Theyyam Details

  • Home
  • Theyyam Details

Vettakkorumakan Theyyam

Feb. 12, 2024

Description

വേട്ടക്കൊരുമകൻ:

കുറുംബ്രനാട്ട് സ്വരൂപത്തിന്റെ കുലദൈവതയാണ് വേട്ടക്കൊരുമകൻ. 

വനവാസകാലത്ത് വ്യാസന്റെയും ശ്രീകൃഷണന്റെയും നിര്‍ദ്ദേശ പ്രകാരം പാശുപതാസ്ത്രം ലഭിക്കുന്നതിനായി അര്‍ജ്ജുനന്‍ ശിവനെ തപസ്സ് ചെയ്യുകയും അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വര ന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം. ഉത്തര കേരളത്തില്‍ നായര്‍ സമുദായക്കാരുടെ പ്രധാനപ്പെട്ട തെയ്യങ്ങളില്‍ ഒന്നായ ഈ തെയ്യം അവരില്‍ പലരുടേയും കുടുംബ പരദേവതകൂടിയാണ്. ഈ തെയ്യത്തിന്റെ പുരാവൃത്തങ്ങളില്‍ പുരാണങ്ങളിലെ കഥാപാത്രങ്ങളും ജീവിച്ചിരുന്ന പോരാളികളും ഇഴ ചേര്‍ന്ന കഥകള്‍ കാണാം. പൊതുവേ ശാന്ത ശീലനായി കാണപ്പെടുമെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്. വെട്ടേക്കാരന്‍, കിരാത മൂര്‍ത്തി, വേട്ടക്കൊരു സ്വാമി, വേട്ടയ്ക്കരമകന്‍ എന്നെല്ലാം ഈ ദേവന്‍ അറിയപ്പെടുന്നുണ്ട്. ആദ്യകാലത്ത് വെട്ടേക്കരുമകന്‍ എന്നാണു അറിയപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ വേട്ടയ്ക്കൊരുമകന്‍ എന്നാണു അറിയപ്പെടുന്നത്. വേട്ടയ്ക്ക് + അര (അരന്റെ = ശിവന്‍) മകന്‍ വെട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനുമായതായായി ആളുകള്‍ വിശ്വസിക്കുന്നു.

ബാലുശ്ശരി കോട്ടയാണ് വേട്ടയ്ക്കൊരു മകന്റെ പ്രധാന ആസ്ഥാനം. നായര്‍മാരുടെ പരദേവത എന്ന് പറഞ്ഞാല്‍ മലബാറില്‍ വേട്ടയ്ക്കൊരുമകനാണ്. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നീലേശ്വരം,  കോട്ടയ്ക്കല്‍, പെരുവല്ലൂര്‍, കായംകുളം, അമ്പലപ്പുഴ തുടങ്ങിയ നിരവധി ക്ഷേത്രങ്ങളില്‍ വലിപ്പത്തിലും പ്രൌഡിയിലും മുന്നിട്ടു നില്‍ക്കുന്നത് നിലമ്പൂര്‍ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രമാണ്.

കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രങ്ങള്‍ കണ്ടു വരുന്നുണ്ടെങ്കിലും കണ്ണൂര്‍ കാസര്‍ഗോഡ്‌ ജില്ലകളില്‍ മാത്രമാണ് വേട്ടയ്ക്കൊരു മകന്‍ തെയ്യം കെട്ടിയാടുന്നത്‌.

ഇഷ്ടവരം നേടാനായി തപസ്സനുഷ്ടിച്ച അര്‍ജുനനെ പരീക്ഷിക്കുന്നതിനായി വേടരൂപം ധരിച്ച പരമശിവന്‍ കാമാര്‍ത്തനായി പാര്‍വതിയെ പ്രാപിക്കുകയും അങ്ങിനെ വേട്ടയ്ക്കൊരുമകന്‍ ജനിക്കുകയും ചെയ്തു. കാക്കയെപ്പോലെ കണ്ണുള്ളവനും പതുക്കെ നടക്കുന്നവനുമായിരുന്നു വേട്ടയ്ക്കൊരു മകന്‍. ശ്രീ ശാസ്താവിന്റെ അവതാരമായ വേട്ടയ്ക്കൊരു മകന്റെ അമിത പ്രഭാവം കണ്ടു ഭയന്ന ദേവകള്‍ വേട്ടയ്ക്കൊരുമകനെ ഭൂമിയിലേക്ക് പറഞ്ഞയക്കാന്‍ ആവശ്യപ്പെട്ടതിന്‍ പ്രകാരം ശിവന്‍ വേട്ടയ്ക്കൊരു മകന് ചുരിക നല്‍കി അങ്ങിനെ ചെയ്യുകയും ഭൂമിയിലെത്തിയ വേട്ടയ്ക്കൊരുമകന്‍ പല ദിക്കിലും സഞ്ചരിച്ച് കുറുമ്പ്രനാട്ടിലെത്തുകയും ബാലുശ്ശേരിയിലെ പേരുകെട്ട കാറകൂറ തറവാട്ടിലെ നായര്‍ സ്ത്രീയെ കല്യാണം കഴിച്ചു അവിടെ താമസിക്കുവാന്‍ തുടങ്ങുകയും ചെയ്തു. അതില്‍ അവര്‍ക്കൊരു കുട്ടി ജനിക്കുകയും ചെയ്തു.

ഇവരുടെ സ്വന്തമായിരുന്ന ബാലുശ്ശേരിക്കോട്ട അന്യായമായി കുറുമ്പ്രാന്തിരിമാതിരിമാര്‍ കയ്യടക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ പോരാളിയായ വേട്ടയ്ക്കൊരു മകന്റെ ആവശ്യാര്‍ത്ഥം അവര്‍ കൊട്ട വിട്ടുകൊടുക്കാന്‍ തീരുമാനിച്ചുവെങ്കിലും വേട്ടയ്ക്കൊരു മകനെ പരീക്ഷിക്കാന്‍ കുറുമ്പ്രാന്തിരിമാര്‍ തടസ്സങ്ങള്‍ വെച്ച്. തന്റെ ഏഴു വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെയും കൂട്ടി എല്ലാ തടസ്സങ്ങളും മാറ്റി കുറുമ്പ്രാന്തിരിയുടെ മുന്നിലെത്തി. അവിടെ വെച്ച് കുറുമ്പ്രാതിരിയെ അത്ഭുത പരതന്ത്രനാക്കികൊണ്ടു അവിടെ കൂട്ടിയിട്ട ആയിരക്കണക്കിന് തേങ്ങകള്‍ നിമിഷങ്ങള്‍ക്കകം ആ പിഞ്ചു പൈതല്‍ ഉടച്ചു തീര്‍ത്തു. ഇതോടെ വേട്ടയ്ക്കൊരു മകന്റെ ശക്തി മനസ്സിലാക്കിയ കുറുമ്പ്രാതിരി പ്രത്യേക സ്ഥാനം നല്‍കി ആദരിക്കുകയും ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് വേട്ടയ്ക്കൊരു മകന്റെ വെള്ളാട്ടം നിരവധി നാളികേരം നിരത്തി വെച്ച് ഉടയ്ക്കാറുണ്ട്. വേട്ടയ്ക്കൊരു മകന്റെ അനുഷ്ഠാനങ്ങളില്‍ പ്രധാനമാണ് ഈ തേങ്ങയുടയ്ക്കല്‍. ഇത് പന്തീരായിരം തേങ്ങയേറെന്നാണ് അറിയപ്പെടുന്നത്.

തോറ്റം പാട്ടില്‍ ഇതേ പറ്റി പറയുന്നത് ഇങ്ങിനെയാണ്‌:
“നായരായി പുറപ്പെട്ടു നാളികേരം തകര്പ്പാന്‍ 
നാഴികാമൂന്നു ഇരുപതോരായിരം നല്‍തേങ്ങയും 
കുടു കുടാ ഇടിപോലെ തകര്‍ത്താടിവരുന്നവന്‍
കുടുകുടാ ഇടിയും നല്ലിളം ചേകോന്‍ കളിയും
ഓര്‍ത്താലത്ര കീര്‍ത്തിയെഴും 
ബാലുശ്ശേരി കോട്ടയില്‍ വാണ 
വേട്ടയ്ക്കൊരു മകന്‍ തുണക്കേകണം നമുക്ക്”

ദേവ ഗായകവൃന്ദ പരമ്പരയില്‍ പെട്ടവരെന്ന് വിശ്വസിക്കുന്ന കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ പുന്നാട് എന്ന പ്രദേശത്ത് കൂടുതലായി താമസിച്ചു വരുന്ന തെയ്യംപാടി നമ്പ്യാന്മാര്‍ ഈ ക്ഷേത്രങ്ങളില്‍ പാട്ടും കളമെഴുത്തും നടത്താറുണ്ട്‌.

നെടിയിരുപ്പ് സ്വരൂപത്തില്‍ ക്ഷേത്രപാലകന്റെ കൂടെയും മറ്റിടങ്ങളില്‍ ഊര്പ്പഴശ്ശിയുടെ കൂടെയും വേട്ടയ്ക്കൊരു മകന്‍ സഞ്ചരിച്ചു എന്നാണ് വിശ്വാസം. വേട്ടയ്ക്കൊരു മകന്‍ തെയ്യത്തിന്റെ കൂടെ ക്ഷേത്രപാലകനും ഊര്‍പ്പഴശ്ശിയും കെട്ടിയാടിക്കാറുണ്ട്. വണ്ണാന്‍ സമുദായക്കാരാണ് ഈ തെയ്യം കെട്ടിയാടുന്നത്‌. ദേഹത്ത് പച്ച നിറം ഉപയോഗിക്കുന്ന അപൂര്‍വ്വം തെയ്യങ്ങളില്‍ ഒന്നാണിത്. വണ്ണാന്‍മാരില്‍ ആചാരപ്പേരു ലഭിച്ചവര്‍ മാത്രം കെട്ടിയാടെണ്ട തെയ്യങ്ങളാണ്‌ വേട്ടയ്ക്കൊരു മകന്‍, ക്ഷേത്രപാലകന്‍, വൈരജാതന്‍ എന്നിവ.

വേട്ടയ്ക്കൊരു മകനെ ശാസ്താവ് എന്ന പേരില്‍ കെട്ടിയാടുന്ന അപൂര്‍വമായ ഒരു കോട്ടമാണ് നരീക്കോടു നടുവലത്ത് കോട്ടം. മറ്റ് സ്ഥലങ്ങളില്‍ ഊര്പ്പഴശ്ശി, വേട്ടയ്ക്കൊരു മകന്‍ എന്നിവര്‍ ഒന്നിച്ചാണ് പുറപ്പാടെങ്കില്‍ ഇവിടെ ശാസ്താവിനു പ്രത്യേക കോലമാണ്. മാത്രമല്ല, ഊര്പ്പഴശ്ശിക്ക് പകരം ശാസ്താവിന്റെ തോഴനായി വരുന്നത് വൈഷ്ണവംശമുള്ള ദേവന്‍ കരിവേടനാണ്. മുഖത്തെഴുത്തിലും ചമയങ്ങളിലും ഈ തെയ്യത്തിനു ഊര്പ്പഴശ്ശിയുമായി നല്ല വിത്യാസമുണ്ട്. കുടകില്‍ ജോലി ചെയ്തിരുന്ന കുന്നുമ്മല്‍ തറവാട്ട് കാരണവരുടെ കൂടെ ഒരിക്കല്‍ കള്ളന്‍മാരുടെയും പുഴയുടെയും മദ്ധ്യേ പെട്ടു രക്ഷപ്പെടാന്‍ അവസരമില്ലാതിരു ന്നപ്പോള്‍ കുടകില്‍ വെച്ച് ആരാധിച്ചിരുന്ന ശാസ്താവീശ്വാരനെ വിളിച്ച് കരഞ്ഞപ്പോള്‍ അദ്ദേഹം കുതിരപ്പുറത്തേറി വന്നു കാരണവരെ രക്ഷിച്ചുവെന്നും പിന്നീട് നരീക്കോടു നടുവലത്ത് വീട്ടിന്റെ കൊട്ടിലകത്ത് തോഴനായ കരിവേടന്റെ കൂടെ വന്നു കുടിയിരുന്നുമെന്നാണ് തെയ്യത്തിന്റെ വാമൊഴികളില്‍ നിന്ന് മനസ്സിലാക്കാന്‍ പറ്റുന്നത്.

വെള്ളൂർ കൊട്ടണചേരിയിൽ വേട്ടയ്ക്കൊരുമകൻ ദൈവം വന്ന കഥ പറയുന്നത് ഇങ്ങിനെയാണ്‌ ബാലുശ്ശേരി കോട്ടാധിപന്‍ വേട്ടയ്ക്കൊരുമകനും കൂട്ടുകാരന്‍ ഊര്പ്പഴശ്ശിയും കൂടെ വടക്കോട്ട്‌ പട നയിച്ച്‌ കുറുമ്പ്രനാടും മറ്റും കീഴടക്കി കോലത്ത് നാട്ടിലെത്തി. അവിടത്തെ ദേശരക്ഷ ചെയ്യുന്ന പ്രമുഖ ദൈവങ്ങളുടെ ശക്തി കണ്ടു അമ്പരന്നുപോയി. അതില്‍ തളിപ്പറമ്പത്തപ്പന്‍, പയ്യന്നൂര്‍ പെരുമാള്‍, ചുഴലി ഭഗവതി, തിരുവര്‍ക്കാട്ട് ഭഗവതി തുടങ്ങിയവര്‍ ഉണ്ട്. അവരെ വണങ്ങി അള്ളട സ്വരൂപം പിടിക്കാന്‍ അങ്ങോട്ട്‌ പോയി. നാട് കീഴടക്കി തിരിച്ചു പോന്നു. സൈന്യത്തെ വിട്ടു ചങ്ങാതിയായ ഊര്പ്പഴശ്ശിയുടെ കൂടെ തെക്കോട്ടേക്ക് നടന്നു.

വഴിയില്‍ (വെള്ളൂരില്‍) യാത്രാക്ഷീണം തീര്‍ക്കാന്‍ ഇരുന്ന ഇവരുടെ മുന്നില്‍ വഴിപോക്കനായ തീയ്യന്‍ കൊട്ടന്‍ വരികയും അവന്‍ അവര്‍ക്ക് ദാഹം തീര്‍ക്കാന്‍ ഇളനീര്‍ നല്‍കുകയും ചെയ്തു. ജാതി ഭീകരത നില നില നിന്ന അക്കാലത്ത് നായര്‍ യോദ്ധാക്കന്‍മാരായ വേട്ടയ്ക്കൊരു മകനോട് കൂട്ടുകാരന്‍ ഊര്പ്പഴശ്ശി ഇളനീര്‍ സ്വീകരിക്കേണ്ട എന്ന് വിലക്കിയെങ്കിലും ദാഹം കാരണം വേട്ടയ്ക്കൊരു മകന്‍ അത് വാങ്ങി കുടിക്കാന്‍ തയ്യാറായി. ദ്വേഷ്യവും സങ്കടവും വന്ന ഊര്പ്പഴശ്ശി “എന്റെ ചങ്ങാതി കൊട്ടനെ ചാരിയ നീ ഇവിടെ തന്നെ കൂടിക്കോളൂ ഞാന്‍ പോകുന്നു എന്നും കാണാന്‍ പാകത്തില്‍ ആലക്കാട്ട് ഉണ്ടാകും നമുക്ക് മുഖത്തോടു മുഖം കാണാം” എന്ന് പറഞ്ഞു വേട്ടയ്ക്കൊരു മകനെ വിട്ടു യാത്രയായി. അങ്ങനെ കൊട്ടനെ ചാരിയ വേട്ടയ്ക്കൊരുമകൻ വെള്ളൂരിലും കൂട്ടുകാരനെ നോക്കികൊണ്ട് ഊര്പ്പഴശ്ശി (ഉർപഴച്ചി) ആലക്കാട്ട് കളരിയിലും നിലകൊണ്ടു

വേട്ടയ്ക്കൊരു മകനും ഊര്പ്പഴച്ചിയും വീഡിയോ കാണുവാന്‍ :
http://www.youtube.com/watch?v=9bdt5o-clFM
കടപ്പാട്: ട്രാവല്‍ കണ്ണൂര്‍
http://www.youtube.com/watch?v=CV9wAFJLio4
കടപ്പാട്: കേരള ടൂറിസം

 

Description

VETTAKKORUMAKAN 

It is believed that the divine child born to Parvati and Parameswara who took the form of a wild animal in order to obtain Pasupatastra during his exile, Arjuna performed penance on Lord Shiva as per Vyasa and Sri Krishna's instruction and gave the Pasupatastra to Arjuna. One of the most important Theiyams of the Nair community in North Kerala, this Theiyam is also the family deity of many of them. In the mythology of this Theiyat, stories are interwoven with mythological characters and real-life warriors. Although generally seen as calm, he is often regarded as short-tempered. This deity is known as Vettekaran, Kiratha Murthy, Vettakkoru Swami and Vettakkaramakan. Earlier it was known as Vettekarumakan, but now it is known as Vettakkarumaka. People believe that the son of Vetta + Ara (Arante = Shiva) is the son of Vetta and the son of Vetta.

Balussari Fort is the main headquarters of Vettayakoru Son. In Malabar, he is the son of a hunter if he is said to be the goddess of the Nairs. Among the many temples in different parts of Kerala like Nileswaram, Kottaikkal, Peruvallur, Kayamkulam, Ambalapuzha, Nilambur Vettakkorumakan Temple stands ahead in size and pride. In all the regions of Kerala, temples are found but only in Kasargod districts of Kannur, the temple of the son of the hunt is tied.

In order to test Arjuna, who had done penance to get the desired boon, Lord Shiva, who took the form of a hound, got Parvati as Kamartha and thus a son was born to the hound. A son of Vetta had eyes like a raven and walked slowly. Seeing the excessive effect of the son of Vettayakura, the incarnation of Shri Shasta, the devas were afraid to send Vettayakura's son to the earth, so Shiva gave Vettayakura's son a churika and after reaching the earth, Vettayakura's son traveled in many directions and reached Kurumbranadu. A child was born to them.

Balusserykota, which belonged to them, was unjustly occupied by the Kurumbranthirimathiri. But for the warrior Vetta's desire for a son, they decided to give up the basket, but the Kurumbrantiris put obstacles in their way to try a son for Vetta. Taking his seven-year-old son along with him, he crossed all obstacles and reached Kurumpranthiri. There, Kurumprathiri became a miracle worker, and within seconds, the little boy ate the thousands of coconuts that had been collected there. With this, Kurumprathiri, who understood the power of a son of a hunter, is honored with a special place and to commemorate this event, the Vellatam of a son of a hunter is broken by laying out many coconuts. This coconut slicing is important in the rites of a son of a hunter. It is known as the Twelve Thousand Coconuts.

The same is said in the Totam song: "Going out as dogs to break coconuts Three and twenty thousand Naltengas The one who comes crashing down like thunder Kudukuda Edi and Nallilam Chekon play He will be remembered as much as he will be In Balusherry Fort We need a son to help us hunt.”

Theyampadi Nambians, who mostly live in nearby Punnad area of Kannur district, who are believed to belong to the Deva Gayavarinda line, perform singing and kalamezhut in these temples.

It is believed that a son went hunting with the temple guardian in Nediirupup Swarup and in other places with Urpachassi. The temple keeper and Urpachassi used to fight with Theiyath, the son of a hunter. This theyam is tied by the Vannan community. This is one of the rare Theiyas that uses green color on the body. Among the Vannans, only a son of a hunter, a temple guard, and a vairajatha are the theiyams that are to be tied only by those who have received the customary name.

A rare Kotham is a Kotham on the middle right of Narikedu where a son of Vetta is tied as Shastav. In other places Urpachassi and Vettaikkoru son go out together, here it is a special kolam for Shasta. Moreover, the Vaishnavism deity Karivedan replaces Urpachassi as Shasta's son. This Theiya has a good difference with Urpachassi in facial expression and grooming. It can be understood from Theiyat's statements that once Kunummal Tarawat Karana, who was working in Kodak, was trapped between thieves and the river, and when there was no chance to escape, he called Shastaveeswaran, who was worshiped in Kodak, and cried, he came on a horse and saved the Karan people, and later came and lived with Kariveda, who was a carpenter, in the middle of Narikedu's house.

The story of God coming to Vellore Kottanacheri is told in this way Balussery fort chief along with a hunter's son and his friend Urpachassy led an army to the north and conquered Kurumbranadu and others and reached the land of Kolam. He was amazed to see the power of the prominent gods protecting the country. It has Thaliparambathappan, Payyannur Perumal, Chujali Bhagavathy, Thiruvarkat Bhagavathy etc. After bowing to them, Allada went there to take her form. He conquered the country and went back. He left the army and went south with his friend Urpachassi.

On the way (Vellore) they were sat down to quench their fatigue when a wayfarer, Thiyan Kotan, came to them and gave them water to quench their thirst. At that time, when caste terror was at a standstill, one of the Nair warriors, Vetta's son, was forbidden by his friend Urpachassi not to take Ilanir, but due to thirst, Vetta's son bought it and was ready to drink it. Angry and sad, Urpachassi said, "My friend Kotane Chariya, you meet here, I am leaving. There will be enough noise to see that we will meet face to face." She left her son to hunt. So the hunter's son, leaning on the pole, stood at Vellur, and Urpachassi (Urpazhachi) stood at Alakkat Kalari, looking at his friend.

To watch the video of Vettaka Akoru Son and Urpachachi:

http://www.youtube.com/watch?v=9bdt5o-clFM

Credit: Travel Kannur

http://www.youtube.com/watch?v=CV9wAFJLio4

Credit: Kerala Tourism

Kavu where this Theyyam is performed