Theyyam Details

  • Home
  • Theyyam Details

Pullikarinkali Theyyam / Valiya Thampuratti Theyyam

Feb. 12, 2024

Description

PULLIKARINKALI / VALIYA THAMPURATTI പുള്ളികരിങ്കാളി / വലിയ തമ്പുരാട്ടി

ഒരിക്കല്‍ ശിവനും പാര്‍വതിയും തുളൂര്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടു പുലികള്‍ ഇണ ചേരുന്നത് കണ്ട് മോഹമുണര്‍ന്ന അവര്‍ പുലികണ്ടനും പുലികരിങ്കാളി (പുള്ളികരിങ്കാളി) യുമായി മാറി. മാസങ്ങള്‍ക്ക് ശേഷം താതേനാര്‍ കല്ലിന്റെ തായ്മടയില്‍ അരയോളം മടമാന്തി അവിടെ പുള്ളികരിങ്കാളി അഞ്ചു ആണ്‍മക്കള്‍ക്ക് ജന്മം നല്‍കി. കണ്ടപ്പുലി, മാരപ്പുലി, കാളപ്പുലി, പുലിമാരുതന്‍, പുലിയൂര്‍ കണ്ണന്‍ എന്നിങ്ങനെ അവര്‍ അറിയപ്പെട്ടു. (എന്നാല്‍ നാല് ആണ്‍മക്കളും പുലിയൂര്‍ കാളിയടക്കം അഞ്ചു പേരാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഈ അഭിപ്രായമാണ് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്).

മറ്റൊരു കഥയുള്ളത് ഇങ്ങിനെയാണ്‌:

ഒരു പെണ്‍കുട്ടി ഇല്ലാതെ വിഷമിച്ചിരുന്ന പുള്ളികരിങ്കാളി ശ്രീകൃഷ്ണനെ ജപിച്ചു കിടക്കുകയും സ്വപ്നത്തില്‍ കണ്ണന്‍ അവരോടു നിങ്ങള്‍ക്ക് ഒരു മകള്‍ ജനിച്ചാല്‍ നിങ്ങള്‍ അവള്‍ക്ക് എന്ത് നല്‍കുമെന്ന് ചോദിച്ചുവെന്നും അതിനു എന്റെ എല്ലാ അധികാരങ്ങളും അവകാശങ്ങളും നല്‍കുമെന്ന് പുള്ളികരിങ്കാളി മറുപടി നല്‍കിയത്രെ. ഇങ്ങിനെയുണ്ടായ മകളാണ് പുലിയൂര്‍ കാളി.

ഇതൊന്നു പരീക്ഷിക്കണമെന്ന് കരുതിയ ഭഗവാന്‍ തന്നെ ഗര്‍ഭസ്ഥശിശുവായി അവതരിച്ചുവെന്നും അങ്ങിനെ ഗര്‍ഭിണിയായ പുള്ളികരിങ്കാളി വിശപ്പ്‌ സഹിക്ക വയ്യാതെ തളര്‍ന്നത് കണ്ടു പുലിമക്കളെല്ലാം ചേര്‍ന്ന് പശുക്കളെ തേടി പുറപ്പെടുകയും കുറുമ്പ്രാന്തിരി വാണവരുടെ തൊഴുത്ത് തകര്‍ത്ത് പശുക്കളെ കൊന്നു കാക്കും കരളും അവത്തിറച്ചിയും പുള്ളികരിങ്കാളിക്ക് കൊണ്ടുക്കൊടുത്തുവത്രേ. ഈ കഥയ്ക്ക് വേണ്ടത്ര വിശ്വാസ്യതയില്ല.

രാമപുരം പുലിദൈവ ക്ഷേത്രം (രാമരം): പുലി ദൈവങ്ങള്‍ തുളുവനം ഭഗവതിയെ നായനാര്‍ ആയി സ്വീകരിച്ചു തുളുവനത്ത് പ്രതിഷ്ഠ നേടി. ഒരു കളിയാട്ട സമയത്ത് തുളുവനത്ത് ഭഗവതിയെ തൊഴാന്‍ വന്ന കാരിയത്ത് മൂത്ത തണ്ടയാന്റെ ഭക്തി കൊണ്ട് അദ്ദേഹത്തിന്റെ വെള്ളോല മേക്കുട ആധാരമായി പുലി ദൈവങ്ങള്‍ രാമപുരത്തേക്ക് (രാമരത്തേക്ക്) എഴുന്നെള്ളി. കാടുകളും പുഴകളും കുന്നുകളും താണ്ടി രാമപുരമെന്ന സ്ഥലമെത്തിയപ്പോള്‍ തണ്ടയാന്റെ കുട താനേ നൃത്തമാടാന്‍ തുടങ്ങിയത്രേ. കാരണമറിയാന്‍ ജ്യോതിഷ പ്രശ്നം നടത്തിയപ്പോള്‍ കുടയുടെ മുകളില്‍ എട്ട് ദൈവങ്ങള്‍ ഉണ്ടെന്നും ആ ദൈവങ്ങള്‍ക്ക് അവിടെ ഒരു ക്ഷേത്രം പണിയണമെന്നും പുലി ദൈവങ്ങളെ അവിടെ കുടിയിരുത്തണമെന്നും പറഞ്ഞു. രാമപുരത്ത് നിന്ന് പുലി ദൈവങ്ങള്‍ കണ്ടോത്ത് മേലേടത്ത് തറവാട്ടില്‍ കുറുമ്പകാവില്‍ മുമ്പേതുമായി ശേഷിക്കപ്പെട്ടു.

ഈ സ്ഥലത്തിനു പുറമേ പുലി ദൈവങ്ങള്‍ താമസിച്ചിരുന്ന ഒരിടമാണ് പനയന്തട്ട നായരുടെ വീട്. പക്ഷെ ഇവിടെ പുലി ദൈവങ്ങളുടെ ചേഷ്ടകള്‍ അവര്‍ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നുവത്രേ. അത് കൊണ്ട് ഒരു ഉത്സവകാലം മുച്ചിലോട്ട് ഭഗവതിയോട് നായര്‍ പുലി ദൈവങ്ങളുടെ ശല്യത്തെക്കുറിച്ച് പരാതിപ്പെടുകയും അത് പ്രകാരം പുലിദൈവങ്ങളെ പ്രതിഷ്ടിച്ചിരുന്ന വിളക്ക് അവിടെ നിന്ന് മുച്ചിലോട്ട് ഭഗവതി പറിച്ചെടുത്ത് കോറോത്ത് മുച്ചിലോട്ട് കാവിന്റെ ഇടതു ഭാഗത്ത് പ്രതിഷ്ഠിക്കുകയും ചെയ്തുവത്രേ. അതോടെ മുച്ചിലോട്ട് കാവിലെ സജീവ സാന്നിധ്യമായി പുലിയൂര്‍ കണ്ണനും പുലിയൂര്‍ കാളിയും. എണ്ണയാട്ടുന്ന ചക്കാളങ്ങളില്‍ പുലിയൂര്‍ കണ്ണനെ വാണിയര്‍ പ്രത്യേകം ആരാധിക്കുന്നു. അത് കൊണ്ട് തന്നെ പുലിയൂര്‍ കണ്ണനും വാണിയരുടെ തെയ്യമാണ്‌ എന്ന് പറയാറുണ്ട്‌.

പുലിയൂർകാളിയും ഐവര്‍ പരദേവതകളും

പുലികണ്ടന്റെയും (ശിവന്‍), പുള്ളികരിങ്കാളി (പാര്‍വതി)യുടെയും മകളായ പെണ്‍പുലിയാണ് പുലിയൂര്‍ കാളി. വളരെയധികം രൌദ്രഭാവമുള്ള തെയ്യമാണിത്. സാധാരണയായി ഒട്ടു മിക്ക ക്ഷേത്രങ്ങളിലും പുലിയൂര്‍ കാളി തെയ്യത്തെ ഉപദേവത സ്ഥാനത്ത് ഒറ്റയ്ക്ക് കെട്ടിയാടാറുണ്ട്. ചിലയിടങ്ങളില്‍ അമ്മയും മകളുമായി പുള്ളികരിങ്കാളിയെയും പുലിയൂര്‍ കാളിയെയും ഒന്നിച്ചു കെട്ടിയാടിക്കാറുണ്ട്. ഇതില്‍ അമ്മ തെയ്യം(പുള്ളികരിങ്കാളി) വലിയ തമ്പുരാട്ടി എന്നും മകള്‍ തെയ്യം (പുലിയൂര്‍ കാളി) ചെറിയ തമ്പുരാട്ടി എന്നും അറിയപ്പെടുന്നു. ചിലയിടങ്ങളില്‍ പുലിയൂര്‍ കണ്ണനും, പുലിയൂര്‍ കാളിയും മാത്രം കോലമുണ്ട്. പുലിയൂര്‍ കാളിയുടെ നൃത്തചുവടുകള്‍ വളരെ മനോഹരമാണ് ആ തിരുനൃത്തം കാണുന്നത് പോലെ തന്നെ ആസ്വാദ്യകാരമാണ് വട്ടമുടി വെച്ചുള്ള ദേവിയുടെ നിര്‍ത്താതെയുള്ള കറക്കവും. തിരുമുടി നിലത്ത് മുട്ടിക്കുന്ന രീതിയിലുള്ള തിരുമുടി വണക്കവും നയനാനന്ദകരമാണ്‌. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യവും കെട്ടിയാടുന്നത്‌.

എന്നാല്‍ മറ്റുള്ള തെയ്യങ്ങള്‍ അങ്ങിനെ പ്രത്യേകം കോലമായി കെട്ടാറില്ല. പുലി ദൈവങ്ങളെ മൊത്തമായി കെട്ടിയാടുന്ന ക്ഷേത്രങ്ങളെ ഐവര്‍ പരദേവത ക്ഷേത്രങ്ങള്‍ എന്നറിയപ്പെടുന്നു.

Visit:

https://youtu.be/bdC-n1wrezI?si=EyySX3uXifwzF64i

 

Description

PULLIKARINKALI / VALIYA THAMPURATTI

Once when Shiva and Parvati were traveling through the Tulur forest, they became enamored by seeing two tigers mating and became Pulikandan and Pulikaringali (Pullikarankali).

Months later, Tatenar was waist-deep in the Thaimada of Kallin, where Pullikaringali gave birth to five sons. They were known as Kandapuli, Marapuli, Kalapuli, Pulimaruthan and Puliyur Kannan. (But there is another opinion that there are four sons and five including Puliyur Kali. This opinion is widely accepted).

Another story goes like this:

Pullikaringali, who was worried about not having a girl, was chanting Lord Krishna and in a dream Kannan asked her what would you give her if a daughter was born to her, and Pullikaringali replied that she would give me all my powers and rights. Puliyur Kali is the daughter born like this.

Seeing that the Lord had incarnated himself as an unborn child and that the pregnant Pulikarinkali was unable to bear the hunger, all the tiger cubs went out in search of cows. This story lacks credibility.

Ramapuram Tiger God Temple (Ramaram): The Tiger Gods accepted Tuluvanam Bhagavathy as Nayanar and enshrined in Tuluvanam. The tiger gods climbed up to Ramapuram (Rama River) on the basis of his Vellola Mekuda, by the devotion of the elder Tandayan, a cariyat who came to worship Bhagavati at Tuluvana during a pastime. Crossing forests, rivers and hills, when he reached the place called Ramapuram, Tandayan's umbrella itself started dancing. When I did an astrological problem to find out the reason, I was told that there are eight gods on top of the umbrella and a temple should be built there for those gods and the tiger gods should be settled there. From Ramapuram, the tiger gods were kept in Kurumbakavil at the Meleda temple.

Apart from this place, Panayantatta Nair's house is also a place where tiger gods lived. But here the antics of the tiger gods were too much for them to bear. Because of that, one festival season, the Nairs complained to Muchilot Bhagwati about the disturbance of the tiger gods and according to that, Muchilot Bhagwati took the lamp from there and placed it on the left side of Koroth Muchilot Kavi. With that, Puliyur Kannan and Puliyur Kali became an active presence in Muchilot Kavi. Puliyur Kannan is specially worshiped by the Vaniers in oil-stirring chakkalams. Because of that, it is said that Puliyur Kannan is also Vaniyar's Theiya.

Puliyoorkali and Ivar Paradevatas

Puliyur Kali is a tigress who is the daughter of Pulikandan (Shiva) and Pullikaringali (Parvati). This is a highly emotional theme. Usually in most of the temples, Puliyur Kali Theiyat is tied alone in the position of sub-deity. In some places, mother and daughter are tied together for Pulikaringali and Puliyur Kali. In this, mother Theyam (Pullikaringali) is known as the big mistress and daughter Theyam (Puliyur Kali) as the small mistress. In some places there is only Pulyoor Kannan and Pulyoor Kali. The dance steps of Puliyur Kali are very beautiful and the continuous gyration of the goddess with her circular hair is as enjoyable as watching the sacred dance. Thirumudi vanakam in the form of knocking the hair on the ground is also very pleasant. This Theiyam is tied by the Vannan community. 

But other theiyas are not tied in such a special kolam. Temples where tiger deities are enshrined in bulk are known as Ivar Paradevata temples.

Visit:

https://youtu.be/bdC-n1wrezI?si=EyySX3uXifwzF64i

 

Kavu where this Theyyam is performed