Theyyam Details

  • Home
  • Theyyam Details

Sasthaveeswaran Theyyam

Feb. 19, 2024

Description

ശാസ്താവ് ഈശ്വരൻ തെയ്യം

നരിക്കോട് നടുവലത്ത് ശ്രീശാസ്താക്ഷേത്രത്തിൽ മാത്രം കെട്ടിയാടുന്ന ഒരു തെയ്യമാണ്‌ ശാസ്താവ്. വനശാസ്താവിന്റെ തെയ്യരൂപമാണ് ഇത്. ശാന്തഭാവത്തിലെങ്കിലും കാക്കയെപോലെ കറുത്തവനും പതുക്കെ നടക്കുന്നുവനും ഹരിതവർണ്ണത്താൽ അലങ്കരിക്കപ്പെട്ടവനും പീലിമുടി അണിഞ്ഞിരിക്കുന്നവനുമായ ശിവാംശ സംഭവനായ ദേവനെ ഇന്ദ്രദിദേവകൾക്ക് പോലും ഭയമായിരുന്നു എന്ന് പറയപ്പെടുന്നു.

വൈദ്യനാഥനെന്നു അറിയപ്പെടുന്നു.

ആകാരത്തിലും ചടങ്ങുകളിലും വേട്ടക്കൊരുമകനോട്‌ സാമ്യമുണ്ട്. കുടകിൽ ജോലിക്ക് പോയ കുന്നുമ്മൽ കാരണവരുടെ കൂടെ അദ്ദേഹത്തിന്റെ തറവാട്ടിലേക്ക് എഴുന്നെള്ളി എന്നാണു ഐതിഹ്യം.

കയ്യിലുള്ള സമ്പാദ്യവുമായി നാട്ടിലേക്ക് തിരിച്ച കുന്നുമ്മൽ കാരണവരെ കള്ളന്മാർ ആക്രമിക്കാൻ വന്നുവെന്നും ഓടി ചെന്നത് ഒരു ഭയങ്കരമായ ഒഴുക്കുള്ള നദിക്കരയിലാണ് എന്നും ഒരു വശത്ത് ഒഴുക്കുള്ള പുഴയും മറുവശത്ത് കള്ളന്മാരുമായി രക്ഷപെടാൻ ഒരു മാർഗവുമില്ലത്തപ്പോൾ അദ്ദേഹം കുടകില് വച്ച് ആരാധിച്ചു കൊണ്ടിരുന്ന വനശാസ്താവിനെ വിളിച്ചു കരഞ്ഞപ്പോൾ കുതിരപ്പുറത്തെറി യോദ്ധാവിന്റെ ഭാവത്തിൽ വന്നു ശാസ്താവ് അദ്ദേഹത്തെ രക്ഷിച്ചുവെന്നും ഐതിഹ്യം പറയുന്നു.

അദ്ദേഹത്തിന്റെ വെള്ളോലമേൽക്കുട ആധാരമായി കൂടെയുണ്ടായിരുന്ന തോഴനായ കരിവേടനോപ്പം നടുവലത്ത് തറവാട്ടിന്റെ കന്നികൊട്ടിലിൽ ദൈവം സ്ഥാനമുറപ്പിച്ചു. പിന്നീട് ക്ഷേത്രം നിർമ്മിക്കപ്പെടുകയും തെയ്യം കെട്ടി ആരാധിക്കപ്പെടുകയും ചെയ്തു.

അവതരണം: ബൈജു  ചെല്ലട്ടോൻ, ചെറുകുന്ന് 

Kavu where this Theyyam is performed