Theyyam Details

  • Home
  • Theyyam Details

Thottinkara Bhagavathi Theyyam

April 6, 2024

Description

നാടുവാഴിത്തത്തിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ ഒരു പാവം തീയ്യപെണ്ണാണ്. താന് നൊന്തുപെറ്റ പന്ത്രണ്ടു പിള്ളയും പട്ടുപോയിട്ടും ശോകമകറ്റാന് രാമായണപാരായണം നടത്തിക്കൊണ്ടിരിക്കെ ചിറക്കൽ തമ്പുരാന്റെ കാര്യസ്ഥൻ അതുവഴി വരാൻ ഇടയായി. വാർത്ത തമ്പുരാൻറെ മുന്നിലെത്തി. തമ്പുരാൻ സ്ത്രീയെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവത്രെ തനിക്കു വശംവദയാകാത്തതില് ക്ഷുഭിതനായ കോവിലകത്തെ തമ്പുരാന് ‘ഇവള് അപാര മനക്കരുത്തിനുടമയായതിന, അവളുടെ തലയില് നെരിപ്പോടും തീയ്യും വച്ച് ഇളക്കാന് ആണ് ശിക്ഷ നല്കി. മക്കളെല്ലാം മരണപ്പെട്ടതിൽ സങ്കടപ്പെട്ടിരിക്കേണ്ട ഒരമ്മ പുസ്തക/രാമായണ പാരായണം നടത്തി എന്നതാണ് കുറ്റം. 

കൊട്ടാരത്തിൽ നിന്നും നിലവിളിച് കൊണ്ടോടിയ സ്ത്രീ കാക്കത്തോട് എന്ന സ്ഥലത്തെത്തി. കാക്കതോട്ടിലിറങ്ങി അവൾ ആ തീ അണച്ചു. ഇതിനകം അവൾ വിവസ്ത്രയായിരുന്നു. തോട്ടിൻകരെ കണ്ട വെളിച്ചത്തെ ലക്ഷ്യമാക്കി അവൾ നടന്നു. അതൊരു ,തറവാടായിരുന്നു. അവിടത്തെ തറവാട്ടമ്മ ഇവർക്ക് ധരിക്കാൻ വസ്ത്രവും കുടിക്കാൻ ജലവും കൊടുത്തു. വസ്ത്രം ധരിച്ച് വെള്ളം കുടിച്ചതോടെ ആ സ്ത്രീ തറവാട് വരാന്തയിൽ മരിച്ചു വീഴുകയായിരുന്നു. 

ആരാണ് എന്താണ് എന്നറിയാത്ത സ്ത്രീയുടെ മൃതദേഹം അവർ ദഹിപ്പിക്കുകയും ചെയ്തു. പിന്നീട് ആ തറവാട്ടിൽ ശുഭ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്രേ, ഒപ്പം തന്നെ കൊട്ടാരത്തിൽ ദുർലക്ഷണങ്ങളും.ദേവി ദൈവക്കരു ആയപ്പോള് തമ്പുരാന്റെ പടിഞ്ഞാറ്റകത്ത് കുട്ടവും കുരിപ്പും കൊടുത്തു. തോട്ടിൽ നിന്ന് ശമനം വരുത്തി രക്ഷ നേടാൻ ശ്രമിച്ച സ്ത്രീ ദൈവക്കരു ആയി, തോട്ടിൻകര ഭഗവതി എന്ന പേരിൽ തെയ്യം കെട്ടി ആരാധിക്കാനും തുടങ്ങി.

വണ്ണാൻ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്.