Theyyam Details

  • Home
  • Theyyam Details

Puthiya Bhagavathi Theyyam

Feb. 11, 2024

Description

PUTHIYA BHAGAVATHI - PATARKULANGARA BHAGAVATHI പുതിയ ഭഗവതി - പാടാര്‍കുളങ്ങര ഭഗവതി

തീയരുടെയും നായരുടെയും ആരാധ്യ ദേവതയാണ് പുതിയോതി എന്ന പുതിയ ഭഗവതിയെന്ന പുതിയോത്രഹോമകുണ്ടത്തില്‍ പൊടിച്ചു വന്ന ഈ ദേവത മലയരികെ കൂടെയാണത്രെ കോലത്ത് നാട്ടിലേക്ക് വന്നത്. അങ്ങിനെ കടലരികെകൂടി വന്നു വസൂരി വാരി വിതച്ച ശ്രീ കുറുമ്പയുടെ വസൂരിയൊക്കെ ഇല്ലാതാക്കിയത് മലയരികെ വന്ന ഈ ദേവിയാണത്രേ. 

 
തന്റെ ആറു സഹോദരന്‍മാരെ വധിച്ച കാര്‍ത്ത വീരാസുരനെ വെട്ടിക്കൊന്നു കത്തിച്ച് ആ കരികൊണ്ട് കുറി വെച്ച വീരശൌര്യ രണ ദേവതയാണ് പുതിയ ഭഗവതി. തളിപ്പറമ്പത്തപ്പനെ തൊഴാന്‍ പോയ ബ്രാഹ്മണനെ പാടാര്‍കുളങ്ങരയില്‍ വെച്ച് വെട്ടിക്കീറി ചോര കുടിച്ച ഭദ്രയുംകോട്ടിക്കുളത്ത് മുക്കുവരെ കൂട്ടക്കൊല ചെയ്ത ഭയങ്കരിയുമാണ്‌ പുതിയ ഭഗവതിയത്രെ. തനിക്ക് അഹിതം തോന്നിയ മൂലച്ചേരി കുറുപ്പിനെ കിടിലം കൊള്ളിച്ചു കൊണ്ട് മരുമകനെ തീയിട്ടു കരിച്ച ദേവി തുളുനാട് മുതല്‍ കോലത്ത് നാട് വരെ പീഠങ്ങള്‍ നേടി സര്‍വരുടെയും ആരാധ്യ ദേവതയായി. ഗ്രാമ ദേവതയുടെ കൂട്ടത്തിലാണ് ഈ ദേവിയെ കണക്കാക്കുന്നത്. തറവാടുകളുടെ കുല ദേവതയായും ഗ്രാമത്തിനു മുഴുവന്‍ അമ്മ ദേവതയായും അനേകം ഭഗവതിമാര്‍ ഉണ്ട് അതിലൊന്നാണ് പുതിയ ഭഗവതി. മറ്റ് ഭഗവതിമാര്‍ മുച്ചിലോട്ട് ഭഗവതികണ്ണങ്ങാട്ട് ഭഗവതികക്കറ ഭഗവതികൊങ്ങിണിച്ചാല്‍ ഭഗവതിതോട്ടുങ്ങര ഭഗവതിഅങ്കകുളങ്ങര ഭഗവതി തുടങ്ങിയ പേരുകളില്‍ ഇവര്‍ ധര്‍മ്മദൈവങ്ങളായി പരിലസിക്കുകയാണ്.

അതത് ഗ്രാമത്തിന്റെ ഊര് ഭരണം നടത്തുന്ന ഭഗവതികളായി ഗ്രാമപ്പേര് ചേര്‍ത്തും ഭഗവതിമാരുണ്ട്. അവര്‍ ഇവരാണ്: നരമ്പില്‍ ഭഗവതിചെക്കിപ്പാറ ഭഗവതിപഴച്ചിയില്‍ ഭഗവതിപയറ്റിയാല്‍ ഭഗവതിപാടാര്‍കുളം ഭഗവതികക്കറ ഭഗവതിചട്ടിയൂര്‍ ഭഗവതിഒയോളത്തു ഭഗവതിപടോളി ഭഗവതികമ്മാടത്ത് ഭഗവതിനീലങ്കൈ ഭഗവതിപുറമഞ്ചേരി ഭഗവതിചെക്കിചേരി ഭഗവതിപാറോല്‍ ഭഗവതികാട്ടുചെറ ഭഗവതിചെറളത്ത് ഭഗവതി എന്നിങ്ങനെ അമ്പതിലേറെ ഗ്രാമ ഭഗവതിമാര്‍ ഉണ്ടത്രേ!.

ഒടയില്‍ നാല് കൂറ്റന്‍ കെട്ടു പന്തങ്ങള്‍ കത്തിയെരിയിച്ചു കൊണ്ട് നൃത്തമാടുന്ന പുതിയ ഭഗവതിയുടെ വട്ട മുടിയിലും നിറയെ കോല്‍ത്തിരികള്‍ കാണാം. അത് കൊണ്ട് തന്നെ ഈ ഭഗവതിയെ തീ തെയ്യങ്ങളുടെ ഗണത്തിലും പെടുത്താവുന്നതാണ്.

ശ്രീ പരമേശ്വരന്റെ തൃക്കണ്ണില്‍ നിന്ന് ഉത്ഭവിച്ച ദേവതമാരാണു ചീറുമ്പമാര്‍. രണ്ടു മക്കളും പരമേശ്വരന് വസൂരിക്കുരിപ്പ് നല്‍കി. അതോടൊപ്പം ദേവകുലത്തിനും പട്ടേരി കുലത്തിനും ഇവര്‍ വസൂരി നല്‍കി. ഇനി ആ മക്കളെ മേല്‍ ലോകത്ത് നിര്ത്താനാകില്ല എന്ന സ്ഥിതി വന്നപ്പോള്‍ അവര്‍ക്ക് പൊന്‍ ചിലമ്പും തേരും നല്‍കി അവരെ കീഴ്ലോകത്തേക്ക് അയക്കുകയാണ് പരമേശ്വരന്‍. കുരിപ്പ് വര്‍ദ്ധിച്ച പരമേശ്വരന്‍ പരിഹാരത്തിനായി 40 ദിവസം നീണ്ടു നിന്ന ഹോമം കഴിച്ചു. ഹോമ കുണ്ഡത്തില്‍ നിന്ന് (അഗ്നികുണ്ടം) പൊട്ടിത്തെറിച്ച് ഒരു പൊന്മകള്‍ പൊടിച്ചുയര്‍ന്നു. അതാണ്‌ പുതിയ ഭഗവതിയെന്ന പോതി. തന്നെ ഈവ്വിധം തേറ്റി ചമച്ചത് എന്തിനാണെന്ന് പുതിയ ഭഗവതി പരമേശ്വരനോട് ചോദിച്ചപ്പോള്‍ തന്റെ കുരിപ്പുംവസൂരിയും തടവിപ്പിടിച്ചു മാറ്റുന്നതിനാണ് എന്നായിരുന്നു ഉത്തരം. അതിനാണെങ്കില്‍ ആദ്യം എന്റെ ദാഹം തീര്‍ത്ത് തരണമെന്നായി പുതിയ ഭഗവതി.

അങ്ങിനെ കോഴിയും കുരുതിയും കൊടുത്ത് ദേവിയുടെ ദാഹം തീര്‍ക്കുന്നു. അപ്പോള്‍ ദേവി ശ്രീ മഹാദേവന്റെ മുഖത്തെ തൃക്കുരിപ്പുംമാറിടത്തിലെ വസൂരിയും നീക്കി. തുടര്‍ന്ന്‍ ഭൂമിയില്‍ ചീറുമ്പമാര്‍ വസൂരി വാരി വിതറിയതിനാല്‍ അതില്ലാതാക്കാന്‍ വേണ്ടി ദേവിയോട് ഭൂമിയിലേക്ക് പോകാന്‍ പരമേശ്വരന്‍ അപേക്ഷിക്കുകയും അത് പ്രകാരം വാളും ചിലമ്പുംകനകപൊടിയും കയ്യേറ്റു കൊണ്ട് ദേവി ഭൂമിയില്‍ ചെന്ന് വസൂരി രോഗം പിടിപ്പെട്ടവരുടെ രോഗം ഇല്ലാതാക്കി അവരെ രക്ഷിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇതിനിടെ ദേവിയുടെ സഹായത്തിനായി പരമേശ്വരന്‍ അയച്ച ആറു ആങ്ങിളമാരെയും ദേവിയെ മോഹിച്ചു തനിക്ക് സ്വന്തമാക്കാന്‍ വേണ്ടി വന്ന കാര്‍ത്ത വീര്യാസുരന്‍ യുദ്ധത്തില്‍ വധിച്ചു കളഞ്ഞു. ക്രുദ്ധയായ ദേവി അസുരനെ കൊന്നു തീയിലിട്ട് ചുട്ടുകരിച്ച് അതിന്റെ കരി കൊണ്ട് തിലകം തൊട്ടു. എന്നിട്ടും ദേഷ്യം തീരാതെ വന്നപ്പോള്‍ വില്വാപുരം കോട്ട തീയിടുകയും ചെയ്തു. അവിടുന്ന്‍ (തെക്ക് നിന്ന്) വടക്കൊട്ടെക്ക് യാത്ര തിരിച്ച ദേവി മാന്ത്രിക തറവാടായ മൂലച്ചേരി തറവാട്ടില്‍ എത്തി. മൂലച്ചേരി കുറുപ്പ് ദേവിക്ക് പീഠവും സ്ഥാനവും നല്‍കി. പിന്നീട് കോലത്തിരി മന്നന് ദേവി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതിന്‍ പ്രകാരം രാജാവ് ദേവിയെ കോല രൂപത്തില്‍ കെട്ടിയാടിക്കുകയും ചെയ്തു.

തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേല്‍ ഗൃഹത്തിനും ഗുണം വരണേ.. ഗുണം വരണം ഇങ്ങിനെയാണ്‌ പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുന്നത്.

മറ്റൊരൈതിഹ്യം:
പുതിയോതി ഒരു സുന്ദരിയായ അടിയാള പെണ്‍കൊടി ആയിരുന്നു. അവളെ നാട്ടു പ്രമാണി നോട്ടമിട്ടു. അയാളുടെ ഇംഗിതത്തിനു വഴങ്ങാതായപ്പോള്‍ പ്രമാണി അവളെ വ്യഭിചാരക്കുറ്റത്തിന് കള്ള വിചാരണ നടത്തി അറുത്ത് കിണറ്റില്‍ തള്ളി. അന്ന് രാത്രി തന്നെ അവളുടെ പ്രേത്രം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ചെയ്ത കുറ്റത്തിനു പരിഹാരമായി പ്രമാണിയോട് ഭഗവതിയുടെ തെയ്യം കെട്ടിയാടിക്കാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണമെന്ന്‍ പ്രേതം പറഞ്ഞുവെന്നും അങ്ങിനെയാണ് വര്‍ഷം വര്ഷം തെയ്യം കെട്ടിയാടിക്കുന്നതെന്നും പറയപ്പെടുന്നു.

നാട്ടു പര ദേവതയായ (ഗ്രാമ ദേവതയായ) പുതിയ ഭഗവതിയെ ആരാധിക്കാത്ത ഒരു ഗ്രാമം പോലും കോലത്ത് നാട്ടില്‍ ഉണ്ടാകില്ല. അഗ്നി ദേവതയായ ഈ ദേവിയുടെ തിരുമൊഴി തന്നെ നോക്കുക എത്ര സ്വയം കത്തിയെരിഞ്ഞാലും ഞാന്‍ എന്നും പുതിയവളാണ്.

കണ്ണൂരിലെ താളിക്കാവ്കവിനിശ്ശേരി കൂവപ്രത്ത് കാവ്മൊറാഴ കൂറുമ്പ കാവ് തുടങ്ങിയവ പുതിയ ഭഗവതിയെ കെട്ടിയാടുന്ന പ്രശസ്ത കാവുകളാണ്.

പുതിയ ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=ipClfys9uj4
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
വയല്‍ തിറ കാണാന്‍:
http://www.youtube.com/watch?v=oKaJQgfiV9g
Source: Jithinraj Kakkoth
പാടാര്‍ കുളങ്ങര ഭഗവതിയുടെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=oUyNTfLSNos
കടപ്പാട്: വേങ്ങര. കോം

Description

PUTHIYA BHAGAVATHI - PATARKULANGARA BHAGAVATHI

"Puthiyotra" aka New Bhagavati is the worshiped deity of fire and Nair. This goddess, who was crushed in Homakunda, came to the land of Kolat with her by the mountain. It was this goddess who came to the mountain and removed all the smallpox of Shri Kurumba who came to the sea and sowed smallpox.

The new Bhagavathy is the Veerashaurya Rana deity who killed Kartha Veerasura who killed her six brothers and burnt her to death. The new Bhagavathiyatra is Bhadra, who cut a Brahmin who went to worship Thaliparambathappan at Patarkulangara and drank his blood, and the fearsome one who slaughtered up to three people in Kotikkulam. The goddess, who felt invincible to her, killed Mulacheri Kurup and set her son-in-law on fire. This goddess is considered among the village deities. There are many Bhagavatis as the clan goddess of the clans and the mother goddess of the entire village and one of them is the new Bhagavati. Other Bhagavatis are known as Muchilot Bhagavathy, Kannangat Bhagavathy, Kakkara Bhagavathy, Konginichal Bhagavathy, Thotungara Bhagavathy, Ankakulangara Bhagavathy and others. 

There are also Bhagavatis with the name of the village added as Bhagavatis who rule the town of the respective village. They are: Narambil Bhagavathy, Chekipara Bhagavathy, Pazhachiil Bhagavathy, Payatiyal Bhagavathy, Patarkulam Bhagavathy, Kakkara Bhagavathy, Chattiyur Bhagavathy, Oyolathu Bhagavathy, Patoli Bhagavathy, Kammadath Bhagavathy, Neelankai Bhagavathy, Puramancheri Bhagavathy and Chekiche. Ri Bhagavathy, Parol Bhagavathy, Katuchera Bhagavathy, Cheralath Bhagavathy There are more than fifty village goddesses!

The round hair of the new Bhagwati, who dances with four huge kettu pandams burning in the oda, can be seen full of kolthiris. Because of that, this Bhagwati can also be included in the group of fire gods. 

Cheerumbas are deities who originated from the three eyes of Sri Parameswara. Both sons gave Parameswaran smallpox. Along with that, they gave smallpox to Devakulam and Patteri clan. When it comes to the situation that the world can no longer stand on those children, Lord Parameswara sends them to the underworld by giving them a golden chariot and a chariot. Parameswara took 40 days of homam to cure the boil. From the Homa kunda (Fire pit) burst a golden dust. That is the concept of “New Bhagavathy”. When the new Bhagwati asked Parameshwara why he had scourged her like this, he replied that it was to remove her boils and smallpox. For that, the new Bhagwati wants to quench my thirst first. 

Thus the thirst of the goddess is quenched by giving chicken and kuruti. Then Devi removed the scurvy from Sri Mahadeva's face and the small pox from his forehead. Then Parameswara requested the Goddess to go to the earth in order to get rid of smallpox due to the chirumbas spreading on the earth and according to that the Goddess went to the earth with a sword, chilam and kanaka powder in her hand and cured the disease of the smallpox patients and saved them.

But in the meantime, Kartha Veeryasura, who wanted to possess the goddess, killed all the six Angilas sent by Parameswara to help the goddess. The enraged goddess killed the asura and burned him in the fire and touched the tilak with its coals. Still, when his anger did not subside, he set fire to the fort of Vilvapuram. He traveled (from the south) towards the north and arrived at Moolacheri temple, which is the goddess magical temple. Moolacheri Kurup gave a pedestal and position to the goddess. Later, as Kolathiri Mannan Devi appeared in a dream, the king tied the Devi in the form of a koala.

This is how the new Bhagwati blesses the people, "May good come to the thread, the family, the roof and the house.. May the good come." 

Another Legend:

Puthyoti was a beautiful Atiyala female flag. The chief looked at her. When she did not yield to his wishes, the chieftain falsely tried her for adultery and slaughtered her and threw her into a well. That very night, her ghost appeared as the new Bhagwati and started harassing Pramani. It is said that the ghost told Pramani to make arrangements to tie Bhagwati's teyam as a solution for the crime committed and that is how the teyam is tied year after year.

There is not a single village in the land of Kolam that does not worship the Natu Para Devata (village goddess) New Bhagwati. Look at the saying of this fire goddess “No matter how much I burn myself, I am always new”.

Kannur Talikav, Kavinissery Koovaprath Kav, Morazha Koorumba Kav etc. are the famous Kavs that are tied to the new Bhagwati.

Watch New Bhagwati Video:

http://www.youtube.com/watch?v=ipClfys9uj4

Credit: Travel Kannur

To view the field screen:

http://www.youtube.com/watch?v=oKaJQgfiV9g

Source: Jithinraj Kakkoth

To watch the video of Patar Kulangara Bhagavathy:

http://www.youtube.com/watch?v=oUyNTfLSNos

Credit: Vengara. com

Kavu where this Theyyam is performed