Theyyam Details

  • Home
  • Theyyam Details

Vairajathan Theyyam / Valoonnan Theyyam / Veera Bhadran Theyyam / Thattum Theyyam / Malarjan Theyyam / Rakthajathan Theyyam / Veerabhadraswami Theyyam / Rakthajathaneeswaran Theyyam

Feb. 12, 2024

Description

VAIRAJATHAN / VEERABHADRAN / THATTUM THEYYAM വൈരജാതന്‍ അഥവാ വീര ഭദ്രന്‍ (തട്ടും തെയ്യം):

ശിവന്റെ ആജ്ഞ ധിക്കരിച്ചു കൊണ്ട് പിതാവായ ദക്ഷന്‍ നടത്തുന്ന യാഗത്തില്‍ പങ്കെടുക്കാന്‍ പോയ സതീ ദേവി അപമാനിതയാവുകയും യാഗാഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്തതിനേ തുടര്‍ന്ന്‍ കുപിതനായ ശിവന്‍ തന്റെ ജട പറിച്ചു നിലത്തടിച്ചപ്പോള്‍ അതില്‍ നിന്ന് ഉണ്ടായതാണ് വൈരജാതന്‍ (വൈരിഘാതകന്‍) എന്നാണ് വിശ്വാസം. വീര ഭദ്രന്‍ എന്നും ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. അത് പോലെ രക്തജാതനെന്നും വമ്പന്‍ തമ്പുരാനെന്നും വൈരജാതന്‍ അറിയപ്പെടുന്നു. നായന്മാരുടെ മറ്റൊരു പ്രധാന ദൈവമാണ് ഈ തെയ്യം. തന്റെ സഹോദരിയായ കാളിയെയും കൂട്ടി ദക്ഷന്റെ യാഗശാല തീവെച്ചു നശിപ്പിക്കുകയും ദക്ഷന്റെ കഴുത്തറക്കുകയും ചെയ്ത വൈരജാതനീശ്വരനെ സന്തുഷ്ടനായ പിതാവ് ശിവന്‍ ഭൂമിയിലേക്ക് ക്ഷേത്ര പാലകന്റെയും വേട്ടയ്ക്കൊരു മകന്റെയും സഹായത്തിനായി അയച്ചു. ഇവര്‍ മൂവരും കൂടിയാണ് എന്‍വാഴി പ്രഭുക്കന്മാരെ യുദ്ധത്തില്‍ കീഴടക്കി കോലത്തിരി രാജാവിന് അള്ളടം നാട് നേടിക്കൊടുത്തത്.

വൈരജാതന്റെ തെയ്യത്തിന്റെ ആരൂഡം മാടത്തിലാണ്. രണ്ടോ മൂന്നോ വര്ഷം കൂടുമ്പോഴാണ് ഈ തെയ്യം കെട്ടിയാടുക. ഈ തെയ്യത്തിന്റെ വെള്ളാട്ടം ഉറഞ്ഞാടിയെത്തിയാല്‍ കാവില്‍ തിങ്ങി നിറഞ്ഞവര്‍ പരിഭ്രാന്തരാവാറുണ്ട്. പീഠത്തില്‍ കയറി വിളിച്ചുണര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ ഉന്മാദാവസ്ഥയാണ്. പൊതച്ച മുടിയും മുഖത്തെഴുത്തും ഉള്ള തെയ്യത്തെപ്പോലെ വെള്ളാട്ടവും വാളും പരിചയമായി പാഞ്ഞിറങ്ങി ആളുകളെ പരിച കൊണ്ട് തട്ടാന്‍ തുടങ്ങും. അത് കൊണ്ട് വൈരജാതന്റെ വെള്ളാട്ടത്തെ ആളുകള്‍ ‘തട്ടും വെള്ളാട്ടം’ എന്നാണു പറയുക. തെയ്യത്തെ ‘തട്ടും തെയ്യമെന്നും’ പറയും. വൈരജാതന്റെ തട്ട് കിട്ടിയാള്‍ അടുത്ത കളിയാട്ടത്തിനു മുമ്പേ പ്രാണന്‍ വെടിയും എന്നൊരു വിശ്വാസം നിലവിലുള്ളത് കാരണമാണ്‌ തട്ട്കൊള്ളാതിരിക്കാന്‍ ആളുകള്‍ പരക്കം പായുന്നത്. അരമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഈ രൌദ്രഭാവം മാറിയാല്‍ പിന്നെ തെയ്യം ശാന്തനായി മാറും.

വമ്പരിൽ മുമ്പനാണ് വൈരജാതൻ. ശക്തിയുടെ പ്രതീകമാണ് ഈ ദേവൻ. ദക്ഷൻ്റെ യാഗഭൂമിയിൽ വീരഭദ്രസ്വമി കാട്ടിയ ശൗര്യവും പരാക്രമവും അനുസ്മരിപ്പിക്കുന്നതാണ് വൈരജാതൻ്റെ തട്ടും വെള്ളാട്ടം. യാഗ ഭൂമിയിൽ സർവ്വരേയും കൊന്നൊടുക്കുന്നത് അനുസ്മരിച്ചാണ് തെയ്യവും കണ്ണിൽ കാണുന്നവരെയെല്ലാം തട്ടുന്നത്. അള്ളടസ്വരൂപത്തിൽ ക്ഷേത്രപാലകനോളം തന്നെ ആരാധിക്കപ്പെടുന്ന ദേവനാണ് വൈരജാതനും.

കാസര്‍ഗോഡ്‌ ജില്ലയിലെ ചെറുവത്തൂര്‍ കമ്പിക്കാത്തിടം മാടത്തിലാണ് (തറവാട്ടിലാണ്) ഈ ദൈവം ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് പിലാത്തറയിലും തൃക്കരിപ്പൂര്‍ തങ്കയം മാടത്തിന്‍ കീഴ് കാവിലുമാണ് വൈരജാതനെന്നും വീരഭദ്രനെന്നും പേരുള്ള ഈ തെയ്യവും വെള്ളാട്ടവും കെട്ടിയാടുന്നത്‌. വീരഭദ്രന്റെ പള്ളിയറയെ മാടം എന്ന പേരിട്ടാണ്‌ വിളിക്കുന്നത്‌. കരണമൂര്‍ത്തി എന്ന ആചാരപ്പേരുള്ള വണ്ണാനാണ് അതിവീരശൂര പരാക്രമിയായ ഈ ശിവാംശദേവനെ കെട്ടിയാടാന്‍ അവകാശമുള്ളയാള്‍.

വീരഭദ്രൻ ഒറ്റ നോട്ടത്തിൽ വൈരജാതനു സമം ആണ്. പ്രധാനമായും ഇല്ലങ്ങളിൽ കെട്ടിയാടുന്ന കോലസ്വരൂപം. വൈരജാതന്റെ പോലെ വളരെ സങ്കീർണ്ണമായചടങ്ങുകൾ ഇല്ല വീരഭദ്രന്. കൊടിയിലപിടി , വെള്ളാട്ടം ,തെയ്യം എന്നിങ്ങനെയാണ് ചടങ്ങുകൾ. വീരഭദ്രൻ, വൈരജാതൻ എന്നീ തെയ്യങ്ങൾ ഒരു മൂർത്തിയുടെ രണ്ടു ഭാവങ്ങൾ ആണെന്ന് പറയപ്പെടുന്നു. രൗദ്രത കുറച്ചു കുറഞ്ഞതും മറ്റേത്‌ അതിരൗദ്രവും എന്നിരുന്നാലും സങ്കല്പം ഒന്ന് തന്നെ...

അള്ളടം നാട്ടിലെ ദുഷ്പ്രഭുക്കളെ നശിപ്പിക്കാൻ ക്ഷേത്രപാലകനോടൊപ്പം വൈരജാതനും പടക്കിറങ്ങി. പടക്കുശേഷം, വൈരജാതൻ ചെറുവത്തൂരിലെ കമ്പിക്കാനിടത്തിലാണ് ആദ്യം വസിച്ചതു. അത്യുത്തരകേരളത്തിൽ വൈരജാതന്റെ തിറ കെട്ടിയാടാറുണ്ട്. രക്തജാതൻ പൂക്കുന്നത്ത് വൈരജാതൻ എന്നി തെയ്യങ്ങളും വൈരജാതന്റെ സങ്കല്പത്തിലുള്ളതാണ്.

കേരളത്തിന്റെ വടക്ക് ഭാഗത്ത് പണ്ട് അള്ളടസ്വരൂപം എന്ന പേരില്‍ ഒരു രാജവംശം ഉണ്ടായിരുന്നു. അള്ളടം നാട് ഭരിച്ചു മുടിച്ചിരുന്ന എട്ടു ദുഷ്പ്രഭുക്കന്മാനരില്‍ നിന്നും പടവെട്ടി രാജ്യം പിടിക്കാന്‍ സാമൂതിരിക്കൊലോത്തു നിന്നും വന്ന വീരനായിരുന്നു ക്ഷേത്രപാലകന്‍, നെടിയിരിപ്പ് സ്വരൂപത്തിൽ സാമൂതിരിയുടെ പടനായകനാണ് ഈ താടിവെച്ച തമ്പുരാൻ. കോലസ്വരൂപതിലെ രാജകുമാരനായ കേരളവർമ്മയ്ക്ക് നെടിയിരിപ്പ് സ്വരൂപത്തിലെ പങ്കിപുല്ലേരി തമ്പുരാട്ടിയെ സ്വന്തമാക്കിയപ്പോൾ അവരുടെ ആഗ്രഹപ്രകാരം അള്ളടസ്വരൂപം പിടിച്ചെടുക്കാൻ കോലത്തിരി കോപ്പുകൂട്ടി. ക്ഷേത്രപാലകൻ കോലത്തിരിക്ക് വേണ്ടി അള്ളടസ്വരൂപം പിടിച്ചടക്കി. മൂവരും ചേർന്ന് ഭൂമിയില്‍ ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ടരെ പരിപാലിച്ചു. അള്ളടസ്വരൂപത്തിലെ അള്ളോൻ, മന്നോൻ കൂക്കളോൻ, തുടങ്ങി എട്ടു പ്രഭുക്കന്മാരെയും വധിച്ച്‌ കേരളവർമ്മയെ അള്ളടസ്വരൂപത്തിന്റെ അധികാരമേൽപ്പിച്ചു.


തുടർന്ന് ഈ ദേവൻ മുളവന്നൂർ ഭഗവതിയുടെ കൂടെ ആരൂഡമുറപ്പിച്ചു. ഭഗവതി ദേവനു പ്രത്യേക സ്ഥാനം നൽകി ആദരിക്കുകയും പിന്നീട് ആ ദേവൻ “രക്തജാതനീശ്വരൻ” എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു.
ഈ ദേവന്‍ പല നാടുകളില്‍ പല പേരിൽ അറിയപ്പെടുന്നു.

വണ്ണാൻ, മാവില്ലൻ തുടങ്ങിയവർ കെട്ടിയാടുന്ന തെയ്യം.

വൈരജാതന്‍ അഥവാ വീരഭദ്രന്‍ തെയ്യം കാണുവാന്‍:
http://www.youtube.com/watch?v=dApMN2nPNF4
http://www.youtube.com/watch?v=gcB05zednYk
കടപ്പാട്: കേരള ടൂറിസം

Description

VAIRAJATHAN / VEERABHADRAN / THATTUM THEYYAM

It is believed that Sati, who went to participate in the sacrifice of her father Daksha, was humiliated and committed suicide by jumping into the sacrificial fire, after which an angry Shiva tore off her braid and slammed it on the ground. This deity is also known as Veera Bhadra. Similarly, Vairajata is known as Raktajata and Vambata Tampura. This Theyam is another important deity of the Nayans. Along with his sister Kali, Vairajataneswara destroyed Daksha's sacrificial pyre and beheaded Daksha, and was sent to Earth by his pleased father Shiva to help a temple keeper and a hunting son. These three also conquered the Envazhi nobles in the war and won the Alladam land for the Kolathiri king.

Vairajata's Theiyat Arudam is in the cave.

This tie is tied every two or three years. When the flood of this Theiyat comes, the people who are crowded in Kavil are panicked. After getting on the pedestal and waking up, then it is frenzy. Like a Theiyat with braided hair and a face tattoo, Vellattam and his sword would rush in familiarly and start hitting people with their shields. That's why the people of Vairajathan's Vellattam say 'Thattum Vellattam'. Theiya is called 'Tattum Theiya'. There is a belief that anyone who gets hit by Vairajata will be shot by Prana before the next game, so people are scrambling to avoid getting hit. If this raudrabhava that lasts for half an hour goes away, then Theyam will become calm.

This deity first appeared in Cheruvathur Kambikathitam Maadam (Tharavat) in Kasaragod district. Later, this Theiya and Vellatta, named Vairajathan and Veerabhadra, are tied together in Pilathara and Thrikaripur Thangayam Madatin Kier Kavi. Veerabhadra's palliyara is known as Madam. Vanna with the ritual name of Karanamurthy is the one who has the right to bind this mighty Shivamshadev.

To see Vairajata or Veerbhadra Teyam:

http://www.youtube.com/watch?v=dApMN2nPNF4

http://www.youtube.com/watch?v=gcB05zednYk

 Credit: Kerala Tourism

Kavu where this Theyyam is performed