Theyyam Details

  • Home
  • Theyyam Details

Pullivettakkorumakan Theyyam

Feb. 12, 2024

Description

PULLIVETTAKKORUMAKAN പുള്ളിവേട്ടയ്ക്കൊരു മകന്‍:

ശിവപുത്ര സങ്കല്‍പ്പത്തിലുള്ള ഈ ദേവന്‍ കാട്ടാള വേഷം പൂണ്ട ശിവന് കാടത്തി വേഷം പൂണ്ട പാര്‍വതിയില്‍ ഉണ്ടായ പുത്രനാണ്. ഭൂമിയിലേക്കിറങ്ങിയ ദേവന്‍ പുള്ളിമനയില്‍ ആദ്യം ആരൂഡം നേടിയതിനാല്‍ പുള്ളിവെട്ടയ്ക്കൊരു മകന്‍ ആയി അറിയപ്പെട്ടുവത്രേ. കുശവരുടെ കുലദേവതയാണ് ഈ തെയ്യം. നീലിയാര്‍ ഭാഗവതിക്കും അവര്‍ ഇതേ സ്ഥാനം നല്‍കുന്നുണ്ട്. കണ്ണൂര്‍ കല്യാശ്ശേരിക്കും പറശ്ശിനിക്കടവിനും ഇടയിലുള്ള ആന്തൂര്‍ ആയിരുന്നു ഇവരുടെ ആദ്യ സങ്കേതം. ജാതി ഭേദമില്ലാതെ ഇവര്‍ ഉണ്ടാക്കുന്ന മണ്‍പാത്രങ്ങള്‍ എല്ലാവരും വാങ്ങുമായിരുന്നു. ഇവര്‍ക്ക് നാഗ ക്കാവുകളിലെ ഉണങ്ങിയ മരങ്ങള്‍ കൊണ്ട് പോകാനുള്ള അവകാശം ഉണ്ട്. ഈ സമുദായത്തിന് പയ്യന്നൂര്‍ മുതല്‍ പൈക്ക (കാസര്‍ഗോഡ്‌) വരെ പ്രധാനമായി നാല് കഴകങ്ങള്‍ ഉണ്ട്. പീലിക്കോട്, എരിക്കുളം, കായക്കുളം, മാവിച്ചേരി എന്നിവയാണവ. ഇരുപത്തിയാറോളം തെയ്യക്കാവുകള്‍ ഇവര്‍ക്ക് സ്വന്തമായുണ്ട്. തെയ്യങ്ങള്‍ ഇവരെ ആന്തൂര്‍ നായര്‍ എന്നാണു സംബോധന ചെയ്യുന്നത്.

മറ്റൊരു ഐതിഹ്യം

ഭക്തിയും ഭക്തനും കരുണ കാരുണൃവാനും സര്‍വ്വോപരി ലോകൈകൃനാഥനായ മഹാ പരമേശ്വരന്‍റെ കാനന വേടഭാവത്തിലെ മൂര്‍ത്തീ ഭാവമാണ് ശ്രീ വേട്ടക്കൊരുമകന്‍, അതില്‍ നിന്നും ക്രോധാകുലനായ വേട്ടയ്ക്കൊരുമകന്‍റെ ഭാവമാണ് പുള്ളിവേട്ടയ്ക്കൊരു മകന്‍.

അധര്‍മ്മത്തെ ധര്‍മ്മം കൊണ്ട് നേരിടാന്‍ ദുഷ്ടര്‍ക്ക് വിളിപ്പാട് നല്‍കിയ മൂര്‍ത്തീ. ചിട്ട വട്ടങ്ങളില്ലാതെ ഏത് സമയവും ക്ഷേത്രം ദര്‍ശ്ശിക്കാവുന്ന മൂര്‍ത്തീ. നടയിലാട്ടം എന്ന പ്രതൃേക ചടുല നൃത്തം (ശിവതാണ്ഡവ സാദൃശൃമുണ്ട് താനും) അത് വേട്ടയ്ക്കൊരുങ്ങുന്ന പുള്ളിവേട്ടയ്ക്കൊരുമകന്‍റെ കോപാകുലമായ ഭാവമായാണ് പ്രതിധ്വനിക്കുന്നത്.

പുള്ളിവേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=gPrWk7hdmSw
കടപ്പാട്: ധന്യ എം.

To watch out:

https://youtu.be/WJY7ukIIOIg?si=wZxFvEVQxxwYDO51

 

Description

PULLIVETTAKKORUMAKAN

This deity in the concept of Sivaputra is the son of Shiva in the wild form and Parvati in the quail form. The god who came down to earth was known as the son of Pullivetta because he first attained arudam in Pullimana. This Theyam is the clan deity of Kusavas. They give the same position to Niliyar Bhagwati. Their first refuge was Anthur between Kannur Kalyassery and Parasshinikadu. Everyone used to buy the earthen pots made by them irrespective of their caste. They have the right to go with the dry trees of the Naga Kavs. This community mainly has four Kazhaks from Payyannur to Paika (Kasargod). They are Peelikode, Erickulam, Kayakulam and Mavicchery. They own about twenty-six Theiyakavs. Theyams address them as Anthur Nair.

To watch the video of Theiyat, a son of Pullyvetta: http://www.youtube.com/watch?v=gPrWk7hdmSw

 Credit: Dhanya M.