Theyyam Details

  • Home
  • Theyyam Details

Sree Kurumba Bhagavathi / Sree Koormba Bhagavthi / Sree Cheermba Bhagavathi / Sree Cheerumba / Sree Cheerma

Feb. 18, 2024

Description

കൂർമ്പ തെയ്യം

പുരാതന കാലത്ത് രോഗങ്ങള്‍ ദൈവ കോപം മൂലമുള്ളതാണെന്ന് വിശ്വസിച്ചിരുന്നു. അത് കൊണ്ട് തന്നെ രോഗം വിതയ്ക്കുന്ന ദൈവങ്ങളെയും രോഗശമനം വരുത്തുന്ന ദൈവങ്ങളെയും അവര്‍ കെട്ടിയാടിയിരുന്നു.  രോഗം വിതയ്ക്കുന്നവരാണ് ചീറുമ്പമാര്‍ (മൂത്ത ഭഗവതിയും ഇളയ ഭഗവതിയും). പരമേശ്വരന്റെ നേത്രത്തില്‍ നിന്ന് പൊട്ടിമുളച്ചവരാണത്രേ ഇവര്‍. ഈ തെയ്യം വസൂരിയുമായി ബന്ധപ്പെട്ടിരിക്കുന്നു.  

ചീറുമ്പ മൂത്തവളും ഇളയവളും ആദ്യം വസൂരി രോഗം വിതച്ചത് തമ്മപ്പന് (ശിവന്) തന്നെയായിരുന്നു. ആയിരമായിരം കോഴിത്തലയും ആനത്തലയും കൊത്തി രക്തം കുടിച്ചിട്ടും ദാഹം തീരാത്ത മൂര്‍ത്തികളെ ശിവന്‍ ഭൂമിയിലേക്കയച്ചു.  ചീറുമ്പക്ക് കെട്ടികോലമില്ല. കാവിന്‍മുറ്റത്ത് കളം വരച്ചു പാട്ടുത്സവം നടത്തുകയാണ് പതിവ്.

കൊടുങ്ങല്ലൂർ ഭഗവതിയുടെ പ്രതിരൂപമാണ് കൂറുംബയും എന്നൊരു വിശ്വാസവും പരക്കെയുണ്ട്.

ശ്രീ കുറുംബ ഭഗവതി

കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ തിയ്യ സമുദായം വ്യാപകമായി ആരാധിക്കുന്ന ഒരു ദേവതയാണ് ശ്രീ കുറുംബ ഭഗവതി. എങ്കിലും ആശാരിമാർ, തട്ടാന്മാർ, കൊല്ലന്മാർ മുക്കുവന്മാർ എന്നിവർ ദേവിയുടെ ആരാധകരാണ്. ശ്രീ കൂർമ്പ, ശ്രീ ചീർമ്പ, ചീറുമ്പ, ചേർമ തുടങ്ങിയ പേരുകളിലും ഈ ദേവി അറിയപ്പെടുന്നു.  

ഈ ദേവിക്ക് കെട്ടി കോലമില്ല.   എങ്കിലും കലശവും കാഴ്ചവെപ്പുമെല്ലാം ദേവിക്കുള്ള പ്രാര്ഥനകളാണ്. കൂർമ്പ കാവുകളിൽ താലപ്പൊലിയാണ് മഹോത്സവ ചടങ്. അന്ന് ഊരുകളിൽ നിന്ന് കലശമെഴുന്നെള്ളിപ്പും കാഴ്ചവരവും തെയ്യാട്ടവും ഉണ്ടാകും. ഈ സമയത് കണ്ടാകര്ണന്, ദണ്ഡൻ, ഇളയ ഭഗവതി, വസൂരിമാല തുടങ്ങിയ തെയ്യങ്ങൾ അരങ്ങിലെത്തും.  വാസുകി, കാർക്കോടകൻ തുടങ്ങിയ നാഗത്താന്മാരെ കുറിച്ച വർണ്ണക്കളം ആയത്താർ മായിക്കുന്ന ചടങ്ങും പട്ടോല വായനയും അന്നാണ് നടത്തുക.  പട്ടോല ദേവിയുടെ ജനന കഥയും ദാരിക വധവും എഴുന്നെള്ളി കുടികൊണ്ട കഥകളും കൊണ്ട് സമൃദ്ധമാണ്. ഭഗവതിക്ക് കളമെഴുതി ഇതേ കഥകൾ വിവരിക്കുന്ന കളംപാട്ട് പാടുന്നതും താലപ്പൊലി നാളിലാണ്. 

ഈ ദേവത രോഗങ്ങളുടെ ദേവതയാണ്. കുരു എന്നാൽ വസൂരി എന്നും അംബ എന്നാൽ 'അമ്മ' എന്നുമാണ് അർത്ഥം. വസൂരിയുമായി ബന്ധപ്പെട്ട് ആരാധിക്കപ്പെടുന്ന മാതൃദേവതയാണ് ശ്രീ കുറുംബ. പരമേശ്വരന്റെ തൃക്കണ്ണിൽ നിന്ന് ജനിച്ച ഈ ദേവത പരമേശ്വരനും ദേവന്മാർക്കും വസൂരി രോഗം വാരി വിതച്ചവളാണ്.

ആര്യനാട്ടിൽ നിന്ന് മലബാറിലേക്ക് തടിവഞ്ചിയിൽ സഞ്ചരിച്ച ദേവിയായിരുന്നു ചീരുംബ നാൽവർ എന്നാണ് ഐതിഹ്യം. ചീറുമ്പ മൂത്തവൾ, ഇളയവൾ, ദണ്ഡൻ, കണ്ടാകര്ണന് എന്നിവരാണ് ചീറുമ്പ നാൽവർ എന്നറിയപ്പെടുന്നത്.

കണ്ണൂക്കരയിലെ മാണിക്യകടവ് ചീറുമ്പയുടെ ആദ്യ ആരൂഢമായാണ് കരുതപ്പെടുന്നത്. തുടർന്ന് കനകത്തൂർ.  കണ്ണൂർ കനകത്തൂർ ശ്രീ കുറുമ്പക്കാവിലെ തിയ്യ സമുദായത്തിൽപ്പെട്ട കൊങ്കണ്ണൻ ആയത്താർ (പൂജകൻ) ആയിരുന്നു ശ്രീകുറുമ്പയുടെ ആദ്യ ആയത്താർ.  

ഇതിന്റെ പിന്നിലെ ഐതിഹ്യം ഇങ്ങിനെയാണ്‌. വഴി നടന്നു ക്ഷീണിച്ച ദേവിക്കും പരിവാരത്തിനും ഈയ്യനാടൻ എന്ന തീയ്യനൊരുത്തൻ ജന്മിയോട് അനുവാദം ചോദിക്കാതെ ഇളനീര് ഇട്ടുകൊടുത്തുവെന്നും ഇതറിഞ്ഞു ക്രുദ്ധനായ കനകത്തൂർ കൈക്കോളാൻ എന്ന ജന്മി ഈയ്യനാടനെ വധിച്ചുവെന്നും വിവരമറിഞ്ഞ ദേവി ഈയ്യനാടനെ പുനർജനിപ്പിച്ചു തന്റെ ആദ്യത്തെ പൂജകൻ (ആയത്താർ) ആക്കിയെന്നുമാണ് പറയപ്പെടുന്നത്.  പതിനെട്ടര കൂർമ്പ കാവുകളാണ് ദേവിക്ക് മുഖ്യം. 

കുറുംബക്കാവിലെ പ്രധാന ആചാരക്കാരൻ ഭഗവതിയുടെ പ്രതിപുരുഷൻ ആയത്താർ ആണ്. മൂത്ത ഭഗവതിയുടെ ആയത്താരെ മൂത്തോതി ആയത്താർ എന്നും ഇളയ ഭഗവതിയുടെ ആയത്താറെ ഇളയോതി ആയത്താർ എന്നും വിളിക്കുന്നു. ഇതേ പോലെ ദണ്ഡന് ദണ്ഡോതി ആയത്താർ എന്നും കണ്ടാകര്ണന് കർന്നോതി ആയത്താർ എന്നും പറയുന്നു. വിഷ്ണുമൂര്ത്തിക്കും ഗുളികനും വെളിച്ചപ്പാടുമാരാണ്‌ സ്ഥാനികർ. സ്ഥങ്ങളിൽ തെയ്യാട്ടം പതിവില്ല എങ്കിലും പ്രധാന ദിവസങ്ങളിൽ തെയ്യത്തിന്റെ ആയത്താർമാർ ഉറഞ്ഞാടി അനുഗ്രഹ വാക്യങ്ങൾ ഉരിയാടാറുണ്ട് .

Description

Sree Kurumba Bhagavathi

Sri Kurumba Bhagwati is a deity widely worshiped by the Thiyya community from Kodungallur to Mangalore. This goddess is the goddess of disease. Kuru means smallpox and Amba means 'mother'. Sri Kurumba is the mother goddess worshiped in connection with smallpox. Legend has it that Cheerumba Nalvar was a goddess who sailed from Aryanad to Malabar in a wooden boat. Kannur Kanakathoor The first ayathar of Sri Kurumba was the Konkannan ayathar belonging to the Thiyya community of Sri Kurumbakkavu.

Kavu where this Theyyam is performed