Theyyam Details

  • Home
  • Theyyam Details

Ucha Bali Theyyam (Ucheli Theyyam)

Feb. 19, 2024

Description

ഉച്ച ബലി തെയ്യം

പഴയ കാലത്ത് പ്രഭു കുടുംബങ്ങളിലും പ്രബല തറവാടുകളിലും കർക്കിടക മാസത്തിൽ നടത്തിവന്നിരുന്ന ദുർദേവതാ നിവാരണ കർമ്മമായിരുന്നു കണ്ണേറ് പാട്ട്. അപൂർവ്വം ചില തറവാട്ടു കാവുകളിൽ തെയ്യാട്ടത്തിനു മുന്നോടിയായി ഈ കണ്ണേറ് പാട്ടു നടക്കാറുണ്ട്. തറവാടിനു ബാധിച്ച നാവേറും കണ്ണേറും കൊട്ടിപ്പാടി ഒഴിപ്പിച്ചു കഴിഞ്ഞാൽ ഉച്ചനേരത്ത് തെയ്യമിറങ്ങും: ഉച്ചനേരത്ത് കൈത്തണ്ടയിൽ എഴുത്താണി കുത്തി ചോര ഒഴുകുന്നത് കൊണ്ട് തെയ്യത്തെ ഉച്ചബലിത്തെയ്യം എന്നു വിളിക്കുന്നു. കൂടുതൽ കഥ വീഡിയോയിൽ കേൾക്കാം 

To watch out:

https://youtu.be/M8QO8Lcq_rk?si=H1BcnxeGY5GhyeHC

 

ഉച്ചബലി തെയ്യം (ഉച്ചേലി)

വടക്കെ മലബാറിലെ തെയ്യക്കോലങ്ങളിൽ അപൂർവ്വമായ തെയ്യമാണിത്.പഴയ കാലത്ത് പ്രഭു കുടുംബങ്ങളിലും പ്രബല തറവാടുകളിലും കർക്കിടക മാസത്തിൽ നടത്തിവന്നിരുന്ന ദുർദേവതാ നിവാരണ കർമ്മമായിരുന്നു കണ്ണേറ് പാട്ട്. അപൂർവ്വം ചില തറവാട്ടു കാവുകളിൽ തെയ്യാട്ടത്തിനു മുന്നോടിയായി ഈ കണ്ണേറ് പാട്ടു നടക്കാറുണ്ട്. തറവാടിനു ബാധിച്ച നാവേറും കണ്ണേറും കൊട്ടിപ്പാടി ഒഴിപ്പിച്ചു കഴിഞ്ഞാൽ ഉച്ചനേരത്ത് തെയ്യമിറങ്ങും ഉച്ചനേരത്ത് കൈത്തണ്ടയിൽ എഴുത്താണി കുത്തി ചോര ഒഴുകുന്നത് കൊണ്ട് തെയ്യത്തെ ഉച്ചബലിത്തെയ്യം എന്നു വിളിക്കുന്നു.


മന്ത്രമൂർത്തി ആയി കെട്ടിയാടുന്ന ഒരു തെയ്യമാണ് ഉച്ചേലി .കണ്ണെഴുത്തും കിരീടവും മാത്രമാണ് ഈ തെയ്യത്തിന്റെ മുഖത്തെഴുത്ത്. കുരുത്തോല കൊണ്ടുള്ള ആട അരയിൽ ധരിക്കുന്നു. കയ്യിൽ വാൾ അല്ലെങ്കിൽ പിച്ചാത്തി ഉണ്ടായിരിക്കും...മലയ സമുദായം ആണ് കോലധാരികൾ.

എന്നാൽ പയ്യന്നൂർ 'ചതുർഘടിയിൽ' ഈ തെയ്യം മലയ സമുദായത്തിന് പകരം വണ്ണാൻ സമുദായക്കാരാണ് കെട്ടുക.

Description

Ucha Bali Theyyam

In olden days, Kanner Patt was a rite to ward off evil spirits, which was performed in the month of Karkitaka in noble families and dominant clans. In some rare ancestral villages, this Kanner song is performed before theyatam. After the Navar and Kanner affected by tharvad are emptied from the Kotipadi, the Theiyam will be performed at noon: Theiyam is called Uchabalitheyam because the blood flows out by stabbing the Ezhutani on the wrist at noon. You can hear more of the story in the video

Kavu where this Theyyam is performed