Puthichon Daivam / Puthichon Theyyangal
തെയ്യങ്ങളുടെ ഉല്പത്തിയിൽ അല്ലെങ്കിൽ ഐതിഹ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒരു ഭാഗം ആണ് കിരാതം. ഒരുപാട് തെയ്യകോലങ്ങളുടെ ഇതിവൃത്തം ഈ ഒരു ഭാഗത്തു നിന്നുമാണ് കിരാത ശിവന്റെ രണ്ട് ഭാവത്തിലുള്ള സ്വരൂപങ്ങളാണ് പൂളോനും പുതിച്ചോനും രൗദ്ര സ്വഭാവമുള്ള മൂർത്തിയാണ് പൂളോൻ പയ്യാവൂരിൽനിന്നും കരിവെള്ളൂരിലേക്ക് കയ്യെടുത്തു ആദ്യം ശേഷിപ്പെട്ടത് നിടുവപ്പുറത്തുള്ള മഞ്ഞമ്മാട തറവാട്ടിലും പിന്നീട് അവിടെ നിന്നുംകുറുന്തിൽ തറവാട്ടിലെ അച്ചിയുടെ കൂടെ കുറുന്തിൽ കൊട്ടാരത്തിലും സ്ഥാനമുറപ്പിച്ചു എന്ന് ഐതിഹ്യം.
വട്ടക്കണ്ണും മുള്ളിട്ടെഴുത്തുമാണ് പൂളോൻ ദൈവത്തിന്റേത്. ദൈവീരുവർ എന്നാണ് കിരാത സ്വരൂപത്തിലുള്ള ഈ കോലങ്ങൾ അറിയപ്പെടുന്നത്. കോലം ധരിക്കുന്നത് മൂത്ത മണക്കാടൻമാർ ആണ് .മണക്കാടൻമാർക്ക് മാത്രമേ ഇ കോലം ധരിക്കാൻ പറ്റൂ തോറ്റം മുൻപസ്ഥാനം നടനം എന്നിവ വളരെ അപൂർവം ആണ് . പൂക്കട്ടി മുടിക്ക് സമാനമായ മുടിയും അരക്കു താഴോട്ട് ചിറകും മേലെഴുത്തും താടി മീശയും ആണ് രൂപം .ചടുലമായി തുടങ്ങുന്ന പുറപ്പാട് സവിഷേത ആണ് .ചടുലമായ കലാശങ്ങൾ ആണ് പൂളോൻ ദൈവത്തിന്റേത്. കരിവെള്ളൂർ മഞ്ഞമ്മാട ദൈവീരുവർ സ്ഥാനം, നിടുവപ്പുറം കുറുന്തിൽ കൊട്ടാരം എന്നീ സ്ഥാനങ്ങളിൽ അപൂർവ്വമായ ഈ തെയ്യകോലങ്ങൾ എല്ലാ വർഷവും കെട്ടിയാടുന്നു
ഊര്‍പഴശ്ശി തെയ്യത്തിന്റെ സങ്കല്‍പ്പത്തില്‍ കെട്ടിയാടുന്ന ഒരു നായാട്ടു ദേവതയാണ് പുതിച്ചോന്‍ തെയ്യം. എന്നാല്‍ ഇത് അര്‍ജ്ജുനനു പ്രത്യക്ഷനായ കിരാത മൂര്ത്തിയാണെന്നും കൂടെ കെട്ടി പുറപ്പെടുന്ന പൂളോന്‍ തെയ്യം അര്‍ജുനനാണെന്നും അതല്ല കുറുന്തില്‍ പൊതുവാള്‍ക്ക് കാട്ടില്‍ പ്രത്യക്ഷനായ ദിവ്യ ദേവനാണെന്നും വിശ്വാസമുണ്ട്.