Theyyam Details

  • Home
  • Theyyam Details

Veerarkali (Veerali) Theyyam

Feb. 11, 2024

Description

VEERARKALI THEYYAM

പുതിയ ഭഗവതിയുടെ അനുചര വൃന്ദങ്ങളില്‍ പ്രധാനിയായ ദേവതയാണ് വീരര്‍ കാളി. പാര്‍വതി ദേവിയുടെ അംശാവതാരമായ കാളി തന്നെയാണ് വീരര്‍ കാളി എന്നറിയപ്പെടുന്ന വീരകാളിയമ്മ. വീര്‍പാല്‍ കുളത്തില്‍ വീരകാളിയുടെ നിഴല്‍ കാണാന്‍ പള്ളിമഞ്ചല്‍ കയറി വന്ന പെരിങ്ങളായി കൈമള്‍ക്ക് ദര്‍ശനം കൊടുത്ത ദേവതയാണ് വീരര്‍ കാളി. പടകാളി എന്നും വീരകാളി എന്നും ഈ രണദേവ അറിയപ്പെടുന്നുണ്ട്.  

തന്റെ പരമ ഭക്തനായ പെരിങ്ങളായി കൈമള്‍ക്ക് ദേവി സ്വപ്ന ദര്‍ശനം നല്‍കിയത് പ്രകാരം കുളക്കടവിലേക്ക് വന്ന കൈമള്‍ അവിടെ ഒന്നും കാണാത്തതിനാല്‍ ഇവിടെ ദേവിയുടെ സാന്നിധ്യം ഉണ്ടെങ്കില്‍ എനിക്കത് കാണിച്ചു തരട്ടെ എന്ന് പ്രാര്‍ഥിച്ചപ്പോള്‍ കൈമളുടെ മകുട കുട പറന്നു ചെന്ന് വീടിന്റെ പടിഞ്ഞാറ്റയില്‍ ചെന്ന് സ്ഥാനമുറപ്പിക്കുകയും വീര കാളിയുടെ കൂടെ ഉണ്ടായിരുന്ന പുതിയ ഭഗവതിവീരന്‍, ഭദ്രകാളി എന്നിവര്‍ക്ക് കൂടി പടിഞ്ഞാറ്റയില്‍ സ്ഥാനം നല്‍കുകയും അവരുടെ കോലം സ്വരൂപം കെട്ടിയാടിക്കുകയും ചെയ്തുവത്രേ.

 
വണ്ണാന്‍ സമുദായക്കാര്‍ തന്നെയാണ് ഈ തെയ്യക്കോലവും കെട്ടിയാടുന്നത്‌. സാധാരണ ഗതിയില്‍ പുതിയ ഭഗവതിയുള്ള ക്ഷേത്രങ്ങളില്‍ മാത്രമേ ഈ ദേവിയുടെ കോലം ഉണ്ടാകാറുള്ളൂ. അര്‍ദ്ധ രാത്രിയിലാണ് ഈ തെയ്യത്തിന്റെ പുറപ്പാട് എന്നുള്ളത് കൊണ്ട് പലര്‍ക്കും ഈ തെയ്യത്തെക്കുറിച്ചു കേട്ടറിവ് മാത്രമേയുള്ളൂ. എന്നാല്‍ ചിലയിടങ്ങളില്‍ ഇത് പകല്‍ സമയത്തും കെട്ടിയാടിക്കാറുണ്ട്. വീരന്‍ തെയ്യത്തെപ്പോലെ വീരാളി തെയ്യവും അത്ര പ്രാധാന്യമുള്ള തെയ്യമായി ആളുകള്‍ കണക്കാക്കുന്നില്ല എന്നഭിപ്രായം ഉണ്ട്. ഇത് രണ്ടും പുതിയ ഭഗവതിയുടെ അനുചര വൃന്ദമാണ്‌.
 
വീരകാളി തെയ്യത്തിന്റെ വീഡിയോ കാണാന്‍:
http://www.youtube.com/watch?v=tCiKcLoBss4
Source: theyyam ritual (vengara.com)
 
വീരാളി /വീരർകാളി

പാർവതീ ദേവിയുടെ അംശാവതാരമായി ഭൂമിയില് ജന്മമെടുത്ത ദേവതയാണ്‌ വീരകാളി.ശിവന്റെ ഭൂതഗണങ്ങളോട്‌ ദേവി കോപിച്ചപ്പോള് ആ കോപത്തില് നിന്നും ഉണ്ടായ രൂപം ഭൂമിയില് തന്റെ ഭക്‌തരുടെ മകളായി ജന്മമെടുത്തു എന്നാണ്‌ ഐതിഹ്യം. പുതിയ ഭഗവതിയുടെ ഐതിഹ്യത്തിലും വീരകാളിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌ സകലരരേയും കൊന്ന്‌ പ്രതികാര ദേവതയായി മാറിയ പുതിയ ഭഗവതി വില്ല്വാപുരം കോട്ട ചുട്ടെരിച്ച് തെക്കുദിശയിലേക്ക്‌ യാത്ര തിരിക്കുന്നു. പുതിയ ഭഗവതി പിന്നീട് എത്തിച്ചേരുന്നത്‌ കാഞ്ഞങ്ങാടിനടുത്ത് മാതോത്തമ്പലത്തിന്റെ സമീപത്താണ്‌. വീരകാളിയുടെ ആസ്ഥാനമായിരുന്നത്രേ മാതോത്തമ്പലം. എന്നാല് പുതിയ ഭഗവതിയുടെ രൗദ്ര രൂപം മനസ്സിലാക്കിയ വീരകാളിയമ്മ ക്ഷേത്ര വാതിൽ തുറക്കാൻ പോലും തയ്യാറായില്ലത്രേ. ഇത്രയും രൗദ്ര രൂപത്തിലുള്ള ദേവിയോട് സൗഹൃദം പറ്റില്ലെന്നും വീരകാളിയമ്മ മറുപടി നൽകി. എന്നാൽ പിന്നീട്‌ വന്നത്‌ മഹാദേവന്റെ പൊന്മകളായ പുതിയ ഭഗവതിയാണെന്ന്‌ തിരിച്ചറിഞ്ഞ വീരകാളിയമ്മ ഭഗവതിയെ വരവേല്ക്കുകയും തന്റെ വലതു ഭാഗത്ത്‌ സ്ഥാനം നല്കുകയും ചെയ്‌തു എന്നാണ്‌ ഐതിഹ്യം. പിന്നീട് മാതോത്തമ്പലത്തിൽ നിന്നും വീരകാളിയമ്മ പിൻവാങ്ങുകയും പുതിയ ഭഗവതിയുടെ അള്ളടസ്വരൂപത്തിലെ ആരൂഢ സ്ഥാനമായി മാതോത്തമ്പലം മാറുകയും ചെയ്തു. ഈ ഐതീഹ്യകഥയുടെ അനുസ്മരണമെന്നോണം പുതിയ ഭഗവതിയോടൊപ്പം വീരകാളിയമ്മയ്ക്കും കാവുകളില് സ്ഥാനം നൽകി കെട്ടിയാടിക്കുന്നു.

പുതിയഭഗവതിക്ക് സ്ഥാനം ലഭിച്ചിട്ടുള്ള മിക്കയിടങ്ങളിലും പരിവാരമൂർത്തിയായി പാടാർകുളങ്ങര വീരനോടൊപ്പം വീരാളിയമ്മയേയും കെട്ടിയാടിച്ചു പോരുന്നു. പുലർച്ചെ പുതിയ ഭഗവതിയുടെ പുറപ്പാടിന് മുന്നേയാണ് വീരാളിയമ്മ അരങ്ങിലെത്തുക. പുതിയ ഭഗവതിയുടെ അതേ മുടി തന്നെ വീരകാളിയമ്മയ്ക്കും ഉപയോഗിക്കാറ്.

Description

VEERARKALI THEYYAM

Veerar Kali is the preeminent deity in the Anuchara Vrindas of the new Bhagavati. Veerakaliyamma, also known as Veerar Kali, is Kali, an incarnation of Goddess Parvati. Veerar Kali is the goddess who gave darshan to Kaimal as a fairy who came up to the pallimanchal to see the shadow of Veerakali in the Veerpal pond. This Ranadeva is known as Patakali and Veerakali.

According to the dream vision given to Kaimal by her devotee Perikai, Kaimal came to Kulakadav and did not see anything there, and prayed that if there is a presence of the Goddess, please show her to me, Kaimal's crown umbrella flew away and placed in the west of the house, and the new Bhagavathy, Veeran, and Bhadrakali who were with Veera Kali also placed them in the west. Kolam also tied his body.

The people of the Vannan community also build this Theiyakolam. Normally only temples with new Bhagavati have Kolam of this Goddess. Many people have only hearsay about this Theiyat as it takes place in the middle of the night. But in some places it is also tied during the day. There is an opinion that people do not consider Veerali Theiya as important as Veeran Theiya. Both of these are Anuchara Vrindas of the new Bhagwati.

To watch Veerakali Theyat's video:

http://www.youtube.com/watch?v=tCiKcLoBss4

Source: theyyam ritual (vengara.com)

Kavu where this Theyyam is performed