Theyyam Details

  • Home
  • Theyyam Details

Thoovakkali (Thoovakkari) Theyyam

Feb. 11, 2024

Description

THOOVAKKALI (THOOVAKKARI) തൂവക്കാളി (തൂവക്കാരി):

മഹാച്ചണ്ടികാ ദേവിയുടെ അകമ്പടിക്കാരിയാണ് തൂവക്കാളി. പാൽക്കടലിൽ വലതു ഭാഗത്തെ വെള്ളിമാൻ കല്ലാരികെ പൊട്ടിച്ചുണ്ടായ മൂർത്തിയാണ്. രോഗശമനം വരുത്തുന്ന ദേവതയാണിത്. ഈ ദേവത വൈദ്യനാഥ സങ്കല്‍പ്പത്തിലുള്ളതാണ്. കൃഷിഫല സമൃദ്ദിക്കും കന്നുകാലി സമ്പത്തിനും ഈ ദേവത പ്രീതി അനിവാര്യമാണത്രെ. 

മാവിലന്മാര്‍ അവതരിപ്പിക്കുന്ന ഈ തെയ്യം കുഞ്ഞുങ്ങളെ പിടികൂടുന്ന ദൈവമാണെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഈ ദേവതയെ അകറ്റാന്‍ മൂന്നു ദിവസം സന്ധ്യക്ക് വൈക്കോല്‍ കുഞ്ഞിന്റെ രൂപം ഉണ്ടാക്കി ചിരട്ട മുട്ടി ഒഴിപ്പിച്ച് കുരുതി തര്‍പ്പണം ചെയ്യുന്ന പതിവുണ്ട്. പേടിപ്പെടുത്തുന്ന രീതിയില്‍ ശരീരമാസകലം ചൊറിഞ്ഞു വീര്‍ത്ത് ചൂട് ഉണ്ടാക്കുന്ന രോഗത്തെ (ത്വക്ക് രോഗത്തെ) ഇല്ലാതാക്കുന്നത് തൂവക്കാളിയാണ്.  തൂവക്കാളിയെ തന്നെ തൂവക്കാരി എന്നും വിളിക്കുന്നുണ്ട്.

തൂവക്കാളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:

http://www.youtube.com/watch?v=D5VRDh-kITw

കടപ്പാട്: ട്രാവല്‍ കണ്ണൂര്‍

തൂവക്കാരന്‍ തെയ്യത്തിന്റെ വീഡിയോ കാണാന്‍:

http://www.youtube.com/watch?v=5elGPF8K9w4

കടപ്പാട്: ട്രാവല്‍ കണ്ണൂര്‍

To watch out:

https://youtu.be/hrEW5T-eA_w?si=B-MNLaG61ipsw8o-

 

Description

THOOVAKKALI (THOOVAKKARI):

Thuvakali is the attendant of Goddess Mahachandika. She is the goddess of healing. Tuvakarara is also a healing deity. The son of Shiva, this deity is in the concept of Vaidyanath. 

This Theiyam performed by Mavilas is believed to be the god who catches children. That's why it is customary to make a straw baby in the evening for three days to ward off this deity and pour the chiratta mutti and perform Kuruti Tarpanam. Tuavakali cures the disease (skin disease) that causes the entire body to itch and swell in a frightening manner. Tuvakali itself is also called Tuvakari.

To watch the video of Thuvakali Theyat:

http://www.youtube.com/watch?v=D5VRDh-kITw

Credit: Travel Kannur

To watch Tuvakaran Theiyat's video:

http://www.youtube.com/watch?v=5elGPF8K9w4

Credit: Travel Kannur