Theyyam Details

  • Home
  • Theyyam Details

Puthiyaramban Theyyam

Feb. 20, 2024

Description

പുതിയാറമ്പന്‍ തെയ്യം

വീര മൃത്യു വരിച്ച ഒരു മണിയാണി യോദ്ധാവിന്റെ ദൈവ സങ്കൽപ്പമാണ് പുതിയാറമ്പൻ ദൈവം. അമാനുഷിക ശക്തിയുള്ള ഒരു യോദ്ധാവ് കൂടിയായിരുന്നു പുതിയാറമ്പൻ. കോല സ്വരൂപവും അല്ലട സ്വരൂപവും തമ്മിൽ നടന്ന ഘോര യുദ്ധത്തിൽ  ഈ വീര യോദ്ധാവ് പടക്കളത്തിൽ മരിച്ചു വീണു എന്നും അതിനു ശേഷം പുതിയാറമ്പൻ ദൈവം ആയി ഉയിര്കൊണ്ടു എന്നുമാണ് വിശ്വാസം. പിന്നീട് വൈരജാതൻ ക്ഷേത്രം പയ്യന്നൂർ പെരുമാൾ ക്ഷേത്രം എന്നിവടങ്ങളിൽ തൊഴുതു കാപ്പാട്ടും കണ്ണമംഗലത്തും തന്റെ സാന്നിധ്യം അറിയിക്കുകയും  ചെയ്തു. 

 

പുതിയാറമ്പൻ തെയ്യം

വീരമൃത്യു വരിച്ച വീര കഥാപുരുഷന്റെ ദൈവീക സങ്കൽപ്പമാണ് പുതിയാറമ്പൻ ദൈവത്തിന്റെത്.അമാനുഷിക ശക്തി ഉണ്ടായിരുന്ന ഒരു പടയാളി കൂടിയായിരുന്നുവത്രെ പുതിയാറമ്പൻ. കോലസ്വരൂപവും അള്ളട സ്വരൂപവും തമ്മിൽ നടന്ന യുദ്ധത്തിൽ അ യോദ്ധാവ് പടക്കളത്തിൽ വീണ് മരിച്ചെന്നും പുതിയാറമ്പൻ ദൈവമായി ഉയിർകൊണ്ടുവെന്നും ഐതീഹ്യം.

പിന്നീട് ഉദിനൂർ കൂലോം വലംഭാഗം ആധാരമായി നാഴിയും താക്കോലും കണക്കും കാര്യവും ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് പയ്യക്കാൽ ഭഗവതി ക്ഷേത്രം, മാടത്തിൻ കീഴിൽ വൈരജാത ക്ഷേത്രം, പയ്യന്നൂർ സുബ്രമണ്യസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ വന്ദിച്ച് കണ്ണമംഗലത്തും കാപ്പാട്ടും സാന്നിദ്ധ്യമറിയിച്ചു.

കാപ്പാട്ട് കഴകത്തിൽ  പ്രധാന സ്ഥാനമാണ് പുതിയാറമ്പന് . ഒപ്പം ദേവിയുടെ എഴുന്നള്ളത്തിന് വഴിയൊരുക്കുക എന്നതാണ് കാപ്പാട്ട് തെയ്യത്തിന്റെ രീതി....

Description

Puthiyaramban Theyyam

Puthiyaramban God is a warrior's concept of God as a mani drawn by Veera Mrityu.

Puthiyarampan was also a warrior with superhuman strength. It is believed that this heroic warrior fell dead on the battlefield during a fierce battle between the Kola Swaroop and the Allada Swaroop and after that he was resurrected as Puthiyaramba God. Later, Tozhuthu Kappat and Kannamangalam made their presence known at Vairajathan Temple and Payyannur Perumal Temple. 

Kavu where this Theyyam is performed