തുരുത്തി അരിങ്ങളയന്‍ തറവാട്ടുകാരുടെ പുതിയില്‍ ഭഗവതി ക്ഷേത്രത്തിന്റെ നാഗസ്ഥാനത്താണ് സൂത്ര തെയ്യം കെട്ടിയാടിയത്. പഴശ്ശിരാജാവിനെ യുദ്ധത്തില്‍ സഹായിച്ച് പരിക്കേറ്റ് തിരിച്ചുവരുന്ന യോദ്ധാവായ ബ്രാഹ്മണനെയാണ് മരണശേഷം സൂത്ര തെയ്യമായി ഇവിടെ കെട്ടിയാടിയത്. ചെണ്ടയുടെ ദ്രുതതാളമല്ല സൂത്ര തെയ്യത്തിനിഷ്ടം, തുടിയുടെ പതിഞ്ഞ താളത്തില്‍ ഇലത്താളത്തിന്റെ അകമ്പടിയോടെയാണ് സൂത്ര തെയ്യമുറഞ്ഞാടുന്നത്.
മുതുകടയിലെ തല്ലേരിയന്‍ ലക്ഷ്മണനാണ് ഈ വര്‍ഷവും സൂത്ര തെയ്യം കെട്ടിയത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഉണങ്ങിയ പൂമരച്ചോട്ടില്‍ മുട്ട അര്‍പ്പിക്കാനും ബ്രഹ്മരക്ഷസനെ കാണാനും നൂറുകണക്കിനാളുകളാണ് വ്യാഴാഴ്ചയെത്തിയത്. പുലയ സമുദായക്കാരാണ് തെയ്യം കെട്ടുന്നതും കൊണ്ടാടുന്നതും