചടങ്ങ് നടത്തുക: ഈ ചടങ്ങിനായി തെയ്യത്തിൻ്റെ മുമ്പിൽ തറവാട്ടാഗം തിലക ഹോമം ചെയ്ത പ്രതിമയും തളികയിൽ വച്ചെത്തിയാൽ തെയ്യം നടയിൽ പീഠമിട്ടിരുന്ന് ക്ഷേത്രത്തിലെ അന്തി തിരിയൻ വെളിച്ചപ്പാടൻ മുതലായ എല്ലാ സ്ഥാനികരേയും ചുറ്റും നിർത്തി യാ ണ് പ്രേത മോക്ഷ ചടങ്ങ് കോല പ്രമാണം നടത്തുന്നത് …. പ്രതിമയുള്ള കൊടിയിലയിലേക്കോ തളികയിലേക്കോ ആയുധപാണിയോടെ തെയ്യം അരിയും കുറിയും ചാർത്തി.

” എൻ്റെ കുന്തത്തിൽ തറച്ചിരിക്കുന്ന കന്നിനെ ഞാൻ അഴിച്ചുവിട്ടേക്കട്ടോ?
കന്നും കയറും ഞാൻ വിട്ടു കൊടുക്കട്ടോ…..”

എന്ന് ആചാര സ്ഥാനികരോട് തെയ്യം മൂന്നുവട്ടം മൊഴിവിശേഷിക്കും ദൈവം കൽപിക്കും പൊലെ എന്ന സ്ഥാനികരുടെ മൊഴിയിൽ ബന്ധനത്തിൽ നിന്ന് തെയ്യം പ്രേത മോക്ഷം ചെയ്യുന്നു…..


ഇതിനായ് കയറ്റു കാണം മുതലായ പ്രാർത്ഥനകൾ ക്ഷേത്ര സംബന്ധിയായി ആ വൃക്തിയെക്കൊണ്ട് ചെയ്യിപ്പിക്കുന്നു… ഇന്നത്തെ തലമുറകൾക്കൊന്നും തന്നെ കാണാൻ കഴിയാത്ത ഈ ചടങ്ങ് മുൻ കാലത്ത് തെയ്യം നടത്തിയിരുന്നത് പഴയ ആൾക്കാരുടെ സ്മൃതിപഥത്തിൽ ഇന്നുമുണ്ട്…..

പ്രേതം എന്ന വാക്കിന് അന്ധവിശ്വാസത്തിൻ്റെ ധ്വനിയുണ്ടായേക്കാം: എന്നാൽ ആധുനിക മനശാസ്ത്രം ഈ പ്രതിഭാസത്തെ ദ്വന്ദവ്യക്തിത്വം എന്ന വൈകല്യമായിട്ടാണ് വിശേഷിക്കുന്നത് … ഈ മാനസികനില ശരിയാക്കുന്നതിന് സംസൂചനം,മോഹ നിദ്ര ചില മരുന്നുകൾ എന്നിവ യിലൂടെ വികലമായ മനോനില യെ ശരിയാക്കുന്ന ഇന്നത്തെ കാലത്ത് തെയ്യത്തിൻ്റെ മൊഴി ചടങ്ങുകൾ, പ്രസാദം ആയുധം കൈവിളക്ക് എന്നീ സങ്കേതങ്ങളിലൂടെ ഭക്തർക്കു മുമ്പിൽ ദൈവമായ തെയ്യം നടത്തുന്ന ഈ മാനസിക ചികിൽസ അത് ഭുതത്തോടെ മാത്രമേ കാണാൻ കഴിയൂ:

ഉപാസനാ ബലവും ഗുരു കാരുണ്യവും നിറഞ്ഞ അനുഷ്ഠാന ബദ്ധരായ പട്ടം കെട്ടിയ കോലധാരികൾ ദൈവങ്ങളുടെ തിരുമുടി തേർ തെറ്റി ഇരുപത്തൊന്നു ഗുരുക്കന്മാരെ സ്മരിച്ച്‌ ചെയ്യുന്ന കർമ്മങ്ങളും പറയുന്ന വാങ്ങ് മൊഴികളും സത്യവാക്കായി മാറുന്ന തിൻ്റെ തെളിവുകളല്ലേ ഇതെല്ലാം ….’

 Courtsey: ഹരി പി പി തൃക്കരിപ്പൂര്

https://www.youtube.com/watch?v=nWH2jHbOCbE&t=117s&pp=ygUOcG9vbG9uIHRoZXl5YW0%3D

To watch out:

https://youtu.be/nWH2jHbOCbE?si=XR5Gs3CDOuTdAqbf

 

 

Kavu where this Theyyam is performed